നിരൂപണം: ആ പഴയ ലാലേട്ടന്‍ തന്നെ
ഇങ്ങനെയൊരു ശാന്തസ്വഭാവക്കാരനെയാണ് മോഹന്‍ലാലില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അഡ്വ. വിനീത് എന്‍. പിള്ള. ബാക്കിയുള്ളവര്‍ വിനീതന്‍ പിള്ള എന്നു വിളിക്കും. ചന്ദനക്കുറിയും തൊട്ട്, ആരോടും കയര്‍ത്തു സംസാരിക്കാതെ, ആരും ഇഷ്ടപ്പെട്ടുപോകുന്ന ആളാണ് വിനീതന്‍പിള്ള. അതുകൊണ്ടുതന്നെയാണ് ജോലിയില്‍ ഉഴപ്പനായിട്ടും ആയാളെ പറഞ്ഞുവിടാത്തത്. അടുത്തിടെ ലാലിനു ലഭിച്ച ഏറ്റവും നല്ല കഥാപാത്രമായിരിക്കും വിനീതന്‍ പിള്ള.
ദൃശ്യത്തിനു ശേഷം കുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നൊരു കഥാപാത്രമായിരിക്കും ലാലിന്റെ പിള്ള. കുടുംബചിത്രമായതുകൊണ്ടാണ് ദൃശ്യം രണ്ടുവര്‍ഷം മുന്‍പ് വലിയ ഹിറ്റായത്. അതുപോലെ കുടുംബങ്ങള്‍ ഇഷ്ടപെടുന്നൊരു കഥ തന്നെയാണ് എന്നും എപ്പോഴും എന്ന ചിത്രത്തിലുമുള്ളത്.

നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്കു സന്തോഷം, പട്ടണപ്രവേശം, വരവേല്‍പ്പ് എന്നിങ്ങനെ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട കുറേ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ ജനപ്രീതിയുടെ അടുത്തെങ്ങും എത്തില്ലെങ്കിലും ഈ ചിത്രവും ഭംഗിയായി ചെയ്യാന്‍ ലാലിനും അന്തിക്കാടിനും സാധിച്ചിട്ടുണ്ട്.
കുടുംബപ്രേക്ഷകര്‍ എന്നും ലാലിന്റെ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ആഗ്രഹത്തിന് എതിരായ തീരുമാനങ്ങളാണ് ലാല്‍ എടുത്തിരുന്നത്. മീശ പിരിച്ച ചില ചിത്രങ്ങള്‍ വിജയിച്ചതോടെ അത്തരം ചിത്രങ്ങള്‍ മാത്രമായി ലാലിന്റെത്. എന്നാല്‍ അവയൊന്നും കുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല എന്നതിരിച്ചറിവ് ലാലിനുണ്ടായിരുന്നില്ല. ആ തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും കാല്‍ക്കീഴിലെ മണ്ണെല്ലാം ഒലിച്ചുപോയിരുന്നു. പിന്നീട് ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെ ആ ഇമേജ് ലാല്‍ തിരിച്ചുപിടിച്ചിരുന്നു. പക്ഷേ നൂറുശതമാനം വിജയിക്കുന്ന താരമെന്ന പേര് അപ്പോഴേക്കും ലാലിനു നഷ്ടമായി.
മൂന്നു ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഒന്നു വിജയിക്കും എന്നതായിരുന്നു അവസ്ഥ. അങ്ങനെ തോല്‍വിയും ജയവും മാറിമാറി ഏറ്റുവാങ്ങി വരുമ്പോഴാണ് ജിത്തുജോസഫിന്റെ ദൃശ്യം വരുന്നത്. മലയാളത്തിലെ ചരിത്രമായി മാറിയ ചിത്രത്തെ തുടര്‍ന്ന് ലാല്‍ ചെയ്തത് പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ്, കൂതറ എന്നീ നാലാംകിട ചിത്രങ്ങളായിരുന്നു. അതോടെ ലാല്‍ ചിത്രങ്ങള്‍ കാണാന്‍ കൊള്ളില്ല എന്ന സല്‍പ്പേര് ലാല്‍ നേടിയെടുത്തു. ഇപ്പോള്‍ മോഹന്‍ലാല്‍ ടേണിങ് പോയിന്റിലാണ്. ഇനി ഇതേപോലെ കുടുംബ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ചിത്രങ്ങള്‍ എടുത്താല്‍ ആ പഴയ ലാലേട്ടനെ മലയാളികള്‍ക്കുതിരിച്ചുകിട്ടും. അല്ലെങ്കില്‍....


Click it and Unblock the Notifications











