നിരൂപണം: ദീപയുടെ പിറകെ പിള്ള നടക്കുന്നതെന്തിന്‌

By Nirmal Balakrishnan

എല്ലാ കാര്യത്തിലും മഹാമടിയനാണ് വിനീത് എന്‍. പിള്ള (മോഹന്‍ലാല്‍) എന്ന പത്രപ്രവര്‍ത്തകന്‍. വനിതാരത്‌നം എന്ന മാഗസിനിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ അദ്ദേഹം വൈകിയേ എഴുന്നേല്‍ക്കൂ, വൈകിയേ ഓഫിസിലെത്തൂ, മീറ്റിങ്ങുകള്‍ കഴിയാന്‍ നേരത്തേ എത്തുകയുള്ളൂ. ഓഫിസിലെത്തിയാലേ കുളിക്കൂ, പല്ലുതേക്കൂ.

മാത്തന്‍ (ഗ്രിഗറി) എന്ന ചെറുപ്പക്കാരനായ ഫോട്ടോഗ്രഫറാണ് അദ്ദേഹത്തിന്റെ സന്തതസഹചാരി. വിനീതിനെ എല്ലാ ഏടാകൂടത്തിലും ചെന്നെത്തിക്കുന്നത് മാത്തനാണ്. എന്നാലും മാത്തനെ വിനീത് കൂടെ കൂട്ടും. പിന്നെ പിള്ളയുടെ കൂടെയുള്ളത് നാനോ കാര്‍ ആണ്. എറണാകുളത്തെ തിരക്കുപിടിച്ച സ്ഥലത്ത് പെട്രോള്‍ തീര്‍ന്ന് ആ കാര്‍ പലതവണ കുഴപ്പമുണ്ടാക്കുന്നുണ്ട്.

ennum-eppozhum

അഡ്വ. ദീപ (മഞ്ജു) വിവാഹമോചനത്തിനു ശേഷം മൂന്നാംക്ലാസുകാരിയായ മകള്‍ മിയ (അദൈ്വത)യ്‌ക്കൊപ്പം താമസിക്കുന്നു. അവരുടെ അയല്‍വാസികളാണ് മാത്തന്‍ ചേട്ടനും (ഇന്നസെന്റ്) ഭാര്യ റോസിയും.

വനിതാരത്‌നം പുതിയ മാനേജ്‌മെന്റിന്റെ കൈയിലെത്തുകയാണ്. അമേരിക്കയില്‍ പോയി പഠിച്ചുവന്ന കല്യാണി (റിനു മാത്യൂസ്) ആണ് പുതിയ അമരക്കാരി. പുതിയ മാനേജ്‌മെന്റ് പഠിച്ചവരുടെ നയപ്രകാരം പ്രായമായവരെയെല്ലാം പറഞ്ഞുവിടാന്‍ തീരുമാനിച്ചു. മടിയനായ പിള്ളയും അവളുടെ കണ്ണില്‍ കരടായി.

എറണാകുളത്തെ തകര്‍ന്ന റോഡില്‍ ബൈക്കുമായി വീണ അഡ്വ. ദീപ വീണ റോഡില്‍ സമരം ചെയ്തതോടെ പ്രശസ്തയാകുന്നു. അവള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കാന്‍ വിഗാര്‍ഡിന്റെ ചിറ്റിലപ്പള്ളി വരെ എത്തുന്നുണ്ട്. വനിതാരത്‌നത്തിന്റെ വാര്‍ഷികപതിപ്പില്‍ അഡ്വ. ദീപയുടെ ജീവിതം ഫീച്ചറാക്കാന്‍ കല്യാണി തീരുമാനിക്കുന്നു. അതിന്റെ ചുമതല പിള്ളയ്ക്കാണ്. എന്നാല്‍ ദീപയ്ക്ക് ഇന്റര്‍വ്യു വരുന്നതില്‍ താല്‍പര്യമില്ല. ഇന്റര്‍വ്യുവിനു പിന്നാലെ പോകുന്ന പിള്ള പല ഏടാകൂടത്തിലും ചെന്നു ചാടുന്നു. ദീപയുടെ സുഹൃത്താണ് ഫറ (ലെന). ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് അല്‍പം വിഷമത്തോടെയാണ് അവള്‍ ജീവിക്കുന്നത്. ദീപയും ലെനയും എറണാകുളത്തെ മാളുകളില്‍ കറങ്ങി നടക്കുമ്പോള്‍ പിന്നാലെ പിള്ളയും ചെല്ലുന്നു. എന്നാല്‍ സ്ത്രീകളോട് അപമര്യാദയായി പെറുമാറിയെന്നു പറഞ്ഞ് ഫറ അയാളെ പൊലീസില്‍ ഏല്‍പ്പിക്കുന്നു. ഒടുവില്‍ ദീപയാണ് പിള്ളയെ കേസില്ലാതെ ഇറക്കുന്നത്.

എന്നും എപ്പോഴും ഫോട്ടോ ഗ്യാലറി കാണാം

ദീപയുടെ ആദ്യ ഭര്‍ത്താവ് രാജീവ് പുതിയ വിവാഹം കഴിക്കുന്നു. ഒരു ദിവസം ദീപയും മകളും സ്‌കൂട്ടറില്‍പോകുമ്പോള്‍ കാര്‍ വന്നു തട്ടിയിടുന്നു. ഈ പ്രശ്‌നത്തില്‍ കുട്ടിക്ക് മതിയായ സുരക്ഷിതമില്ലെന്നു പറഞ്ഞ് രാജീവ് (സിനിമയില്‍ വരുന്നില്ല) മകളെ ദീപയില്‍ നിന്നകറ്റുന്നു. ഈ കുട്ടിയെ തിരിച്ചുകിട്ടാന്‍ സഹായിക്കുന്നത് പിള്ളയാണ്. അവരെ തട്ടിയ കാര്‍ ഡ്രൈവറെ (സന്തോഷ് കീഴാറ്റൂര്‍) കണ്ടെത്തി പിള്ള സത്യം മുഴുവന്‍ പുറത്തറിയിക്കുന്നു. അതോടെ ദീപയ്ക്ക് അയാളോടു താല്‍പര്യം തോന്നുന്നു. ബാക്കിയെല്ലാം സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ സംഭവിക്കുന്നതുപോലെ തന്നെയാണ്. എങ്കിലും അവസാനം വരെ നിങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തിനാണെന്നറിയാന്‍ തിയറ്ററില്‍ ചെല്ലണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X