»   » നിരൂപണം: എന്നും എപ്പോഴും ഓര്‍ക്കാവുന്ന ചിത്രം

നിരൂപണം: എന്നും എപ്പോഴും ഓര്‍ക്കാവുന്ന ചിത്രം

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Mohanlal,Manju Warrier,Innocent
  Director: Sathyan Anthikkad

  മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സത്യന്‍ അന്തിക്കാട്.. ഇതു തന്നെയായിരുന്നു എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയും. ഈ മൂന്നുപേരും ആദ്യമായി ഒന്നിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയും എന്നും എപ്പോഴും കാണാന്‍ കൊതിക്കും. അതുതന്നൊയിരുന്നു ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് കേരളം അടുത്തെങ്ങും കാണാത്തൊരു തിരക്കനുഭവപ്പെട്ടതും. ചിത്രം കാണാനെത്തിയവര്‍ അതി ഗംഭീരമായൊരു ചിത്രം കണ്ട സംതൃപ്തിയോടെയല്ലെങ്കിലും നല്ലൊരു കുടുംബ ചിത്രം കണ്ട സന്തോഷത്തോടെയാണ് മടങ്ങുന്നത്. വര്‍ഷങ്ങള്‍ ഇത്രയൊക്കെയായിട്ടും കുടുംബപ്രേക്ഷകരുടെ പള്‍സ് അറിയാന്‍ കഴിയുന്ന സംവിധായയകന്‍ തന്നെയാണ് താനെന്ന് സത്യന്‍ അന്തിക്കാട് തെളിയിക്കുകയാണ്.

  മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ഒന്നിക്കുമ്പോഴുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ഈ ചിത്രത്തില്‍. ഏറെക്കാലത്തിനു ശേഷം ശാന്തനായൊരു മോഹന്‍ലാലിനെ കണ്ടു. മുന്‍പൊക്കെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ കാണുന്നതുപോലെ തമാശക്കാരനായൊരു ലാലിനെ. ദൃശ്യത്തിനു ശേഷം ലാല്‍ സാധാരണക്കാരനായൊരു വേഷം ചെയ്തിരിക്കുകയാണ് ഇതില്‍. വിനീത് എന്‍. പിള്ള എന്ന വനിതാ മാഗസിന്‍ ജേര്‍ണലിസ്റ്റ് ആയി. തന്റെ ഭാഗം ഭംഗിയാക്കാന്‍ ലാലിനു സാധിച്ചു.

  ennum-eppozhum

  തിരിച്ചുവരവിലെ രണ്ടാം സിനിമയാണ് മഞ്ജുവിനിത്. അഡ്വ. ദീപ എന്ന മനസാക്ഷിയുള്ളൊരു വക്കീലിനെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. നായകന്റെ നിഴലായിപോകാതെ തന്റെതായ വ്യക്തിത്വത്തോടെ നില്‍ക്കാന്‍ മഞ്ജുവിനു സാധിച്ചു.

  ഇന്നസെന്റ്, കല്‍പ്പന, ഗ്രിഗറി, റിനു മാത്യൂസ്, ലെന, രഞ്ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണു മറ്റു താരങ്ങള്‍. നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദ് ആണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നീല്‍ ഡി കുഞ്ഞയുടെ കാമറയാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കൊച്ചിയെ ഇത്ര മനോഹരമായി ചിത്രീകരിക്കാന്‍ കുഞ്ഞയ്ക്കു സാധിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക്് സംഗീതം പകര്‍ന്നത് വിദ്യാസാഗറും. മലര്‍വാക കൊമ്പത്ത്.. എന്നുതുടങ്ങുന്ന ഗാനം സിനിമ കഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. മോശമല്ലാത്തൊരു കുടുംബചിത്രം കണ്ട സംതൃപ്തിയോടെ നിങ്ങള്‍ക്ക് ധൈര്യമായി ഇറങ്ങിപ്പോരാം.

  ചുരുക്കം: അതിഗംഭീരം എന്നല്ലെങ്കിലും മികച്ചത് എന്ന് ധൈര്യമായി പറയാവുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു നല്ല ചിത്രമാണ് എന്നും എപ്പോഴും.

  അന്തിക്കാടിനെ മലയാളിക്കു മടുക്കില്ല

  English summary
  Ennum Eppozhum is the family entertainer directed by Sathyan Anthikad, with Mohanlal and Manju Warrier in the lead roles. The movie, penned by actor Raveendran and Ranjan Pramod, is produced by Anthony Perumbavoor, under the banner Ashirwad Cinemas.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more