twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: സ്വയം ഹരം നഷ്ടപ്പെടുത്തുന്ന ഫഹദ്‌

    By Nirmal Balakrishnan
    |

    ഒരുകാലത്ത് ഫഹദ് ഫാസില്‍ പലതുമായിരുന്നു. മള്‍ട്ടിപ്ലക്‌സ് ചിത്രങ്ങളുടെ നായകന്‍, ന്യൂജനറേഷന്‍ ചിത്രങ്ങളുടെ നായകന്‍, വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ ചെയ്യുന്ന ആള്‍ എന്നിങ്ങനെ. എന്നാല്‍ ഇപ്പോള്‍ ഫഹദ് പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന നായകന്‍. അത് ഒരുപക്ഷേ ഫഹദിന്റെ കഥാപാത്രങ്ങളുടെ പോരായ്മ മാത്രമായിരിക്കില്ല, ഫഹദ് സ്വയം അനുകരിക്കുകയാണെന്ന പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതോടു കൂടിയാണ്. അതെ മുന്‍പ് ചെയ്ത കഥാപാത്രങ്ങളുടെ പ്രേതങ്ങളെയാണ് ഫഹദ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഒരു ഹരവും നല്‍കാന്‍ ഫഹദിനു സാധിക്കുന്നില്ല.

    ചെയ്യുന്ന എല്ലാ സിനിമയും ഒരു താരത്തിനു വിജയിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഒന്നോ രണ്ടോ പരാജയപ്പെടുമ്പോള്‍ സ്വയം വിമര്‍ശനത്തിനു തയ്യാറാകും. പക്ഷേ, ഫഹദ് ചെയ്യുന്നത് മുന്‍പ് ചെയ്തതുപോലെയുള്ള കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുകയാണ്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, ബാംഗ്ലൂര്‍ ഡെയ്‌സ്, 24 കാതം നോര്‍ത്ത് എന്നീ ചിത്രങ്ങളിലെല്ലാം കണ്ട ഫഹദിനെ തന്നെയാണ് ഇവിടെയും കാണുന്നത്.. അതേ രൂപവും അതേഭാവവും. അതേ അഭിനയവും. സിനിമയുടെ കഥയില്‍ ചെറിയൊരു മാറ്റമുണ്ടെന്നു മാത്രം.

    haram

    സ്വയം അനുകരിച്ച് കരിയര്‍ നശിപ്പിച്ച ഒത്തിരി താരങ്ങള്‍ നമുക്കിടയിലുണ്ട്. സുരേഷ്‌ഗോപി, ജയറാം എന്നിവരൊക്കെ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുകയാണ്. പൊലീസ് വേഷം ചെയ്തു ഒരേപോലെയായിപ്പോയി സുരേഷ്‌ഗോപി. അദ്ദേഹമിപ്പോള്‍ ഏതു സിനിമ ചെയ്താലും പ്രേക്ഷകര്‍ ഇഷ്ടപ്പെടാതെയായി. അതുതന്നെയാണ് ജയറാമിനും സംഭവിച്ചത്. വര്‍ഷത്തില്‍ ഏഴുചിത്രം വരെ പൊട്ടിയിട്ടും ജയറാം ഇപ്പോഴും പഴയതുപോലെ തന്നെ അഭിനയിക്കുന്നു. ഫലം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുക്കൊണ്ടിരിക്കും. കുഞ്ചാക്കോ ബോബനും അനുഭവിക്കാന്‍ പോകുന്നത് ഇതേ ദുരന്തം തന്നെയാണ്.

    ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത മറിയംമുക്ക് വന്‍പരാജയമായിരുന്നു. കഴിഞ്ഞവര്‍ഷം ഒടുവില്‍ റിലീസ് ചെയ്ത മണിരത്‌നം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവ

    വന്‍ പരാജയമായിരുന്നു. ഇനിയും സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ ഫഹദിന്റെ കരിയര്‍ കൂടുതല്‍ പതനത്തിലേക്കായിരിക്കും.

    <strong>ബന്ധങ്ങളുടെ ഹരം നഷ്ടപ്പെടുമ്പോള്‍</strong>ബന്ധങ്ങളുടെ ഹരം നഷ്ടപ്പെടുമ്പോള്‍

    English summary
    Haram, the Fahadh Faasil starrer romantic thriller has hit the theatres today. The movie is directed by popular editor Vinod Sukumaran. Bollywood actress Radhika Apte plays the female lead opposite Fahadh Faasil in the movie. Haram is penned by Vinod Sukumaran himself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X