ബന്ധങ്ങളുടെ ഹരം നഷ്ടപ്പെടുമ്പോള്‍

By Nirmal Balakrishnan

ബാംഗ്ലൂരിലെ കോള്‍ സെന്ററിലെ ട്രെയിനറാണ് ബാലു (ഫഹദ്). അവിടെ കൂടെ ജോലി ചെയ്യുന്ന ഇഷ (രാധികാ ആപ്‌തേ) കന്നടക്കാരനുമായുള്ള പ്രണയം തകര്‍ന്നിരിക്കുകയാണ്. അവളെ മലയാള സാഹിത്യത്തിലെ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ബാലു സാധാരണ അവസ്ഥയിലേക്കു കൊണ്ടുവരുന്നു. ബാലുവിന്റെ ഈ സ്വതന്ത്രപെരുമാറ്റം അവളെ അവനിലേക്ക് ആകര്‍ഷിക്കുന്നു. ആ ബന്ധം അവര്‍ക്കിടയില്‍ പ്രണയമായി മാറുന്നു.

ഐടി നഗരജീവിതത്തിലെ ജീവിതത്തിന് എപ്പോഴും ആഘോഷം മാത്രമേയുള്ളൂവെന്നൊരു ധാരണ പൊതുവെയുണ്ട്. അവിടെയുള്ളവര്‍ക്ക് ജീവിതമൂല്യങ്ങളില്ല എന്നെല്ലാം ചില മുന്‍സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെയൊരുചിന്തയാണ് ഹരം എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ സംവിധായകന്‍ വിനോദ് സുകുമാരനും. ഇതേഗതിയില്‍ തന്നെയാണ് ഇനി കഥ മുന്നോട്ടു പോകുന്നതും.

haram

ബാംഗ്ലൂര്‍ നഗരം മടുത്ത ബാലു ഇഷയെയും കൂട്ടി കൊച്ചിയിലേക്കു വരുന്നു. എന്നാല്‍ അവിടെയും അയാള്‍ക്ക് അധികകാലം ഒത്തുപോകാന്‍പറ്റുന്നില്ല. ഓഫിസിലെ ആഘോഷത്തിനിടെ അയാള്‍ ബോസുമായി ഉടക്കുന്നു. ഭാര്യയുടെ ശരീരസൗന്ദര്യം അയാള്‍ വര്‍ണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആ തര്‍ക്കം. അത് ഇഷയെ വല്ലാതെ പ്രകോപിപ്പിച്ചു. അതില്‍ പ്രതിഷേധിച്ച് അവള്‍ ബാലുവുമായി പിണങ്ങി പോകുകയാണ്. പിന്നീട് ഈ പിണങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്കു നീങ്ങുന്നു. അത് വിവാഹമോനചത്തിലും എത്തുന്നു. വക്കീല്‍ (മധുപാല്‍) പലതവണ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലിക്കുന്നില്ല.

ഇതിനിടയില്‍ വേറെയും ചില ജീവിതങ്ങള്‍ ഹരത്തില്‍ വരുന്നുണ്ട്. അതിലൊന്നാണ് ചേരിയില്‍ കഴിയുന്ന സലാമും ആമിനയും തമ്മിലുള്ള ബന്ധം. ഒരു സെക്‌സി നടിയുടെ ഡ്യൂപ്പ് ആയി അഭിനയിക്കുന്നവളാണ് ആമിന (രാജശ്രീ ദേവ് പാണ്ഡേ). അവളുടെ കാമുകന്‍ സലാം (ശ്രീകുമാര്‍). ശരീരസൗന്ദര്യത്തിലാണ് ഇവര്‍ ഇഷ്‌പ്പെട്ടതെങ്കിലും അവര്‍ തമ്മില്‍ അത്രയ്ക്കു മാനസിക പൊരുത്തമുണ്ട്. എന്നാല്‍ സലാമിന്റെ സഹായിയുടെ കുത്തേറ്റ് ആമിന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയാണ്. അവളെ ആശുപത്രിയില്‍ എത്തിക്കുന്നത് ബാലുവും.

ജീവിതത്തില്‍ അയാള്‍ ആദ്യമായി ചെയ്യുന്ന ചാരിറ്റിവര്‍ക്ക് ആയിരുന്നു. അയാളുടെ ബന്ധത്തിലേക്കു കടന്നുവരുന്ന മറ്റൊരാള്‍ റേഡിയോ ജോക്കിയായ യുവതിയാണ് (സാഗരിക). ആരും ഇഷ്ടപ്പെടുന്നൊരു പ്രകൃതമാണ് അവളുടെത്. ചെയ്യുന്ന ജോലിയുടെ ബോറടി മാറ്റാന്‍ ചാരിറ്റിക്കു സമയം കണ്ടെത്തുന്നവള്‍. ബാലുവും ഇഷയും വേര്‍പിരിയുന്ന അന്നുതന്നെയാണ് ആമിന മരിക്കുന്നതും. അവള്‍ മരിച്ചതറിഞ്ഞ് ബാലു മറ്റൊരു ചാരിറ്റികൂടി ചെയ്യുന്നു. അത് സിനിമയില്‍ ബാലുവും രഹസ്യമായി വയ്ക്കുന്നു. അതറിയണമെങ്കില്‍ സിനിമ കാണുക തന്നെ വേണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X