ഹരം പിടിപ്പിക്കാത്ത ഹരം
സിനിമ തുടങ്ങുംമുന്‍പ് തിയറ്ററില്‍ പ്രത്യക്ഷപ്പെടുന്നൊരു പരസ്യമുണ്ട്-പുകവലിയുടെ ദൂഷ്യത്തെക്കുറിച്ചു പറയുന്ന പരസ്യം. എന്തുപറ്റി ഈനഗരത്തിന്.. എന്നു തുടങ്ങുന്ന പരസ്യം. ഇതേ വാചകം കടമെടുത്തു ചോദിച്ചാല്‍- എന്തുപറ്റി മലയാള സിനിമയിക്ക്. ഇറങ്ങുന്നതെല്ലാം ഒന്നിനൊന്നു ബോറായികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സീന്‍ പോലും മനസ്സില്‍ തങ്ങിനില്‍ക്കാതെ, പ്രേക്ഷകര്‍ ശൂന്യരായി മടങ്ങിപ്പോരുന്ന അവസ്ഥ. എന്തുപറ്റി മലയാള സിനിമയ്ക്ക്?
വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രം തിയറ്ററില്‍ ഒരു ഹരവും ഉണ്ടാക്കാതെ കത്തിത്തീരുകയാണ്. സമയംതെറ്റിയെത്തിയൊരു ന്യൂജനറേഷന്‍ ചിത്രമാണ് ഹരം. ഐടി ജീവനക്കാരുടെ ബന്ധങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും ചിത്രീകരിക്കുന്ന ഈ ചിത്രം രണ്ടുവര്‍ഷം മുന്‍പാണ് റിലീസ്‌ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ തിയറ്ററില്‍ കയ്യടി നേടിയേനെ.

പ്രേക്ഷകര്‍ കോട്ടുവായിട്ടു മടുക്കുന്നൊരു ചിത്രമെന്നേ ഇതിനെ പറയാവൂ. ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. രണ്ടും താരത്തിന് സാമ്പത്തികമല്ലാത്ത ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കില്ല എന്നുറപ്പാണ്. ചിത്രസംയോജകനായ സംവിധായകന്‍ പല സന്ദര്‍ഭങ്ങളും അനവസരത്തില്‍ കൂട്ടിച്ചേര്‍ത്ത് പ്രേക്ഷകരെ ആശയക്കുഴപ്പമുണ്ടാക്കിയെന്നല്ലാതെ ഇതുകണ്ട് ഒരുഹരവും കാണുന്നവനു തോന്നുന്നില്ല. ഫഹദ് ഫാസില്‍ തന്നെ മുന്‍പ് പലതവണ ചെയ്ത കഥാപാത്രം. നായികയായെത്തിയ രാധികാ ആപ്‌തെയ്ക്ക് ഒരിടത്തും വൈകാരികാവസ്ഥയുണ്ടാക്കാന്‍ കഴിയാതെ ശൂന്യമായിപോകുന്നു. സാഗരിക അവതരിപ്പിക്കുന്ന റേഡിയോ ജോക്കി മാത്രമേ അല്‍പമെങ്കിലും നാം ഇഷ്ടപ്പെടുകൂ.
േ്രഗ ടോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഗതിയും ഇതേപോലെ മങ്ങിയതുപോലെയായിപ്പോയി. എന്തെല്ലാമോ പറയാന്‍ ശ്രമിച്ച് ഒന്നുമല്ലാതായിപോയ സംവിധായകനെയാണ് ഹരത്തില്‍ കാണുന്നത്. ചിത്രം കണ്ടവര്‍ ഒന്നുറപ്പിച്ചു പറയുന്നു-ഫഹദ് ഫാസില്‍ മാറേണ്ട കാലം അതിക്രമിച്ചു. ഇനിയും ഇത്തരം ചിത്രങ്ങളാണു വരുന്നതെങ്കില്‍ കയ്യെത്തും ദൂരത്തിനു ശേഷമുള്ള ശൂന്യാവസ്ഥയിലേക്കു തന്നെ പോകേണ്ടിവരും.


Click it and Unblock the Notifications











