twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് ശ്രീനിവാസന്റെ സിനിമ, ഹൃദയം നല്‍കി ജീവന്‍ പകരുന്ന പ്രണവ്

    |

    Rating:
    3.5/5

    വിനീത് ശ്രീനിവാസന്‍ സിനിമില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് നൊസ്റ്റാള്‍ജിയ, രണ്ട് ഹാപ്പി എന്‍ഡിംഗ്. ഇത് രണ്ടും നല്‍കുന്ന സിനിമയാണ് ഹൃദയം. തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന വാശിയോടെയാണ് വിനീത് ശ്രീനിവാസനും ടീമും ഹൃദയവും കയ്യില്‍ പിടിച്ച് നാളിത്രയും കാത്തിരുന്നത്. സിനിമ തീയേറ്ററിന്റെ ഇരുട്ടത്തിരുന്ന് കണ്ട് ആഘോഷിക്കേണ്ട ഒന്നാണെന്ന ചിന്തയായിരുന്നു ആ തീരുമാനത്തതിന് പിന്നില്‍. അത് സമ്മതിക്കുന്നതാണ് ഹൃദയം എന്ന സിനിമ. പേരുപോലെ തന്നെ വിനീത് ഹൃദയം കൊണ്ട് രചിക്കുകയും ഒരുക്കുകയും ചെയ്ത സിനിമ, അതിന് തന്റെ ഹൃദയം തന്നെ നല്‍കി പ്രണവ് മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും ജീവിതത്തില്‍ ജീവിതം മൊത്തം മാറ്റി മറിക്കുന്നൊരു നിമിഷം ഉണ്ടാകുമെന്ന് പറയുന്ന സിനിമ പ്രണവ് മോഹന്‍ലാല്‍ എന്ന നടന് അങ്ങനയൊന്നായി മാറുമെന്നുറപ്പാണ്.

    മാധ്യമങ്ങളുടെ മുന്നിൽ വെച്ച് രൺവീറിനോട് ദേഷ്യപ്പെട്ട് ദീപിക, ഒന്നും മിണ്ടാതെ നടൻ, വീഡിയോ വൈറൽമാധ്യമങ്ങളുടെ മുന്നിൽ വെച്ച് രൺവീറിനോട് ദേഷ്യപ്പെട്ട് ദീപിക, ഒന്നും മിണ്ടാതെ നടൻ, വീഡിയോ വൈറൽ

    പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ കോളേജ് കാലം മുതല്‍ മുപ്പതുകളുടെ തുടക്കം വരെയുള്ള കഥ പറയുന്ന സിനിമയാണ് ഹൃദയം. ഈ പ്രായത്തിലെ യുവാക്കളുടെ ജീവിതത്തിന്റെ ആഘോഷവും അര്‍ത്ഥവുമായി മാറുന്ന സൗഹൃദവും പ്രണയവുമെല്ലാം വിനീത് ചിത്രത്തിലേക്ക് കെണ്ട് വന്നിരിക്കുകയാണ്. ചെന്നൈയിലെ തന്റെ കോളേജ് കാലം ഒരുപാട് ആസ്വദിച്ചിട്ടുള്ള വ്യക്തിയാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് വിനീത്. അതുകൊണ്ട് തന്നെ തന്റെ ചെന്നൈ ജീവിതത്തിനുള്ള വിനീതിന്റെ ഒരു ട്രിബ്യൂട്ട് എന്ന നിലയില്‍ കൂടി ഹൃദയത്തെ കാണാം. ചെന്നൈയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ജീവിത പരിസരമാണ് ഹൃദയത്തില്‍ വിനീത് അവതരിപ്പിക്കുന്നത്. സമാനമായൊരു കോളേജ് ജീവിതവും ചെന്നൈ ജീവിതവും അനുഭവിച്ചവര്‍ക്ക് നൊസ്റ്റാള്‍ജിയ നല്‍കാന്‍ വിനീതിന് സാധിക്കുന്നുണ്ട്.

    കോളേജ് ജീവിതം

    അതേസമയം ചെന്നൈയിലെ കോളേജ് ജീവിതം അനുഭവിക്കാത്തവരേയും സിനിമ തങ്ങളുടെ കോളേജ് കാലഘട്ടത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്. വിനീതിന്റെ മുന്‍ സിനമകളിലേത് പോലെ തന്നെ നമ്മള്‍ക്ക് അറിയുന്നൊരാളോ, അല്ലെങ്കില്‍ നമ്മള്‍ തന്നെയോ ആണ് ഹൃദയത്തിലെ നായകന്‍ അരുണ്‍. നടന്‍ എന്ന നിലയില്‍ പ്രണവിനും സംവിധായകന്‍ എന്ന നിലയില്‍ വിനീതിനും മുന്നില്‍ ഒരുപാട് ചലഞ്ചുകള്‍ കൂടി മുന്നോട്ട് വെക്കുന്ന സിനിമയാണ് ഹൃദയം. തന്റെ പേരിനൊപ്പമുള്ള മോഹന്‍ലാല്‍ എന്ന പേരും, തന്റെ ആദ്യ രണ്ട് സിനിമകളിലേയും അഭിനയത്തിന് ലഭിച്ച വിമര്‍ശനങ്ങളുമാണ് പ്രണവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. വിനീതിനാകട്ടെ താനിതുവരെ ചെയ്ത സിനിമകള്‍ സൃഷ്ടിച്ച സ്വാഭാവികമായ പ്രതീക്ഷയും. എന്നാല്‍ ഈ വെല്ലുവിളികളെ പ്രണവും വിനീതും അതിജീവിച്ചു എന്ന് തന്നെ പറയാം.

    മോഹന്‍ലാലിന്റെ മകന്‍

    മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി പ്രണവ് എന്ന നടന് വേണ്ടിയാണ് വിനീത് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും, കളിക്കുന്നിടത്തു നിന്നും പിടിച്ചു കൊണ്ട് ക്ലാസില്‍ ഇരുത്തിയ കുട്ടിയുടെ ഭാവത്തോടെ അഭിനയിച്ചിരുന്ന പ്രണവിന് യാതൊരു ബാധ്യതകളുമില്ലാതെ റിലാക്‌സ്ഡ് ആയി കാണാം സിനിമയില്‍. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നു തന്നെ പ്രണവ് കാഴ്ചക്കാര്‍ക്കും അരുണായി മാറുകയാണ്. കണ്ണുകളിലൂടേയും വളരെ സട്ടിലായ ഭാവ്യ വ്യാത്യാസങ്ങളിലൂടേയും പ്രണവ് അരുണിനെ മനോഹരമാക്കുന്നുണ്ട്. ഒരു ടീനേജറില്‍ നിന്നും മുപ്പതുകാരനിലേക്കുള്ള അരുണിന്റെ പടിപടിയായ വളര്‍ച്ച പ്രണവ് കൃത്യമായി തന്നെ കണ്‍വെ ചെയ്യുന്നുണ്ട്. മറ്റൊരാളെ അരുണായി കാണാന്‍ സാധിക്കില്ല. കയ്യടികള്‍ അരുണിനുള്ളതും പ്രണവ് എന്ന നടനുമുള്ളതുമായി മാറുകയാണ്. നടന്‍ എന്ന നിലയില്‍ പ്രണവിന്റെ സ്വയം കണ്ടെത്തല്‍ ആയിരിക്കും ഹൃദയം.

    എടുത്ത് പറയേണ്ട പ്രകടനം

    എടുത്ത് പറയേണ്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ദര്‍ശന രാജേന്ദ്രനാണ്. ദര്‍ശനയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന തരത്തില്‍ തന്നെ തന്റെ കഥാപാത്രത്തെ ദര്‍ശന മനോഹരമാക്കിയിട്ടുണ്ട്. അരുണിനെ പോലെ തന്നെ കണ്ടമാത്രയില്‍ തന്നെ നമ്മളും ദര്‍ശനയെ പ്രണയിക്കാന്‍ ആരംഭിക്കുകയാണ്. ദര്‍ശന കടന്നു പോകുന്ന മാനസികാവസ്ഥ കൃത്യമായി തന്നെ ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്നുണ്ട്. ഹെലിലിഫ്റ്റിംഗ് ആവശ്യമില്ലാത്തൊരു കഥാപാത്രമാണ് കല്യാണിയുടേത്. എന്നാല്‍ തന്റെ ചാംനെസ് കൊണ്ട് കല്യാണി കഥാപാത്രത്തെ പ്രിയങ്കരമാക്കുന്നു. ദര്‍ശനയുമായും കല്യാണിയുമായുള്ള പ്രണവിന്റെ കെമിസ്ട്രിയും കൃത്യമായി തന്നെ വര്‍ക്ക് ഔട്ട് ആകുന്നുണ്ട്. ഇവര്‍ക്കിടയിലുള്ള ഡയാനാമിക്‌സിന്റെ മാറ്റവും കൃത്യമായി തന്നെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

    കൂടുതല്‍ കയ്യടി

    ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി അര്‍ഹിക്കുന്നത് ഹിഷാം അബ്ജുള്‍ വഹാബ് എന്ന സംഗീത സംവിധായകനാണ്. ചെന്നൈയുടെ താളവും പ്രണയത്തിന്റെ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം ഹിഷാം തന്റെ സംഗീതത്തില്‍ കൊണ്ടു വന്നിട്ടുണ്ട്. 15 പാട്ടുകളുണ്ടെങ്കിലും അതിലൊന്ന് പോലും മിസ് പ്ലെയ്‌സ്ഡ് ആയി മാറുന്നില്ല. സിനിമയ്ക്ക് നല്ലൊരു ഒഴുക്ക് നല്‍കാന്‍ ഹിഷാമിന് സാധിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ ചേര്‍ത്തു പറയേണ്ടതാണ് വിശ്വജിത്ത് എന്ന ഛായാഗ്രാഹകന്റെ പേര്. ചെന്നൈയുടെ ഹൃദയം ക്യാമറയില്‍ വിശ്വജിത്ത് ഒപ്പിയെടുക്കുന്നുണ്ട്.

    Recommended Video

    ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam
    ഹൃദയം

    മൂന്ന് മണിക്കൂനിടത്തുള്ള ദൈര്‍ഘ്യമാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ആദ്യ പകുതിയും രണ്ടാം പകുതിയും സ്വന്തമായി തുടക്കവും മധ്യവും ഒടുക്കുവുമുള്ള രണ്ട് സിനിമകളായി തോന്നിയേക്കാം. ആദ്യ പകുതിയാണ് സിനിമയുടെ ആത്മാവ്. പ്രണയവും സൗഹൃദവുമൊക്കെയായി ആഘോഷമാണ് ആദ്യ പകുതി. സെല്‍വന്‍ എന്ന കഥാപാത്രത്തിലൂടെ വൈകാരികമായും സിനിമ സ്പര്‍ശിക്കുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമയ്ക്ക് ലക്ഷ്യം തെറ്റുന്നുണ്ട്. അനാവശ്യമായ വഴികളിലൂടെയാണ് ഇവിടെ സിനിമയുടെ സഞ്ചാരം. നമ്മള്‍ പ്രതീക്ഷിക്കുന്നൊരു ക്ലൈമാക്‌സിലേക്ക് തന്നെ എത്തുന്നുണ്ടെങ്കിലും അതിലേക്ക് എത്താനായി സിനിമ ആവശ്യത്തിലധികം സമയം എടുക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ ജോണി ആന്റണിയെ പോലുള്ള അഭിനേതാക്കളുടെ സാന്നിധ്യം വലിയ റിലീഫ് ആയി മാറുന്നു.

    രണ്ട് റൗണ്ട് അധികം ഓടുന്നുണ്ടെങ്കിലും ക്ലൈമാക്‌സില്‍ കൃത്യമായി ഹൃദയത്തില്‍ തന്നെ ലാന്റ് ചെയ്യുന്നുണ്ട് സിനിമ,
    Not with a bang, but a gentle hug. ചിലപ്പോഴൊക്കെ അത് മതിയാകും ഹൃദയം നിറയ്ക്കാന്‍.

    Read more about: hridayam pranav mohanlal
    English summary
    Hridayam Has Its Heart At The Right Place Pranav Mohanalal Shines in Vineeth Sreenivasan Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X