പാട്രിയാര്‍ക്കിയെ ചിരികൊണ്ട് നേരിടുന്ന ഫെമിനിച്ചി; ഫെമിനിച്ചി ഫാത്തിമ റിവ്യു

ഈ വര്‍ഷത്തെ മേളയില്‍ നിന്നും യാത്രയാകുന്നത് ഫെമിനിച്ചി ഫാത്തിമ നല്‍കിയ നല്ല ഓര്‍മ്മകളുമായാണ്. സ്ത്രീ പ്രാതിനിധ്യം കൊണ്ട് ഓര്‍ക്കപ്പെടാന്‍ പോകുന്നൊരു ഐഫ്എഫ്‌കെയാണ് ഇക്കൊല്ലത്തേത്. സ്ത്രീകള്‍ അണിയറയിലും മുന്നണിയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന സിനിമകള്‍ ഒരുപാട് ഉണ്ട് ഇക്കൊല്ലം. അക്കൂട്ടഅവത്തില്‍ വലിയൊരു ചര്‍ച്ചയായി മാറുകയാണ് ഫെമിനിച്ചി ഫാത്തിമ. സറ്റയറിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ, കാഴ്ചക്കാരില്‍ ദീര്‍ഘകാലത്തേക്ക് ബാക്കിയാകുന്ന ഇംപ്രഷന്‍ ഉണ്ടാക്കിയാണ് കടന്നു പോകുന്നത്.

വളരെ ലളിതമെന്ന് തോന്നുകയും, നമ്മുടെയൊക്കെ അനുഭവ പരസരത്തു നിന്നുമുള്ളതാണ് ഫെമിനിച്ചി ഫാത്തിമയുടെ സെറ്റിംഗ്. മദ്രസാ അധ്യാപകനായ അഷ്‌റഫിന്റെ ഭാര്യയാണ് ഫാത്തിമ. മൂന്ന് മക്കളും, അഷ്‌റഫിന്റെ ഉമ്മയും കൂടി അടങ്ങുന്നതാണ് അവരുടെ വീട്. ഭര്‍ത്താവിന്റേയും അമ്മായിയമ്മയുടേയും വാക്കുകള്‍ എതിര്‍പ്പുകളൊന്നുമില്ലാതെ അനുസരിച്ച് ജീവിക്കുന്ന, അത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന വീട്ടമ്മയാണ് ഫാത്തിമ. നമുക്ക് ചുറ്റും ഇത്തരത്തിലുള്ള ഒരുപാട് ഫാത്തിമമാരെ കാണാം.

ഫാത്തിമയുടെ ഒരു ദിവസം എങ്ങനെയെന്ന് കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നത് വരെയും, അത് കഴിഞ്ഞും ഫാത്തിമ സമാധാനം അറിയുന്നേയില്ല. ഒരു ജോലിയില്‍ നിന്നും മറ്റൊന്നിലേക്കും, ഒരു ഉത്തരവാദിത്തത്തില്‍ നിന്നും മറ്റൊന്നിലേക്കും ഓടിക്കൊണ്ടേയിരിക്കുകയാണ് ഫാത്തിമ. പാട്രിയാര്‍ക്കിയുടെ ഫാക്ടറിയിലെ കേവലമൊരു യന്ത്രം മാത്രമാണ് ഫാത്തിമ.

iffk

ഒരുനാള്‍ ഫാത്തിമയുടേയും ഭര്‍ത്താവിന്റേയും പരസ്പര വിരുദ്ധമായ രണ്ട് ആവശ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് സിനിമയുടെ ഗതി മാറുകയാണ്. നാലാമതായൊരു കുട്ടി കൂടി വേണമെന്നതാണ് ഭര്‍ത്താവ് അഷ്‌റഫിന്റെ ആഗ്രഹം. എന്നാല്‍ നടുവേദനയറിയാതെ കിടന്നുറങ്ങാന്‍ ഒരു കിടക്ക വേണം എന്നതാണ് ഫാത്തിമയുടെ ആഗ്രഹം. കേള്‍ക്കുമ്പോള്‍ ഫാത്തിമയുടെ ആഗ്രഹം നിസാരമെന്ന് തോന്നും. എന്നാല്‍ തീര്‍ത്തും പാട്രിയാര്‍ക്കല്‍ ആയ, യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന വീട്ടമ്മയെ സംബന്ധിച്ച് അത് വലിയൊരു പ്രശ്‌നമാണ്.

വളരെ സട്ടിലായി കഥ പറയുന്ന സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. സിനിമയുടെ രാഷ്ട്രീയവും മുമ്പ് പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ സോഷ്യല്‍ സറ്റയര്‍ ഉപയോഗിച്ചു കൊണ്ട് തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാനും അവരെ ഒപ്പം കൂട്ടാനും സംവിധായകന്‍ ഫാസില്‍ മുഹമ്മദിന് സാധിച്ചിട്ടുണ്ട്. താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം പ്രസംഗിക്കാനോ, ഹാര്‍ട്ട് ഹിറ്റിംഗ് ഡ്രാമ ആയി അവതരിപ്പിക്കാനോ ഫാസില്‍ മുതിരുന്നില്ല. പകരം കാഴ്ചക്കാരില്‍ തന്നെ ആത്മപരിശോധനയുണ്ടാക്കും വിധമാണ് അദ്ദേഹം കഥ പറയുന്നത്. ചിരിപ്പിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു എന്ന പ്രയോഗം ഇവിടെ ഒട്ടും ക്ലീഷേ ആകുന്നില്ല.

മുസ്ലീം കുടുംബത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. എന്നാല്‍ ഫാത്തിമയുടെ ജീവിതം ഒരു മുസ്ലീം സ്ത്രീയുടെ മാത്രം ജീവിതമല്ല. പാട്രിയാര്‍ക്കല്‍ സംവിധാനത്തില്‍ ഏതൊരു വീട്ടമ്മയും അനുഭവിക്കുന്നത് തന്നെയാണ് ഫാത്തിമയും അനുഭവിക്കുന്നത്. മുസ്ലീം യഥാസ്ഥിതകയോട് മാത്രമുള്ളതല്ല സംവിധായകന്റെ വിമര്‍ശനം. മറിച്ച് ഏത് മതത്തിലേക്കും ജെക്‌സ്റ്റാപോസ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫാത്തിമയുടെ ജീവിതവും സിനിമയുടെ രാഷ്ട്രീയവും.

സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്ന സിനിമകളില്‍ പൊതുവെ കണ്ടുവരാറുള്ള അതിനാടകീയതയും പ്രീച്ചിംഗും ഫെമിനിച്ചി ഫാത്തിമയില്‍ കാണാന്‍ സാധിക്കില്ല. കഥാപാത്രങ്ങളുടെ പ്രകടനത്തിലും സന്ദര്‍ഭങ്ങളിലുമെല്ലാം ലാളിത്യവും സട്ടിലിറ്റിയുമാണ് കാണാന്‍ സാധിക്കുക. പാട്രിയാര്‍ക്കിയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയോ, കുടുംബ ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയോ ചെയ്യുന്നൊരു ഡ്രമാറ്റിഗ് ആയൊരു മാറ്റവും ഫാത്തിമയില്‍ ഉണ്ടാകുന്നില്ല. അവരുടെ ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫ്രസ്റ്റ്രേഷന്‍ വളരെ സൂക്ഷ്മമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പതിയെ, വളരെ റിയലിസ്റ്റാക്കായാണ് ഫാത്തിമയിലെ മാറ്റം സിനിമ അവതരിപ്പിക്കുന്നത്.

ഒരു സമുദായത്തേയും, ജെന്ററിനേയും പൂര്‍ണമായും പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുവാനും സിനിമ മുതിരുന്നില്ല. മറിച്ച് ആത്മപരിശോധനയ്ക്കുള്ള അവസരമാണ് സിനിമ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നല്‍കുന്നത്.

feminichi-fathima-1

തന്റെ സട്ടില്‍ ഭാവങ്ങളിലൂടെ, ഫാത്തിമയെ വര്‍ഷങ്ങളായി നമുക്ക് അറിയാവുന്ന ആരൊക്കയോ ആക്കി മാറ്റുന്നുണ്ട് ഷംല ഹംസ. ഫാത്തിമയുടെ മാനസിക യാത്രകളില്‍ ഒരിടത്തു പോലും നമുക്ക് സംശയം തോന്നില്ല. ഇങ്ങനെ ഒരാളെ നമുക്ക് വര്‍ഷങ്ങളായി അറിയാമെന്ന് തോന്നിപ്പിക്കാനും, അവരോട് അസാധ്യമായ എംപതി അനുഭവപ്പെടുത്താനും ഷംലയ്ക്ക് സാധിച്ചിട്ടുണ്ട്. ഭര്‍ത്താവ് അഷ്‌റഫായി എത്തുന്നത് കുമാര്‍ സുനിലാണ്.

പല സിനിമകളും മുമ്പും കണ്ടിട്ടുണ്ടെങ്കിലും എത്ര റേഞ്ചുള്ളൊരു നടനാണെന്ന് ചിന്തിപ്പിക്കുകയാണ് കുമാര്‍ സുനില്‍. ഇരുവരുടേയും കോമഡി രംഗങ്ങളിലെ ടൈംമിഗ് ആണ് സിനിമയുടെ ആത്മാവ്.

More from Filmibeat

Read more about: iffk
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X