പരിചിതലോകം, സുപരിചിതനായ മഹേന്ദ്രന്‍; ക്ലീന്‍ എന്റര്‍ടെയ്‌നര്‍!

നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഓഫീസുകള്‍. പല ആവശ്യങ്ങള്‍ക്കു വേണ്ടിയും നമ്മള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ടാകും. ചിലയിടത്തു നിന്നും സന്തോഷത്തോടെയാകും നമ്മള്‍ ഇറങ്ങിയിട്ടുണ്ടാവുക. ചിലയിടത്തു നിന്നും നിരാശയോടേയും. ഈ താലൂക്ക് ഓഫീസില്‍ നിന്നും നമ്മളിറങ്ങുക മുഖത്തൊരു പുഞ്ചിരിയുമായിട്ടാകും.

സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. രാഹുല്‍ റിജി നായര്‍ എഴുതി, ഷോ റണ്ണറായ സീരീസിന്റെ സംവിധാനം ശ്രീകാന്ത് മോഹന്‍ ആണ്. ടൈറ്റില്‍ വേഷത്തില്‍ സൈജു കുറുപ്പ് എത്തുമ്പോള്‍ രാഹുല്‍ റിജി നായരും മിയ ജോര്‍ജും സുഹാസിനിയും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Jai Mahendran

തലസ്ഥാനത്തെ പാലാഴിക്കര താലൂക്ക് ഓഫീസാണ് പശ്ചാത്തലം. അവിടുത്തെ ഉദ്യോഗസ്ഥരും പരാതിക്കാരും അവിടേക്ക് എത്തിച്ചേരുന്നവരുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ആണ് സൈജുവിന്റെ മഹേന്ദ്രന്‍. തലപ്പത്ത് തഹസില്‍ദാര്‍ ആണെങ്കിലും ഭരിക്കുന്നത് മഹേന്ദ്രനാണ്. അവിടേക്ക് പുതിയ തഹസില്‍ദാരായ സുഹാനിയുടെ കഥാപാത്രം എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഫണ്‍ മൂഡ് നിലനിര്‍ത്തി പോകുന്ന സീരീസ് ആണ് ജയ് മഹേന്ദ്രന്‍. ഓഫീസില്‍ നിത്യേന നടക്കുന്ന സംഭവങ്ങളും പരാതികളും ഇന്നര്‍ പൊളിറ്റിക്‌സുമൊക്കെ തമാശരൂപേണയാണ് സീരീസ് അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ് എന്ന നടന് വേണ്ടി തുന്നിയ കുപ്പായമാണ് മഹേന്ദ്രന്‍. മറ്റൊരു നടനെ ഈ വേഷത്തില്‍ ചിന്തിക്കാന്‍ പോലും ഇടം നല്‍കാതെ സൈജു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുണ്ട്. മുമ്പും കോമഡിയില്‍ തിളങ്ങിയിട്ടുള്ള സൈജു ഇവിടേയും ആ വിജയം ആവര്‍ത്തിക്കുന്നു. അതേസമയം, കോമഡി രംഗങ്ങളില്‍ മാത്രമല്ല ഡ്രമാറ്റിക് ആയി മാറുന്ന രംഗങ്ങളിലും സൈജു ഒരേ പോലെ മികവ് പുലര്‍ത്തുന്നുണ്ട്.

ആദ്യ കാഴ്ചയില്‍ തന്നെ മഹേന്ദ്രന്‍ എന്തെന്ന് വ്യക്തമാണ്. വെള്ളയും വെള്ളയും ധരിച്ചെത്തുന്ന മഹേന്ദ്രന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനേക്കാള്‍ രാഷ്ട്രീയക്കാരന്റെ രൂപമാണുള്ളത്. അത് ശരിവെക്കുന്നതാണ് തുടര്‍ന്നങ്ങോട്ടുള്ള അയാളുടെ ഓരോ ഇടപെടലുകളും. വാഗ്ദാനങ്ങളില്‍ വീഴാത്തവരില്ലെന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന മഹേന്ദ്രന്‍ തന്റെ അധികാരം തരുന്ന പ്രിവിലേജുകളും തന്റെ ബന്ധങ്ങളുമെല്ലാം നന്നായി ആസ്വദിക്കുകയും അത് നിലനിര്‍ത്താന്‍ എന്തും ചെയ്യുന്നയാളുമാണ്. ഒരേസമയം ക്രുക്കഡ് ആയിരിക്കുമ്പോഴും മഹേന്ദ്രനെ ലൈക്കബിള്‍ ആക്കാന്‍ സാധിക്കുന്നത് സൈജുവിന്റെ മികവാണ്.

സുഹാസിനിയുടെ കഥാപാത്രം സ്‌ക്രീന്‍ സ്‌പേസില്‍ കുറവെങ്കിലും ഇംപാക്ടുള്ളതായിരുന്നു. മികച്ചൊരു കാസ്റ്റിംഗ് തന്നെയായിരുന്നു അവരുടേത്. മഹേന്ദ്രന്റെ സന്തതസഹചാരിയായി രാഹുല്‍ ഓര്‍ത്തിരിക്കാവുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതേസമയം മിയയുടെ കഥാപാത്രം ഒഴുക്കന്‍ മട്ടിലുള്ള ഒന്നായി മാറി. ഒരോ എപ്പിസോഡിലും ഓരോ കഥ പറയുമ്പോഴും മൊത്തത്തിലുള്ള മഹേന്ദ്രന്റെ ട്രാക്ക് നഷ്ടപ്പെടാതിരിക്കാന്‍ എഴുത്തിന് സാധിച്ചിട്ടുണ്ട്. കയ്യടക്കത്തോടെയുള്ള സംവിധാനവും സീരീസിനെ ബിഞ്ച് വര്‍ത്തിയാക്കുന്നുണ്ട്.

Jai Mahendran

ആദ്യ നാല് എപ്പിസോഡുകളിലെ താളം പക്ഷെ അഞ്ചാം എപ്പിസോഡിലെത്തുമ്പോള്‍ ചെറുതായി കൈ വിടുന്നുണ്ട്. തനിക്കേറ്റ ഷോക്കില്‍ മഹേന്ദ്രനുണ്ടായത് പോലൊരു ഫോക്കസ് ഇല്ലായ്മ എപ്പിസോഡിനുമുണ്ട്. എന്നാല്‍ മഹേന്ദ്രന്‍ തിരികെ തന്റെ പഴയ ട്രാക്കിലേക്ക് കയറുന്നതോടെ സീരീസും തിരിച്ചു വരുന്നു. മഹേന്ദ്രനിലുണ്ടായ മാറ്റം എത്രത്തോളമാണെന്ന് അടയാളപ്പെടുത്തുന്നതിലും സീരീസ് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. എങ്കിലും മടുപ്പുണ്ടാക്കുന്നില്ല.

വലിയ ചിന്തകളിലേക്കൊന്നും കൊണ്ടുപോകാതെ, മനസിനെ ശാന്തമാക്കി, മുഖത്ത് ചിരി വിടര്‍ത്തിയാണ് ജയ് മഹേന്ദ്രന്‍ അവസാനിക്കുന്നത്. കണ്ടു കഴിയുമ്പോഴേക്കും മഹേന്ദ്രനും അയാളുടെ താലൂക്ക് ഓഫീസും നമുക്ക് സുപരിചിതമായി മാറിയിട്ടുണ്ടാകും.

More from Filmibeat

Read more about: saiju kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X