Don't Miss!
- Sports
IND vs ZIM: ഏഷ്യാ കപ്പില്‍ ടിക്കറ്റില്ല, ക്ഷീണം സിംബാബ്വെയ്ക്കെതിരേ ഇവര്‍ തീര്‍ക്കും!
- News
ഷാജഹാന്റെ കൊലപാതകം: രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ല, വ്യക്തിവൈരാഗ്യമെന്ന് എഫ്ഐആര്‍
- Lifestyle
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
പൃഥ്വിയുടെ 'ആണ് അഹന്ത'യ്ക്ക് വീണ്ടും മുറിവേല്ക്കുമ്പോള്! പഴയ ട്രാക്കിലേക്ക് മടങ്ങുന്ന ഷാജി കൈലാസ്
കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമ റിയലിസ്റ്റിക് സിനിമയുടെ പാതയിലൂടെയായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇതില്‍ നിന്നുമൊരു മാറ്റം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനൊരു ആഗ്രഹം കൊണ്ടു നടന്നവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് കടുവ. ട്രെയിലറും ടീസറും പ്രൊമോഷനുമെല്ലാം സൂചിപ്പിച്ചത് പോലൊരു മാസ് ആക്ഷന്‍ സിനിമയാണ് കടുവ.
എത്ര പേരേയും ഒറ്റയ്ക്ക് തല്ലി തോല്‍പ്പിക്കുന്ന, 'നല്ല തന്തയ്ക്ക്' പിറന്ന, കേരളം ഭരിക്കുന്ന സര്‍ക്കാരിനേയും പോലീസ് സേനയേയും ഒറ്റയ്ക്ക് നേരിടുന്ന നായകന്. ആ നായകന്റെ വീരഗാഥ പാടിനടക്കുന്ന കൂട്ടുകാരും നാട്ടുകാരും. വില്ലാളി വീരനായ ഭര്‍ത്താവിന്റെ നിഴലില്‍ സുരക്ഷിതത്വം കാണുന്ന ഭാര്യ, നായകനെ വീഴ്ത്താന്‍ എന്തു ചെയ്യാനും മടിയില്ലാത്ത വില്ലന്‍, ഏത് സമയം വേണമെങ്കിലും എങ്ങോട്ടു വേണമെങ്കിലും മറിയാന്‍ സാധിക്കുന്ന രാഷ്ട്രീയക്കാര്‍, അങ്ങനെ ഒരു പതിവ് മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ എന്തൊക്കെ ഉണ്ടാകുമോ അതെല്ലാം കടുവയിലും കാണാം.

തീയേറ്ററിലേക്ക് ആളെ കയറ്റിയ ഒരുപാട് മാസ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇടക്കാലത്തൊന്ന് പിന്‍സീറ്റിലേക്ക് പോയ ഷാജി കൈലാസ് തന്റെ പഴയ ട്രാക്കിലേക്ക് തിരികെ വന്നിരിക്കുകയാണ് കടുവയിലൂടെ. ഷാജി കൈലാസ് സിനിമകളില്‍ കണ്ടു പരിചിതമായ സന്ദര്‍ഭങ്ങള്‍ തന്നെയാണ് കടുവയില്‍ കാണാനുള്ളത്. എന്നാല്‍ പൃഥ്വിരാജ് എന്ന താരത്തിന്റെ സ്ക്രീന്‍ പ്രസന്‍സും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിലെ സ്റ്റൈലും കടുവയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചേക്കും.
തിരക്കഥാപരമായി പുതുതായൊന്നും കടുവ വാഗ്ദാനം ചെയ്യുന്നില്ല. പൃഥ്വിരാജിന്റെ മുന്‍ സിനിമകളിലും ഷാജി കൈലാസ് ടെബ്ലേറ്റ് സിനിമകളിലും കണ്ടിട്ടുള്ള നായകനും വില്ലനും തമ്മിലുള്ള ഈഗോ ക്ലാഷ് തന്നെയാണ് കടുവയിലുള്ളത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൃഥ്വിയുടെ കോശിയെ വെള്ള ജുബയിടീച്ച് നായകനായി അവതരിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ കടുവ.

ആദ്യ പകുതിയിലെ സ്റ്റേജ് സെറ്റിംഗ് പതിവ് മാസ് പടങ്ങളില്‍ കാണുന്നത് തന്നെയാകുമ്പോഴും അതൊരു പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലേക്കും ക്ലൈമാക്സിലേക്കുമെത്തുമ്പോള് ചിത്രത്തിന്റെ തിരക്കഥ ദുര്‍ബലമാവുകയും പൃഥ്വിരാജ് എന്ന താരത്തില്‍ വല്ലാതെ ആശ്രയിക്കുന്നതും കാണാം.
പൃഥ്വിരാജിനും വിവേക് ഒബ്റോയ്ക്കും മാത്രമാണ് ചിത്രം പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലും നല്‍കിയിരിക്കുന്നത്. തന്റെ ശരീരവും ശബ്ദവും നല്കുന്ന മുന്‍തൂക്കത്തെ ഉപയോഗപ്പെടുത്തക്കൊണ്ട് മാച്ചോയിസത്തെ ആഘോഷമാക്കാന്‍ പൃഥ്വിരാജിനായിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയും തിളങ്ങുന്നുണ്ട്. വിവേകിന്റെ സ്ക്രീന്‍ പ്രസന്‍സും, വിനീതിന്റെ ശബ്ദവും ഒരിക്കല്‍ കൂടി കഥാപാത്രത്തിന് അധികം രംഗങ്ങളില്ലാതെ തന്നെ ഇംപാക്ടുണ്ടാക്കുന്നുണ്ട്.

സീമയെ പോലൊരു അഭിനേത്രിയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനോ ആ കഥാപാത്രത്തിന്റെ ആര്‍ക്ക് പൂര്‍ത്തിയാക്കാനോ സാധിക്കാതെ പോയിട്ടുണ്ട്. സീമയ്ക്ക് മല്ലിക സുകുമാരന്റെ ശബ്ദം നല്കിയതും കല്ലുകടിയാകുന്നുണ്ട്.
ജേക്ക്സ് ബിജോയുടെ സംഗീതവും അഭിനന്ദന് രാമാനുജന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് പുതുമ പകരുന്നതാണ്. പാലാപ്പള്ളി എന്ന ഗാനം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെ നന്നായി ലിഫ്റ്റ് ചെയ്യുന്ന ഒന്നാണ്.
കാലങ്ങളായി ഷാജി കൈലാസ് സിനിമകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളാണ് ജാതിയും സ്ത്രീവിരുദ്ധതയും ക്ലാസുമൊക്കെ. ആ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ തിരുത്താനോ തിരിച്ചുവരവില്‍ ഷാജി കൈലാസ് തയ്യാറായിട്ടില്ലെന്നത് നിരാശയാണ്. മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്കിനിടയില്‍ പിന്നിലോട്ട് നടക്കുന്ന സിനിമയാണ് അങ്ങനെ നോക്കുമ്പോള്‍ കടുവ. എല്ലാ അര്‍ത്ഥത്തിലുമൊരു അപ്പര്‍ ക്ലാസ് നസ്രാണി ആണ് അഹന്തയുടെ ആഘോഷം.

സിനിമയുടെ റിയലിസ്റ്റ് സമീപനത്തില്‍ നിന്നും മാറി നടക്കുക എന്നാല്‍ കണ്ടു മടുത്ത, പിന്തിരിപ്പന് ചിന്തകളിലൂടെ തന്നെ വീണ്ടും നടക്കുക എന്നതാണോ എന്നൊരു ചോദ്യം ചിത്രം ബാക്കിയാക്കുന്നുണ്ട്. കുറച്ചുനാളുകളായി തീയേറ്ററിലേക്ക് വരാന്‍ മടിച്ചു നില്ക്കുന്ന മാസ് ഓഡിയന്‍സിനെ തീയേറ്ററിലേക്ക് എത്തിക്കാന്‍ കടുവയ്ക്ക് സാധിച്ചേക്കും. അപ്പോഴും പഴയ വീഞ്ഞും കുപ്പിയും തന്നെ വേണോ പ്രേക്ഷകന്റെ തലയ്ക്ക് മത്ത് പിടിപ്പിക്കാന്‍ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.
-
നിൻ്റെ പെൺകൊച്ചിനെ കാണാൻ എന്ത് ഭംഗിയാണ്; ഭാര്യയെ കുറിച്ച് അഭിമാനം തോന്നിയ നിമിഷത്തെ പറ്റി ജീവ
-
'സിനിമാ മോഹം ഉള്ളവരോട് ലുക്ക്മാനെപ്പോലുള്ളവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാന്‍'; വൈറലായി കുറിപ്പ്!
-
ഗോപി സുന്ദറും അമൃതയും ബിഗ് ബോസില്‍ പോകുമോ? പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍