ആര് കൂടുതല്‍ ഉച്ചത്തില്‍ അലറും? അധ്വാനിയായ സൂര്യയും ആത്മാവില്ലാത്ത തിരക്കഥയും

Rating:
2.0/5

തനത് സംസ്‌കാരവും ജീവിതരീതികളുമായി കഴിയുന്ന നാട്. അവിടേക്ക് അധിനിവേശ ശക്തികള്‍ കടന്നു വരുന്നതും അതിനെതിരെ നാട് നടത്തുന്ന ചെറുത്തു നില്‍പ്പും യൂണിവേഴ്‌സലായൊരു പ്ലോട്ടാണ്. വിഖ്യാതമായ ഗോട്ട് സീരീസ് മുതല്‍, ഇങ്ങ് മലയാളത്തില്‍ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം വരെയുള്ള ഉദാഹരണങ്ങളുണ്ട്. തമിഴില്‍ തന്നെ ഇറങ്ങിയ വിക്രം-പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ മറ്റൊരു റീസന്റ് ഉദാഹരണമാണ്. പ്ലോട്ട് പോയന്റ് എന്നതിനുപ്പുറം ഇതൊരു ജോണറായി പോലും പ്രഖ്യാപിക്കാനാകും.

ചിരപരിചിതമായ ഈ പ്ലോട്ടിലില്‍ നിന്നുമാണ് ശിവ സൂര്യയെ നായകനാക്കി കങ്കുവ ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സൂര്യ നായകനായൊരു ചിത്രം തീയേറ്ററിലേക്ക് എത്തുന്നത്. തന്റെ സിനിമകളില്‍ എന്നും വ്യത്യസ്ത തേടുന്ന സൂപ്പര്‍ താരമാണ് സൂര്യ. കങ്കുവയിലും ഇതുവരെ കാണാത്തൊരു സൂര്യയെയാണ് ശിവ അവതരിപ്പിക്കുന്നത്. അത് തന്നെയായിരുന്നു സിനിമയുടെ പ്രധാന യുഎസ്പിയും.

Kanguva

സമാന്തരമായി സംഭവിക്കുന്ന രണ്ട് കഥകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമ ആരംഭിക്കുന്നത് 1070 ല്‍ നിന്നുമാണ്. അവിടെ നിന്നും ജമ്പ് ചെയ്ത് 2024 ലേക്ക് എത്തുന്നു. തുടര്‍ന്ന് അവശ്യാനുസരണം പോവുകയും വരികയും ചെയ്യുന്നു. അഞ്ച് ദ്വീപ് രാജ്യങ്ങളും അവ ചേര്‍ന്നുണ്ടാകുന്നൊരു ലോകവുമാണ് സിനിമയുടെ പ്രധാന കഥാപരിസരം. ആര്‍ട്ട് ഡയറക്ടറുടേയും ഛായാഗ്രാഹകന്റേയും വിഷന്റെ സഹായത്തോടു കൂടി മനോഹരമായി തന്നെ ശിവ ആ ലോകം സൃഷ്ടിച്ചിരിക്കുന്നു. വളരെ സൂക്ഷ്മമായാണ് ഈ ലോകം സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

അവിടെ നിന്നും സിനിമ 2024 ലേക്ക് എത്തുമ്പോള്‍ അതുവരെ കാണിച്ചിരുന്ന ശ്രദ്ധയുടെ തരിമ്പു പോലും ശിവയെന്ന എഴുത്തുകാരനും സംവിധായകനുമില്ല. സമീപകാലത്ത് കണ്ട സിനിമകളിലെ ഏറ്റവും മോശം ഭാഗങ്ങളായിരിക്കും അവ. നിരാശപ്പെടുത്തുന്ന എന്നല്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ അസഹനീയമാണ് ഈ രംഗങ്ങള്‍. സൂര്യയുടെ ഫ്രാന്‍സിസും ദിഷയുടെ നായികയും സഹതാരങ്ങളുമെല്ലാം മത്സരിച്ച് വെറുപ്പിക്കുകയാണ്. തിരികെ കങ്കുവയുടെ ലോകത്തേക്ക് പോകുമ്പോഴാണ് സംവിധായകന്‍ അല്‍പ്പം കയ്യടക്കം കാണിക്കുന്നത്.

തുടക്കം മുതല്‍ അവസാനം ഒരേ ടോണില്‍ കഥ പറയുന്ന സിനിമയാണ് കങ്കുവ. അത് പക്ഷെ കാതടപ്പിക്കുന്ന ടോണ്‍ ആണ്. ഉച്ചത്തില്‍ പറഞ്ഞാല്‍ ആഴത്തില്‍ പതിയുമെന്ന മിഥ്യാ ധാരണയുള്ളതു പോലെ വരുന്നവരും പോകുന്നവരുമായ കഥാപാത്രങ്ങളും സിനിമ തന്നെയും അലറിവിളിക്കുകയാണ് രണ്ട് രണ്ടര മണിക്കൂര്‍. കഥാപാത്രങ്ങളുടെ ആര്‍ക്ക് ഒരുക്കുന്നതിലോ നിശബ്ദതയുടെ സൗന്ദര്യം തിരിച്ചറിയുന്നതിലോ സംവിധായകന്‍ വിജയിച്ചിട്ടില്ലെന്നല്ല, അതിന് ശ്രമിച്ചിട്ടു പോലുമില്ലെന്നതാണ് തന്റെ പ്ലോട്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമില്ലായ്മ വെളിവാകുന്നത്.

ശബ്ദകോലാഹലങ്ങള്‍ കൊണ്ട് കഥയിലേയും തിരക്കഥയിലേയും ഓട്ടകള്‍ അടയ്ക്കാന്‍ ശ്രമിക്കുകയാണ് ശിവ. തന്റേതടക്കം നാളിതുവരെ പുറത്തിറങ്ങിയ മിക്ക സിനിമകളില്‍ നിന്നും സീരീസുകളില്‍ നിന്നും ശിവ കടംകൊണ്ടിരിക്കുന്നത് കാണാം. പരിചതിയമായൊരു കഥയെ, രാജമൗലിയില്‍ നിന്നും കടംകൊണ്ട മേക്കിംഗ് കൊണ്ട് എപ്പിക് ആക്കാനുള്ള ശിവയുടെ പരാജയപ്പെട്ട ശ്രമമാണ് കങ്കുവ.

ബോളിവുഡ് താരങ്ങളായ ദിഷ പഠാനിയുടേയും ബോബി ഡിയോളിന്റേയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. എന്നാല്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ പോലെ വരുന്നു, എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നു, കാണാതാകുന്നു എന്നതാണ് ഇരുവരുടേയും അവസ്ഥയും. തുടര്‍ച്ചയായി രണ്ടാമത്തെ തെന്നിന്ത്യന്‍ സിനിമയ്ക്കുള്ളിലാണ് ദിഷ പഠാനിയെ 'കാണാതാകുന്നതെന്നത്' ഭയപ്പെടുത്തുന്ന വസ്തുതയാണ്. ഈയ്യടുത്തൊന്നും ഇത്രയും മോശമായൊരു നായിക കഥാപാത്രസൃഷ്ടി കണ്ടിട്ടില്ല. ബോബി ഡിയോളിന്റെ ഇന്‍ട്രോയും ഓറയുമൊക്കെ വലുതെന്തോ വരാനിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതാണെങ്കിലും കാറ്റ് നിറച്ച ബലൂണ്‍ മാത്രമായി ഒതുങ്ങുന്നു.

അതേസമയം വിഎഫ്എക്‌സും ക്യാമറയും ആക്ഷന്‍ രംഗങ്ങളും നിലവാരം പുലര്‍ത്തുന്നതാണ്. മഞ്ഞില്‍ വച്ചുള്ള സംഘട്ടന രംഗം ആവേശം പകരുന്നതായിരുന്നു. എന്നാല്‍ ആ രംഗത്തിലെ പൊളിറ്റികസ് എല്ലിന്‍ കഷ്ണം പോലെ വോക് സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ളതാണ്. വലിയൊരു താരനിര തന്നെ ശിവ ചിത്രത്തില്‍ അണിനിരത്തുന്നുണ്ട്. എന്നാല്‍ ഓവര്‍ ദി ടോപ്പ് മേക്കിംഗും, ഒഴുക്കും ആത്മാവുമില്ലാത്ത എഴുത്തും മൂലം കങ്കുവ അടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ പോലും സ്പര്‍ശിക്കുന്നില്ല.

സിനിമയില്‍ ആകെയുള്ള സേവിംഗ് ഗ്രേസ് സൂര്യയുടെ പ്രകടനമാണ്. ഫ്രാന്‍സിസ് ആയി എത്ര ലൗഡും, അസഹനീയവുമാണോ അത്ര തന്നെ കണ്‍വിന്‍സിംഗ് ആണ് കങ്കുവ ആയി സൂര്യ. അലര്‍ച്ചകള്‍ക്കിടയിലും ആക്ഷന്‍ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും സൂര്യ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ശിവയുടെ ഇഷ്ട തീമായ അച്ഛന്‍-മകന്‍ പാസം കങ്കുവയിലുമുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ വിചാരിച്ച പോലെ ഒത്തിട്ടില്ല. ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന ബന്ധത്തിന്റെ ആഴം സൂര്യയുടെ കണ്ണില്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്.

Kanguva

ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ലൗഡ് ആണ് പശ്ചാത്തല സംഗീതവും. വര്‍ത്തമാന കാലത്തെ രംഗങ്ങള്‍ പോലെ തന്നെ പാട്ടും ഒപ്പം പിടിച്ച് അലോസരപ്പെടുത്തുമ്പോള്‍ ഭൂതകാലത്തിലെ പാട്ട് കേട്ടിരിക്കാന്‍ സാധിക്കുന്നതാണ്. പക്ഷെ, ദേവി ശ്രീ പ്രസാദിന്റെ സംഗീതം ഓവര്‍ ദ ടോപ് ആകുന്നതില്‍ സിനിമയോട് തന്നെ മത്സരിക്കുന്നതാണ് ഉടനീളം കാണുന്നത്. അവസാന ഭാഗത്തെ അനിരുദ്ധിന്റെ സംഗീതത്തെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തല സംഗീതം അതുവരെയുള്ള മ്യൂസിക് ട്രാക്കിനോട് തന്നെ അനിതീയാണ് ചെയ്യുന്നത്.

സാങ്കേതിക വിദ്യയുടേയും വലിയ ബജറ്റിന്റേയും സഹായം ഉണ്ടായിരുന്നിട്ടും വളരെ മോശം എഴുത്തിന്റെ ഇരയായി മാറുകയാണ് സൂര്യയുടെ കങ്കുവ.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X