For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഥിരം വഴികളില്‍ നിന്നും മാറി നടക്കുന്ന ഭീമന്‍; ആസ്വാദനത്തിന്റെ പുതുവഴി

  |

  Rating:
  3.5/5

  തമാശ എന്ന തമാശയും ചിന്തയും നിറഞ്ഞ ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസയും, അങ്കമാലി ഡയറീസ് എന്ന മലയാള സിനിമയിലൊരു പുതുപാത വെട്ടിത്തുറന്ന ചിത്രത്തിന് ശേഷം ചെമ്പന്‍ വിനോദും ഒരുമിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസയുടെ രണ്ടാമത്തെ സിനിമല്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആദ്യ സിനിമ നല്‍കിയ പ്രതീക്ഷ നിലനിര്‍ത്താന്‍ അഷ്‌റഫ് ഹംസ എന്ന സംവിധായകന് രണ്ടാം ചിത്രത്തിലും സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. ചെറുതെന്ന് തോന്നുന്നൊരു കഥാതന്തുവിനെ വളരെ മനോഹരമായി ഡെവലപ്പ് ചെയ്ത് രണ്ട് മണിക്കൂറോളം എന്‍ഗേജിംഗ് ആയിരിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് എത്തിക്കാന്‍ ചെമ്പനിലെ തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്.

  എന്തൊരു നോട്ടമാണ്! മനം മയക്കും ചിത്രങ്ങളുമായി ഭാവന

  പേരു സൂചിപ്പിക്കുന്നത് പോലൊരു വഴി തര്‍ക്കമാണ് ചിത്രം അവതരിപ്പിക്കുന്നത്. റെയില്‍വെ ട്രാക്കിനും കനാലിനുമുടിയിലെ ഭൂപ്രദേശമാണ് കഥാ പശ്ചാത്തലം. അവിടെയുള്ള വീട്ടുകാര്‍ നേരിടുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നമാണ് വഴി എന്നത്. അവിടുത്തെ മനുഷ്യരുടെ കല്യാണം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ വഴി ഒരു വലിയ പ്രശ്‌നമായി മാറുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ, കഷ്ടിച്ച് ഒരു ബൈക്കിന് കടന്നു പോകാന്‍ സാധിക്കുന്ന ആ വഴിയും ആ വഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് മനുഷ്യരേയും സിനിമ അവതരിപ്പിക്കുന്നുണ്ട്. വഴി എന്ന തങ്ങളുടെ അടിസ്ഥാന ആവശ്യം നേടിയെടുക്കാനായി ഭീമന്‍ എന്ന് വിളിക്കുന്ന സഞ്ജു മുന്നിട്ടിറങ്ങുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

  സ്വാഭാവികമായ ജീവിത പശ്ചാത്തലും നര്‍മ്മവും ചേര്‍ന്ന് ഒരുക്കിയ മനോഹരമായൊരു സൃഷ്ടി തന്നെയാണ് ഭീമന്റെ വഴി. തന്റെ മുന്‍ സിനിമയിലേത് പോലെ തന്നെ തമാശയുടെ അകമ്പടിയോടെ വളരെ ഗൗരവ്വമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് ഇത്തവണയും അഷ്‌റഫ് ഹംസ. ഒരു വഴി പല ജീവിതങ്ങളിലേക്കും കടന്നു ചെല്ലുന്നതും പല ജീവിതങ്ങളും ആ വഴിയിലേക്ക് ഇറങ്ങി വരുന്നതും പോലെ തന്നെ ഒരുപാട് തീമുകളിലൂടെ കയറിയിറങ്ങി കറങ്ങി തിരിഞ്ഞാണ് ഭീമന്റെ വഴി അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. ആ വഴി പോലെ തന്നെ ഇടയ്‌ക്കൊക്കെ ദുര്‍ഘടം പിടിച്ചതും ഇടയ്‌ക്കൊക്കെ മനുഷ്യ ജീവിതങ്ങളുടെ ഊഷ്മളത തൊട്ടറിഞ്ഞും കടന്നു പോകുന്നു സിനിമ.

  തമാശയിലേത് പോലെ തന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ഭീമന്റെ വഴിയിലും കാണാന്‍ സാധിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ നായകന്റെ പിന്നില്‍ അണിനിരക്കാന്‍ ഉള്ളവരാക്കുന്ന പതിവ് രീതിയെ അഷ്‌റഫ് ചോദ്യം ചെയ്യുന്നുണ്ട്. ഭീമന്റെ വഴിയിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും സ്വന്തമായ വ്യക്തിത്വമുള്ളവരാണ്. വഴി പ്രശ്‌നത്തിന് ഒരു പരിഹാരത്തിനായി ആദ്യം ശബ്ദമുയര്‍ത്തുന്നതും അതിനെ പരിഹാരത്തിലേക്ക് എത്തിക്കുന്നതുമെല്ലാം സ്ത്രീകളാണ്. കൗണ്‍സിലറും കരാട്ടെ അധ്യാപികയും റെയില്‍വെ ഉദ്യാഗസ്ഥയും വീട്ടമ്മയും അടുത്ത വീട്ടിലെ പെണ്‍കുട്ടിയും ഹോട്ടല്‍ ജീവനക്കാരിയും വക്കീലും അങ്ങനെ ജീവിതത്തിന്റെ വിവിധ പരിസരങ്ങളേയും പ്രതിനിധീകരിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തില്‍ കാണാം.


  സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സ്റ്റീരിയോടെപ്പുകളെ തകര്‍ക്കാനുള്ള അഷ്‌റഫ് ഹംസയുടെ ശ്രമവും ഭീമന്റെ വഴിയില്‍ കാണാം. വഴി പ്രശ്‌നത്തിലുപരിയായി, സെക്‌സിനേയും പ്രണയത്തേയും മലയാള സിനിമയുടെ പതിവ് സദാചാര കണ്ണില്ലാതെ നോക്കി കാണുന്ന സിനിമ കൂടിയാണ് ഭീമന്റെ വഴി. സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെ അവതരിപ്പിച്ചു കൊണ്ട് വരാനിരിക്കുന്നതിന്റെ സൂചന നല്‍കുന്നുണ്ട് സംവിധായകന്‍. സാധാരണയായി കാണപ്പെടുന്ന വില്ലനെ അടിച്ചിടുന്ന നായകനോട് പ്രണയം തോന്നുന്ന നായിക എന്ന സങ്കല്‍പ്പത്തെ ഒന്നു ഫ്‌ളിപ്പ് ചെയ്യാനുള്ള ശ്രമവും സിനിമയ്‌ക്കൊരു ഫ്രഷ്‌നസ് നല്‍കുന്നുണ്ട്.

  ഭീമന്‍ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കൈകളില്‍ ഭദ്രമാണ്. സ്ഥിരം ജെന്റില്‍മാന്‍ റോളില്‍ നിന്നും ചെറിയൊരു വഴിമാറ്റം ആണ് ചാക്കോച്ചന്റെ ഭീമന്‍. ആ ക്യാരക്ടറിനെ അദ്ദേഹം വളരെ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ഭീമന്മാരെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. എടുത്തു പറയേണ്ട പ്രകടനം ജിനു ജോസഫിന്റേതാണ്. സ്ഥിരം എന്‍ആര്‍ഐ വേഷങ്ങളില്‍ നിന്നും കൊസ്‌തേപ്പ് എന്ന പുത്തന്‍ പണക്കാരന്‍ ആയുള്ള ജിനുവിന്റെ പ്രകടനം ഗംഭീരമായിരുന്നു. കോഴിമുട്ടയ്ക്ക് വിജാഗിരി വെക്കുന്ന സ്വഭാവമുള്ള, അണ്‍പ്രെഡിക്റ്റബിള്‍ ആയ കൊസ്‌തേപ്പ് ആയി ജിനു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാണിച്ചിരിക്കുന്നത്. ആ മുണ്ടും നീളന്‍ സ്വര്‍ണ മാലയും വഷളന്‍ ചിരിയും പണത്തിന്റെ ഹുങ്കും ഷര്‍ട്ടിടാതെയുള്ള നടത്തവുമെല്ലാം കഥാപാത്രത്തെ വളരെയധികം റിയലിസ്റ്റിക് ആക്കുന്നുണ്ട്. മിക്കവാറും വഴി തര്‍ക്കങ്ങളിലും ഇതുപോലൊരു കൊസ്‌തേപ്പിനെ കാണാന്‍ സാധിക്കും.

  സീനുകളുടെ എണ്ണത്തില്‍ കുറവെങ്കിലും താന്‍ കടന്നു വരുമ്പോള്‍ തന്റെ സിനിമയെന്ന് തോന്നുന്ന വിധത്തിലായിരുന്നു വിന്‍സി അലോഷ്യസിന്റെ പ്രകടനം. വളരെ മൈന്യട്ട് ആയുളള എക്‌സ്പ്രഷനുകളിലൂടെ ആ കഥാപാത്രത്തിന്റെ മനസിലുള്ളത് കാഴ്ചക്കാരുമായി സംവദിക്കാന്‍ വിന്‍സിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അഭിനേത്രിയാണ് വിന്‍സി.

  അതേസമയം ചിത്രത്തിലെ പ്രധാന പോരായ്മയായി അനുഭവപ്പെട്ടത് പലതും അപൂര്‍ണമായി പോകുന്നു എന്നതാണ്. സിനിമ മുന്നോട്ട് വെക്കുന്ന തീമുകളിലേക്കും കഥാപാത്രങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലാനുള്ള സാധ്യത ബാക്കിയാകുന്നുണ്ട്. ചില കഥാപാത്രങ്ങളുടെ പൂര്‍ണതയില്ലായ്മയും പ്രധാന കഥാതന്തുവുമായി സിങ്ക് ചെയ്യാതെ നില്‍ക്കുന്നതും കല്ലുകടിയാകുന്നു. ഉദാഹരണത്തിന് ചെമ്പന്റെ മഹര്‍ഷി എന്ന കഥാപാത്രം. നായകന് സമയാസമയം ഉപദേശങ്ങള്‍ നല്‍കുന്ന ഈ കഥാപാത്രം ആ പരിസരവുമായും അവിടെ നടക്കുന്ന സംഭവങ്ങളുമായി ഒട്ടും ചേരാതെ മാറി നില്‍ക്കുകയാണ്. ചെമ്പന്റെ ലവ് ട്രാക്കും ചിത്രത്തിന് കാര്യമായൊന്നും സംഭാന ചെയ്യുന്നില്ല. ഭീമന്‍, സീത, രാവണന്‍ തുടങ്ങിയ പേരുകള്‍ ചില മിത്തുകളുടെ സൂചന നല്‍കുന്നുണ്ടെങ്കിലും അത് കഥയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതായി അനുഭവപ്പെടുന്നില്ല.

  Recommended Video

  കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam


  അതേസമയം ചിത്രത്തിലെ പ്രധാന പോരായ്മയായി അനുഭവപ്പെട്ടത് പലതും അപൂര്‍ണമായി പോകുന്നു എന്നതാണ്. സിനിമ മുന്നോട്ട് വെക്കുന്ന തീമുകളിലേക്കും കഥാപാത്രങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലാനുള്ള സാധ്യത ബാക്കിയാകുന്നു. ചില കഥാപാത്രങ്ങള്‍ പ്രധാന കഥാതന്തുവുമായി സിങ്ക് ചെയ്യാതെ നില്‍ക്കുന്നതും കല്ലുകടിയാകുന്നു. ഉദാഹരണത്തിന് ചെമ്പന്റെ മഹര്‍ഷി എന്ന കഥാപാത്രം. നായകന് സമയാസമയം ഉപദേശങ്ങള്‍ നല്‍കുന്ന ഈ കഥാപാത്രം ആ പരിസരവുമായും അവിടെ നടക്കുന്ന സംഭവങ്ങളുമായി ഒട്ടും ചേരാതെ മാറി നില്‍ക്കുകയാണ്. ചെമ്പന്റെ ലവ് ട്രാക്കും ചിത്രത്തിന് കാര്യമായൊന്നും സംഭാവന ചെയ്യുന്നില്ല. ഭീമന്‍, സീത, രാവണന്‍ തുടങ്ങിയ പേരുകള്‍ ചില മിത്തുകളുടെ സൂചന നല്‍കുന്നുണ്ടെങ്കിലും അത് കഥയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതായി അനുഭവപ്പെടുന്നില്ല.

  ഇന്ദ്രജ എന്നല്ല പേര്, സംവിധായകനല്ല ആ മാറ്റത്തിന് പിന്നിൽ, യഥാർത്ഥ പേര് വെളിപ്പെടുത്തി നടി...

  ഒരിടവേളയ്ക്ക് ശേഷം സുരാജ് കോമഡി കൈകാര്യം ചെയ്തും ചിത്രത്തിന് ഫ്രഷ് ഫീല്‍ നല്‍കുന്നുണ്ട്. ഒപ്പം സ്ഥിരം പോലീസ് വേഷത്തില്‍ നിന്നുമുള്ള ബിനു പപ്പുവിന്റെ മാറ്റവും നന്നായിരുന്നു. പക്ഷെ ആ കഥാപാത്രം സ്റ്റീരിയോടൈപ്പിന് അപ്പുറത്തേക്ക് സഞ്ചിരിക്കുന്നില്ലെന്നതും വസ്തുതയാണ്. നസീര്‍ സംഘ്രാന്തി, ചിന്നു ചാന്ദിനി, ദിവ്യ എം നായര്‍, ജീവന ജനാര്‍ദ്ദനന്‍, നിര്‍മല്‍ പാലാഴി, ഭഗത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തിലെ മിക്ക വലിയ ചിരികളും നസീര്‍ സംഘ്രാന്തി എന്ന സീസണ്‍ഡ് കൊമേഡിയന്റെ മികവ് തെളിയിക്കുന്നതാണ്. ആ പ്രദേശത്തിന്റെ ഭംഗിയും അവിടുത്ത നാട്ടുകാരുടെ അവസ്ഥയും ഒരുപോലെ അവതരിപ്പിക്കാന്‍ ഗിരിഷ് ഗംഗാധരന്‍ എന്ന ക്യാമറാമാന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിയുടെ സംഗീതവും സിനിമയുടെ ലൈറ്റ് ഹേര്‍ട്ടഡ് മൂഡിനൊപ്പം സഞ്ചരിക്കുന്നതാണ്. ഒരുത്തി എന്ന പാട്ട് ഹൃദയസ്പര്‍ശിയാണ്.

  കുറേക്കൂടി ദീര്‍ഘദൂരം സഞ്ചരിക്കാനും ഇടവഴികളില്‍ കൂടി കേറിപ്പോകാനും പലതിനും വന്ന് ചേരാനും സാധിക്കുന്നതായിരുന്നു ഭീമന്റെ വഴി. എന്നിരുന്നാലും ആസ്വദിക്കാന്‍ സാധിക്കുന്ന, സഞ്ചരിക്കേണ്ട വഴി തന്നെയാണ് ഭീമന്റെ വഴി

  Read more about: kunchacko boban chemban vinod
  English summary
  Kunchacko Boban And Chemban Vinod Movie Bheemante Vazhi Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X