വിജയ്ക്കും എല്‍സിയുവിനും ഇടയിലെ ലോകേഷ് കനകരാജ്

Rating:
3.0/5

ലോകേഷ് കനകരാജ് എന്ന സംവിധായകനും വിജയ്, കമല്‍ഹാസന്‍ പോലുളള താരങ്ങളും ഒരുമിക്കുന്ന സിനിമകള്‍ കാണാനൊരുങ്ങുമ്പോള്‍ എപ്പോഴും നേരിടേണ്ടി വരുന്നൊരു പ്രതിസന്ധിയായിരിക്കും ആ സിനിമയെ എങ്ങനെ സമീപിക്കും എന്നത്. ലോകേഷിന്റെ സിനിമയാണോ അതോ വിജയ് പടമാണോ? വിജയിയേയും കമല്‍ഹാസനേയുമൊക്കെ പോലെ ലാര്‍ജര്‍ ദാന്‍ ലൈഫ് ഹീറോകളെ വച്ച് ചെയ്യുമ്പോഴും അതിനെ തന്റെ സിനിമയാക്കാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല.

ലോകേഷും വിജയും മുമ്പൊരുമിച്ച മാസ്റ്റര്‍ ഇത്തരത്തില്‍ രണ്ട് ധ്രുവങ്ങളിലൂടെയുള്ളൊരു ബാലന്‍സിംഗ് ആക്ടായിരുന്നു. തീവ്ര വിജയ് ആരാധകരും തീവ്ര ലോകേഷ് ആരാധകരും ചിലയിടത്തൊക്കെ അതില്‍ വിമ്മിഷ്ടം കാണിച്ചപ്പോഴും സാധാരണ പ്രേക്ഷകരെ സംബന്ധിച്ച് മാസ്റ്റര്‍ എന്നത് ഒരു വിന്‍-വിന്‍ ആയിരുന്നു. അവിടെ നിന്നും ലിയോയിലേക്ക് എത്തുമ്പോള്‍ പൂര്‍ണമായുമൊരു ലോകേഷ് കനകരാജ് ചിത്രം എന്നതായിരുന്നു പ്രോമിസ്.

 vijay

പക്ഷെ അതികാലത്തെയുള്ള പ്രയാണവും കടന്ന് ലിയോ കണ്ട് കഴിയുമ്പോള്‍ ആ വാക്ക് പാലിക്കാന്‍ ലോകേഷിന് സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. ഇത്തവണയും വിജയ് എന്ന താരത്തിനൊപ്പം ഓടാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന, തന്റെ തന്നെ സൃഷ്ടികളുടെ ബാധ്യതകളുടെ കെണിയില്‍ പെട്ടു പോയൊരു ലോകേഷിനെയാണ് ലിയോയില്‍ കാണുന്നത്.

ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകേഷ് ലിയോ ഒരുക്കിയിരിക്കുന്നത്. പക്ഷെ യൂണിവേഴ്‌സലായൊരു പ്ലോട്ടാണ് ലിയോയുടേത്. ബാഷയായും ഇങ്ങറ്റത്ത് ജയിലറായുമൊക്കെ നമ്മളത് ഒരുപാട് കണ്ടിട്ടുണ്ട്. തന്റെ കൊച്ചു കുടുംബവും കഫേയുമൊക്കെയായി സമാധാന ജീവിതം നയിക്കുന്ന മധ്യവയസ്‌കനാണ് നായകന്‍. അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന ചിലരും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളമാണ് സിനിമയുടെ മുന്നോട്ടുള്ള കഥ.

സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലോകേഷ് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ലിയോയുടെ ആദ്യത്തെ പത്ത് മിനുറ്റ് ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതെന്ന്. നായകന്റെ ഇന്‍ട്രോയാണ് ഈ പത്ത് മിനുറ്റില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഓഫ് സ്‌ക്രീനിലേയും ഓണ്‍ സ്‌ക്രീനിലേയും ബില്‍ഡപ്പിനെ സാധൂകരിക്കാന്‍ പോലും ആ പത്ത് മിനുറ്റ് ഇന്‍ട്രോയ്ക്ക് സാധിക്കുന്നില്ല. തുടക്കത്തില്‍ തന്നെ ലിയോയ്ക്ക് താളം തെറ്റുന്നു.

പിന്നീട് സിനിമ ട്രാക്കിലേക്ക് കടക്കുന്നുണ്ട്. കോഫി ഷോപ്പ് സംഭവത്തോടെ സിനിമ അതിന്റേതായ പേസിലേക്ക് എത്തുകയാണ്. പിന്നീടങ്ങോട്ട് ഫ്‌ളാറ്റാണെങ്കില്‍ കൂടെയും ലക്ഷ്യബോധമുള്ളൊരു യാത്രയാണ് ലിയോയുടേത്. ആകാംഷ ജനിപ്പിക്കുന്ന ഇന്റര്‍വല്‍ ബ്ലോക്കും സിനിമയ്ക്കുണ്ട്. തരക്കേടില്ലാത്തൊരു ആദ്യ പകുതി നല്‍കാന്‍ ലോകേഷിന് സാധിച്ചിട്ടുണ്ട്. ആദ്യ പകുതിയത്രയും നായകനെ പരിചയപ്പെടുത്താനും അയാളുടെ ഡിലമ എസ്റ്റബ്ലിഷ് ചെയ്യാനുമാണ് ലോകേഷ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാം പകുതിയില്‍ കടന്നു വരുന്ന വില്ലന്മാരിലൂടെയാണ് ലോകേഷ് തന്റെ സിനിമയെ എലിവേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. അര്‍ജുനും സഞ്ജയ് ദത്തുമൊക്കെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള നടന്മാരും മടിയില്‍ കനമുള്ള താരങ്ങളുമാണ്. എന്നാല്‍ ടിപ്പിക്കല്‍ എല്‍സിയു വില്ലന്മാരുടെ കുപ്പായവും സെറ്റപ്പും മാത്രമാണ് ലോകേഷ് ഇവര്‍ക്ക് നല്‍കാന്‍ മുതിരുന്നത്. വിക്രമിലും മാസ്റ്ററിലുമൊക്കെ കണ്ട ഈവിള്‍നെസ് ലിയോയിലെ വില്ലന്മാര്‍ക്കില്ല.

നായകന് മുന്നില്‍ ഒന്നിലധികം പ്രതിസന്ധികള്‍ സൃഷ്ടിച്ച് അവയെ ഒന്നിന് പുറകെ ഒന്നായി മറി കടന്ന് വിജയിക്കുന്ന നായകനെയാണ് പൊതുവെ ലോകേഷ് സിനിമകളില്‍ കാണാറുള്ളത്. പക്ഷെ മുന്‍ സിനിമകളില്‍ ഓരോ ആക്ഷന്‍ സെറ്റ് പീസുകളിലും പുതുമ കൊണ്ടു വരാനും കാഴ്ചക്കാരനെ സീറ്റില്‍ ഒന്ന് എഴുന്നേറ്റ് ഉറച്ച് ഇരുത്താനും ലോകേഷിന് സാധിച്ചിരുന്നു.

ലിയോ നേരിടുന്ന പ്രധാന പ്രതിസന്ധി ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ എല്‍സിയു എന്ന് വിളിക്കപ്പെടുന്ന സിനിമാറ്റിക് ലോകം തന്നെയാണ്. ആ യൂണിവേഴ്‌സിലെ കഥാപാത്രങ്ങളുടെ വരവ് വാഗ്ദാനം ചെയ്യുന്ന എലിവേഷന്‍ ചിത്രത്തിന് നല്‍കാന്‍ സാധിക്കുന്നില്ല. ഫോഴ്‌സ്ഫുള്ളായി മാറുകയാണ് മിക്കതും. മറ്റൊരു പ്രതിസന്ധി, വിജയ് എന്ന താരവും നടനുമാണ്.

വിജയ് എന്ന താരത്തിനൊപ്പം തന്നെ വിജയ് എന്ന നടനേയും ഉപയോഗിക്കാന്‍ ലോകേഷ് ശ്രമിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ആക്ഷന്‍ രംഗങ്ങളിലെ ഈസും സ്വാഗും കൊണ്ട് വിജയ് തൃപ്തിപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ പാര്‍ത്ഥിപന്‍ നേരിടുന്ന ഇമോണഷല്‍ ഡിലമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിജയ്ക്ക് സാധിക്കുന്നില്ല. പാര്‍ത്ഥിപന്റെ ഐഡന്റിറ്റിയെക്കുറിച്ച് സ്‌ക്രീനിലുള്ളവരിലുണ്ടാകുന്ന ആശങ്ക പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ വിജയുടെ പ്രകടനത്തിനോ ലോകേഷിന്റെ സംവിധാനത്തിനോ സാധിച്ചിട്ടില്ല. പാര്‍ത്ഥിപന്‍ ആരാണ്? എന്നത് ലോകേഷിന് തന്നെ ഉത്തരമില്ലാത്ത ചോദ്യമാകുന്നിടത്താണ് എന്താണ് മറച്ചുവെക്കേണ്ട രഹസ്യം എന്ന് തിരിച്ചറയപ്പെടാതെ പോകുന്നത്.

 vijay

തൃഷയുടേതടക്കമുള്ള ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം തന്നെ യാതൊരു ഐഡന്റിറ്റിയും നല്‍കപ്പെടാതെയാണ് എഴുതപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത് പാടുപെട്ടൊരു പണിയായി തന്നെയാണ് ഇപ്പോഴും തിരക്കഥാകൃത്തുകള്‍ കാണുന്നതെന്ന് തോന്നുന്നു. പൊതുവെ ആവറേജായൊരു സ്‌ക്രിപ്പ്റ്റിനേയും ലിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. എന്നാല്‍ ലിയോയില്‍ അനിരുദ്ധിന്റെ മാജിക് നഷ്ടമായിട്ടുണ്ട്.

തന്റെ തന്നെ മുന്‍ സിനിമകളുടേയും എല്‍സിയു എന്ന ബ്രാന്റിന്റേയും കെണിയ്ക്കുള്ളില്‍ പെട്ടു പോയൊരു ലേകേഷിനെയാണ് ലിയോ ബാക്കി വെക്കുന്നത്. അതില്‍ നിന്നും പുറത്തു കടക്കുക എന്നതാണ്, ലോകേഷിന് മുന്നില്‍ ഇനിയുള്ള ഏറ്റവും വലിയ വെല്ലുവിളിയും.

More from Filmibeat

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X