ലിംഗ ശരിക്കുമൊരു ആഘോഷം
തെന്നിന്ത്യ മുഴുവന്‍ വലിയൊരു ആഘോഷമാക്കി രജനീകാന്തിന്റെ ലിംഗ തിയറ്ററുകളിലെത്തി. ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു തിയറ്ററുകളില്‍. തലൈവരുടെ ചിത്രത്തിനു മുകളില്‍ പൂക്കള്‍ വിതറിയും പാലഭിഷേകം നടത്തിയും ഫാന്‍സുകാര്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് ശരിക്കും ആഘോഷിച്ചു. സിനിമ ആരംഭിച്ചതോടെ ആഘോഷം തിയറ്ററിനകത്തായിരുന്നു. വിസിലടിച്ചും പൂക്കള്‍ വാരിവിതറിയും നൃത്തം ചെയ്തും രജനിയുടെ വരവ് ശരിക്കുമൊരു ഉല്‍സവം പോലെയാക്കി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം എല്ലാതരം ഫാന്‍സുകാരെയും സന്തോഷിപ്പിക്കാനുള്ളതാണ്. രജനിയുടെ ഇരട്ട വേഷം, അനുഷ്‌കയുടെയും സൊണാക്ഷിയുടെയും നായിക വേഷം,സന്താനത്തിന്റെ കോമഡി, എ.ആര്‍. റഹ്മാന്റെ സംഗീതം, ആര്‍. രത്‌നവേലുവിന്റെ കാമറ എന്നിങ്ങനെ എല്ലാം ആഘോഷത്തിനു വകനല്‍കുന്നുണ്ട്.

സംവിധായകന്‍ ഷങ്കറിനെ പോലെ, രജനീകാന്തിനെ തനിക്കും ശരിക്കും ഉപയോഗിക്കാന്‍ അറിയാമെന്ന് കെ.എസ്. രവികുമാര്‍ തെളിയിച്ചു. എല്ലാ രജനി ചിത്രങ്ങളെയും പോലെ പഞ്ച് ഡയലോഗിനും ഒരു കുറവുമില്ല. ത്രസിപ്പിക്കുന്ന സംഘട്ടനവും ധാരാളം. രണ്ടു കാലഘട്ടങ്ങളിലെ കഥയായതിനാല്‍ രണ്ടു ഭാഗവും വേണ്ട രീതിയില്‍ തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്ക് നടന്‍ ജഗപതി ബാബു, ദേവ് ഗില്‍ എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍.
യന്തിരനു ശേഷമെത്തിയ രജനി ചിത്രമെന്ന നിലയില്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു മാറി നില്‍ക്കേണ്ട ആവശ്യമില്ല. ഒരു മാസ് ആക്ടറെ എങ്ങനെയെല്ലാം നന്നായി ഉപയോഗിക്കാമെന്ന് പഠിക്കണമെങ്കില്‍ ഈ ചിത്രം കാണേണ്ടതു തന്നെയാണ്.


Click it and Unblock the Notifications











