ലിംഗയും ലിംഗേശ്വരനും
ആയിരം വര്‍ഷം നിലനില്‍ക്കുമെന്ന ഉറപ്പോടെ 1930ല്‍ നിര്‍മിച്ച ഷോളയാറിലെ ഡാം അപകടത്തിലാണെന്ന പേടിയില്‍ ഡാം പരിശോധന നടത്തുന്നു. എന്നാല്‍ ഡാം സുരക്ഷിതമാണെന്നു റിപ്പോര്‍ട്ട് നല്‍കിയ എന്‍ജിനീയറെ സ്ഥലം എംപി (ജഗപതി ബാബു) കുത്തിക്കൊലപ്പെടുത്തുന്നു. നിലവിലെ ഡാം തകര്‍ത്ത് നാലായിരം കോടി രൂപയുടെ പുതിയ ഡാം നിര്‍മിക്കാനാണ് എംപിയുടെ പ്ളാന്‍. അതിനു എതിരുനിന്നതിനാണ് എന്‍ജിനിയറെ കുത്തിയത്. മരിക്കുന്നതിനു മുമ്പ് എന്‍ജിനിയര്‍ അവിടുത്തെ നാട്ടുപ്രമാണിയോടു ഒരു കാര്യംപറയുന്നു. അവിടെയുള്ള ശിവക്ഷേത്രം തുറന്നാലേ നാട് രക്ഷപ്പെടുകയുള്ളൂവെന്ന്. ഡാം നിര്‍മിച്ച അന്നു പൂട്ടിയിട്ടതാണ് ശിവക്ഷേത്രം. ക്ഷേത്രം നിര്‍മിച്ച ലിംഗേശ്വരന്റെ അനന്തരാവകാശികള്‍ ഉണ്ടെങ്കിലേ തുറക്കാന്‍ പറ്റൂ.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ലിംഗ (രജനീകാന്ത്) യും നാലു കൂട്ടുകാരും ചെറിയ കള്ളത്തരമായി ജീവിക്കുകയാണ്. ലിംഗയെ തേടി മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി (അനുഷ്‌ക)യെത്തുന്നു. നാട്ടില്‍ ക്ഷേത്രം തുറക്കാന്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് ലക്ഷ്മി ലിംഗയെ തേടിയെത്തിയത്. മൂന്നുകോടിയുടെ ആഭരണം മോഷ്ടിച്ചതിനു പൊലീസിനെ കൊണ്ടു പിടിപ്പിക്കാതിരിക്കാന്‍ നാട്ടില്‍ വരണമെന്ന് ലക്ഷ്മി പറയുമ്പോള്‍ ലിംഗ സമ്മതിക്കുന്നു. അങ്ങനെ കൂട്ടുകാര്‍ക്കൊപ്പം ലിംഗ ഷോളയാറിലെത്തുന്നു. എത്തിയ അന്നുതന്നെ ശിവക്ഷേത്രത്തിലെ കോടികള്‍ വിലവരുന്ന മരതകരത്‌നം മോഷ്ടിച്ചു പോകാനാണ് ലിംഗ ശ്രമിക്കുന്നത്. അന്നു രാത്രി ലിംഗയോട് മുത്തച്ഛനായ ലിംഗേശ്വരന്റെ കഥ നാട്ടുമൂപ്പന്‍ പറയുന്നു.

അവിടുത്തെ രാജാവായിരുന്ന ലിംഗേശ്വരന്‍ ബ്രീട്ടീഷുകാരെ വെല്ലുവിളിച്ചുകൊണ്ടാണ് നാട്ടുകാര്‍ക്കു വേണ്ടി ഡാം നിര്‍മിച്ചത്. ബ്രിട്ടീഷുകാരനായ കലക്ടര്‍ പലരീതിയില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ഡാം നിര്‍മിക്കുന്നു. ഒടുവില്‍ ഡാം കമ്മിഷന്‍ ചെയ്യാനും നാട്ടുകാര്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലവും വിട്ടുകൊടുക്കാന്‍ കലക്ടര്‍ വലിയ തുക ചോദിക്കുന്നു. തന്റെ കൊട്ടാരവും സ്വര്‍ണവുമെല്ലാം നല്‍കിയാണ് ലിംഗേശ്വരന്‍ ആ പണം നല്‍കുന്നത്. എന്നാല്‍ ഈ പണം കൈമാറ്റം കണ്ട നാട്ടുകാരില്‍ ചിലര്‍ സംശയിക്കുന്നു. ഒടുവില്‍ അയാള്‍ക്ക് ആ നാട്ടില്‍ നിന്നു പോകേണ്ടി വരുന്നു. കാമുകിയായ ഭാരതിയുംഅയാള്‍ക്കൊപ്പം പോകുന്നു. പിന്നീട് സത്യമറിഞ്ഞ് നാട്ടുകാര്‍ അയാളെ തേടിചെല്ലുമ്പോള്‍ ചെറിയൊരു വീട്ടില്‍ പശുക്കളയെും വളര്‍ത്തി ജീവിക്കുകയാണ്. ഈ സത്യമാണ് നാട്ടുമൂപ്പന്‍ ലിംഗയോടു പറയുന്നത്.
അപ്പോഴേക്കും ഡാം തകര്‍ക്കാന്‍ എംപിയും കൂട്ടുകാരും എത്തിയിരുന്നു. അവരില്‍ നിന്ന് ലിംഗയ്ക്ക് ഡാമിനെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ കഴിയുമോ? രജനീകാന്തിന്റെ സിനിമയായതിനാല്‍ അങ്ങനെയൊരു സംശയത്തിന്റെ കാര്യമില്ല.


Click it and Unblock the Notifications











