twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്രില്ലില്ലാത്ത ത്രില്ലര്‍

    By Ajith Babu
    |

    Grand Master
    എതിരാളിയെ പിന്തുടര്‍ന്ന് കീഴടക്കുന്ന ഒരു ജെയിംസ് ബോണ്ട് ചിത്രമാണ് ഗ്രാന്റ് മാസ്റ്ററില്‍ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം. പേരു സൂചിപ്പിയ്ക്കുമ്പോലെ കളിയറിയാവുന്ന ഗ്രാന്റ് മാസ്റ്ററുടെ മൈന്‍ഡ് ഗെയിമാണ് സിനിമ. എന്നാല്‍ ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട ചടുലത ആദ്യപകുതിയിലില്ലെന്ന് മാത്രമല്ല ഇഴഞ്ഞുനീങ്ങല്‍് പ്രേക്ഷകനെ ബോറടിപ്പിയ്്ക്കുന്നുമുണ്ട്.

    നായകകഥാപാത്രമായ ചന്ദ്രശേഖരന്റെ കുടുംബപശ്ചാത്തലവും പ്രണയവുമെല്ലാം കാണിയ്ക്കുന്ന രംഗങ്ങള്‍ സിനിമയുടെ വേഗതയെ കാര്യമായി തന്നെ ബാധിയ്ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കുറ്റാന്വേഷണ സിനിമയില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത പാളിച്ചകളും ചിത്രത്തിലുണ്ട്. ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകനായി നരേന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് വെടിയേല്‍ക്കുന്ന രംഗം സിനിമയിലുണ്ട്. എന്നാല്‍ അടുത്ത രംഗത്തില്‍ ഒരു പരിക്കുമില്ലാതെ നരേന്റെ കഥാപാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.

    രണ്ടാം പകുതിയില്‍ പരമ്പരക്കൊലയാളിയുമായുള്ള എലിയും പൂച്ചയും കളി പ്രേക്ഷകനില്‍ ആകംക്ഷ നിറയ്ക്കുന്നുണ്ട്. മികച്ച ക്ലൈമാക്‌സിലേക്ക് സിനിമ പോകുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രവചനീയമായ രീതിയിലേക്ക് വഴിമാറുന്നത് ചെറിയ തോതില്‍ നിരാശ സമ്മാനിയ്ക്കും.

    അഗതാക്രിസ്റ്റിയുടെയും ആര്‍തര്‍ കോനന്‍ ഡോയലിന്റെയും നോവലുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ കൂടിയായ ബി ഉണ്ണികൃഷ്ണന്‍ ഗ്രാന്റ് മാസ്റ്ററിന്റെ തിരക്കഥ രചിച്ചതെന്ന് വ്യക്തമാണ്. പക്ഷേ അത്തരം നോവലുകളിലെ ത്രില്ലിങ് നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണന് സാധിച്ചിട്ടില്ല. തിരക്കഥയിലെ ഈ പാളിച്ച സംവിധാനത്തിലൂടെ ഒരുപരിധി വരെ മറികടക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
    അടുത്ത പേജില്‍

    കളിയറിയുന്ന മോഹന്‍ലാല്‍കളിയറിയുന്ന മോഹന്‍ലാല്‍

    English summary
    First half of the movie is little bit slow,which tells the family & love of Chandrashekhar (Mohanlal) but it catches up the speed at the end of first half
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X