കളിയറിയുന്ന മോഹന്‍ലാല്‍

By Ajith Babu

എതിരാളിയുടെ മനമറിയുന്ന കുറ്റാന്വേഷകനായി തകര്‍പ്പന്‍ പ്രകടനമാണ് ഗ്രാന്റ് മാസ്റ്ററില്‍ മോഹന്‍ലാല്‍ കാഴ്ചവെച്ചിരിയ്ക്കുന്നത്. ബുദ്ധികൂര്‍മ്മതയും കൗശലവും ഒത്തുചേര്‍ന്ന ചന്ദ്രശേഖരനെ ലാല്‍ അത്യുജ്ജലമാക്കിയിരിയ്ക്കുന്നു.


സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ലാല്‍ തന്നെയാണ് ഗ്രാന്റ് മാസ്റ്ററിന്റെ ജീവന്‍. പുതിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ലാലിന്റെ ഡയലോഗുകള്‍ക്കും തകര്‍പ്പന്‍ കയ്യടിയാണ് ലഭിയ്ക്കുന്നത്. ലാലിന്റെ ഭാര്യകഥാപാത്രമായ ദീപ്തിയെ കയ്യടക്കത്തോടെ തന്നെ പ്രിയാമണി അവതരിപ്പിച്ചിരിയ്ക്കുന്നു.

ചന്ദ്രശേഖറിന്റ സഹപ്രവര്‍ത്തകനായെത്തുന്ന നരേനും ജഗതിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ുരുഹതയുണര്‍ത്തുന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ബാബു ആന്റണിയ്ക്കും സാധിച്ചിരിയ്ക്കുന്നു. ദേവന്‍, റോമ, അനൂപ് മേനോന്‍, മിത്ര കുര്യന്‍ എന്നിവര്‍ക്കൊന്നും കാര്യമായി തന്നെ സിനിമയില്‍ ചെയ്യാനില്ല.

ദീപക് ദേവിന്റെ സംഗീതവും സിനിമയുടെ മൂഡിന് ഇണങ്ങുന്നുണ്ട്. അകലെയോ... എന്ന ഗാനം പ്രേക്ഷകര്‍ ആസ്വദിയ്ക്കുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറയും മനോജിന്റെ എഡിറ്റിങും ത്രില്ലര്‍ സിനിമയ്ക്ക് ഇണങ്ങുന്ന വിധത്തിലാണ്.

സംവിധാനവും അഭിനയവും മറ്റുമേഖലകളും മികച്ചതാണെങ്കിലും ഗ്രാന്റ് മാസ്റ്ററെ ഒരു ശരാശരിയിലൊതുക്കുന്നത് അതിന്റെ തിരക്കഥയിലെ പഴുതുകളാണ്. കഥാരചനയില്‍ കൂടി ലേശം ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ മോളിവുഡിലെ മികച്ച ക്രൈം സിനിമകളിലൊന്നായി ഗ്രാന്റ് മാസ്റ്റര്‍ മാറിയേനെ. ലോകസിനിമകളിലെ ക്ലാസിക് ക്രൈം ത്രില്ലറുകള്‍ ഡൗണ്‍ലോഡ് ചെയ്തു കണ്ട് രസിയ്ക്കുന്ന ന്യൂജനറേഷന്‍ മല്ലൂസിനെ തൃപ്തിപ്പെടുത്താന്‍ ഗ്രാന്റ് മാസ്റ്റര്‍ക്ക് കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ കണ്ടിരിയ്ക്കാവുന്ന ചിത്രമെന്ന ഗണത്തില്‍ ഗ്രാന്റ് മാസ്റ്ററെ ഉള്‍പ്പെടുത്താം.
ആദ്യപേജില്‍
ഗ്രാന്റല്ല ഈ മാസ്റ്റര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X