For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരിപ്പ് വെറുതെയായില്ല; ആവേശവും വേദനയും നല്‍കി മണി ഹീസ്റ്റ്‌

  |

  ലോകമെമ്പാടുമുള്ള മണി ഹീസ്റ്റ് ഭക്തരുടെ കാത്തിരിപ്പിന് താല്‍ക്കാലിക ശമനം ആയിരിക്കുകയാണ്. അഞ്ചാം സീസണിന്റെ ആദ്യ ഭാഗം സെപ്തംബര്‍ മൂന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കിയായിരുന്നു സീസണ്‍ 4 അവസാനിച്ചത്. ഉറക്കം കെടുത്തിയ ആ ചോദ്യങ്ങളുടെ ഉത്തരം തേടി കാത്തിരിക്കുകയായിരുന്നു മണി ഹീസ്റ്റ് ആരാധകര്‍. ആ കാത്തിരിപ്പുകള്‍ ഒന്നും വെറുതെയായില്ല എന്ന് തന്നെയാണ് അഞ്ചാം സീസണിന്റെ ആദ്യ പാര്‍ട്ട് അടിവരയിട്ട് പറയുന്നത്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍, ഇവിടെ കാണാം

  നാലാം സീസണ്‍ അവസാനിപ്പിക്കുമ്പോള്‍ അലീസിയയുടെ തോക്കിന്‍ മുനയുടെ മുന്നില്‍ നില്‍ക്കുകയാണ് പ്രൊഫസര്‍. ലിസ്ബണ്‍ തന്റെ സംഘത്തിനൊപ്പം ചേരാനായി സാഹസികമായി ബാങ്കിനുള്ളിലേക്ക് എത്തി. നൈറോബിയെ കൂട്ടുകാര്‍ക്ക് നഷ്ടമായിരുന്നു. ബാങ്ക് ഓഫ് സ്‌പെയിനിന് പുറത്ത് എന്തിനും തയ്യാറായി കേണല്‍ തമായോ തന്ത്രങ്ങള്‍ മെനയുകയാണ്. ബാങ്കിനുള്ളില്‍ അര്‍ത്യൂറോ സഹതടവുകാരെ പോലും വെറുപ്പിച്ച് ഹീറോയാകാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എന്തിനും ഒരു പ്ലാനുമായി പ്രൊഫസര്‍ പുറത്തുണ്ടായിരുന്നതായിരുന്നു അ്കത്തുള്ളവരുടെ ആശ്വാസം. എന്നാല്‍ ഇനി വാക്കി ടോക്കിയുടെ മറുവശത്ത് പ്രൊഫസര്‍ സഹായവുമായി എത്തിയെന്ന് വരില്ല. പ്രൊഫസര്‍ പറഞ്ഞത് പോലെ തന്നെ ഇനിയങ്ങോട്ട് ഇത് വെറുമൊരു കൊള്ളയല്ല, യുദ്ധമാണ്.

  *Spoiler Alert*

  മണി ഹീസ്റ്റ് എന്ന സീരീസിനെ ജനപ്രീയമാക്കുന്നത് അതിന്റെ അഡ്രിനാലിന്‍ റഷ് തരുന്ന ആക്ഷന്‍ രംഗങ്ങളും അത്ര മേല്‍ ഹൃദയസ്പര്‍ശിയായ വൈകാരിക രംഗങ്ങളുമാണ്. മുന്‍ സീസണുകളെ പോലെ തന്നെ ആക്ഷനും വൈകാരികതയും നിറഞ്ഞതാണ് സീസണ്‍ 5 ന്റെ ആദ്യ ഭാഗവും. പ്രൊഫസര്‍ പറഞ്ഞത് പോലെ യുദ്ധമായി മാറിയിരിക്കുകയാണ് ബാങ്ക് കൊള്ള. തോക്കുകള്‍ മാത്രമല്ല ബോംബും ഗ്രനേഡുമെല്ലാം പ്രയോഗിച്ചു കൊണ്ടുള്ള യുദ്ധം. പതിവ് പോലെ ആക്ഷന്‍ രംഗങ്ങള്‍ അഡ്രിനാലിന്‍ റഷ് തരുന്നുണ്ട്. ശ്വാസം വിടാതെ കാണേണ്ടി വരുന്നതാണ് ആക്ഷന്‍ രംഗങ്ങള്‍. തോക്കും ബോംബുമൊന്നുമില്ലാത്ത ഹാന്‍ഡ് ടു ഹാന്‍ഡ് ആക്ഷനും അഞ്ചാം സീസണിലെ ആവേശം പകരുന്ന രംഗമാണ്.

  ആക്ഷനോടൊപ്പം തന്നെ വൈകാരികമായും പുതിയ തലത്തിലേക്ക് എത്തുന്നുണ്ട് അഞ്ചാം സീസണിന്റെ ആദ്യ ഭാഗം. നൈറോബിയുടെ മരണം ആരാധകരില്‍ സൃഷ്ടിച്ച വേദന വളരെ വലുതായിരുന്നുവെങ്കില്‍ ഇത്തവണയും സമാനമായൊരു രംഗം സൃഷ്ടിച്ച് കണ്ണ് നിറയ്ക്കുന്നുണ്ട് അലക്‌സ് പിന. ക്രിയേറ്റര്‍ കഥ മുന്നോട്ട് കൊണ്ടു പോകാന്‍ വേണ്ടി ബലിയാടായി ആ കഥാപാത്രത്തെ തന്നെ തിരഞ്ഞെടുത്തുവെന്നത് കൈയ്യടി അര്‍ഹിക്കുന്ന ധീരതയും അത്ര തന്നെ അപകടം പിടിച്ചൊരു നീക്കവുമാണ്.

  ബാങ്കിനുള്ളിലുള്ള ഓരോ കഥാപാത്രത്തിനും സ്വന്തമായൊരു ക്യാരക്ടര്‍ ആര്‍ക്ക് നല്‍കിയ അലക്‌സ് പിന അവസാന സീസണിലേക്ക് എത്തുമ്പോഴേക്കും ആ ആര്‍ക്കുകള്‍ക്ക് ഒരു പൂര്‍ണത കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കാണാം. വരുന്ന ഭാഗത്തിലൂടെ അവ പൂര്‍ണതയിലേക്ക് എത്തും. ഒറിജിനല്‍ സംഘത്തിലെ അംഗങ്ങളെ പോലെ തന്നെ പുതുതായി ചേര്‍ന്നവര്‍ക്കും വ്യക്തമായ ക്യാരക്ടറും ട്രാക്കും നല്‍കി അവരേയും കാഴ്ചക്കാരുമായി കണക്ട് ചെയ്യിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

  മുന്‍ സീസണുകളില്‍ നിന്നും ഒരുപാട് മുന്നോട്ട് വന്നിട്ടുള്ള കഥാപാത്രമാണ് സ്‌റ്റോക്ക് ഹോമിന്റേത്. മറ്റുള്ളവരെ പോലെ കൊള്ളയും കൊലയുമൊന്നും ശീലമില്ലാത്ത, സാധാരണക്കാരിയായിരുന്ന മോണിക്കയില്‍ നിന്നും സ്‌റ്റോക്ക് ഹോമിലേക്കുള്ള വളര്‍ച്ചയ്ക്കിടെ അവള്‍ കടന്നു പോകുന്ന മാനസികമായ സംഘര്‍ഷം അവതരിപ്പിക്കുന്നതില്‍ മണി ഹീസ്റ്റ് വിജയിക്കുന്നുണ്ട്. ജൂലിയ (മനില) എന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രമാണ് സീസണ്‍ 5ല്‍ ഹൃദയത്തില്‍ ഇടം നേടുന്നൊരു കഥാപാത്രങ്ങളിലൊന്ന്. പുരുഷനായി ജനിച്ച് സമൂഹത്തോടും ആദ്യം എതിര്‍ത്ത അച്ഛനോടും ജൂലിയ നടത്തിയ പോരാട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വരച്ചിടാന്‍ സാധിച്ചിട്ടുണ്ട്. ടോക്കിയോ ആരേയും കൂസാത്ത അഗ്രഷന്റെ പ്രതീകമായി നില്‍ക്കുമ്പോള്‍ സംഘത്തിലെ സ്‌നേഹത്തിന്റെ പ്രതീകമായി മാറുകയാണ്.

  ഒന്നിലധികം ട്രാക്കുകളിലൂടെ കഥ പറയുന്ന ശീലവും പുതിയ സീസണും പിന്തുടരുന്നുണ്ട്. ബാങ്കിനകത്ത് ലിസ്ബണും സംഘവും നടത്തുന്ന യുദ്ധ സമാനമായ ചെറുത്തു നില്‍പ്പിന്റെ ട്രാക്കാണ് ഒന്ന്. പുറത്ത് അലിസീയയുടെ പിടിയിലകപ്പെട്ട പ്രൊഫസറുടെ ട്രാക്ക് രണ്ടാമത്തേത്. തന്റെ മകനെ മോഷണ ലോകത്തേക്ക് കൊണ്ടു വരുന്ന ബെര്‍ലിന്റെ ട്രാക്കാണ് മൂന്നാമത്തേത്. ഇതോടൊപ്പം നരേറ്റര്‍ ആയ ടോക്കിയോയുടെ ഫ്‌ളാഷ് ബാക്കുകളും സീരീസിനെ മുന്നോട്ട് നയിക്കുന്നു.

  ബെര്‍ലിന്റേയും മകന്റേയും ഫ്‌ളാഷ് ബാക്കിന് എന്താണ് ഇപ്പോഴത്തെ സംഭവങ്ങളുമായുള്ള ബന്ധം എന്നത് കാണാനിരിക്കുന്നതാണ്. അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. അതേസമയം ടോക്കിയോയുടെ ഫ്‌ളാഷ് ബാക്ക് ഇത്രമാത്രം വിശദമായി കാണിക്കേണ്ടത് ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. നേരത്തെ തന്നെ ടോക്കിയോ എന്ന കഥാപാത്രത്തിന്റെ സ്വാഭാവവും അതിന്റെ കാരണവുമെല്ലാം എസ്റ്റാബ്ലിഷ് ചെയ്തിരിക്കെ, പുതുതായി കാര്യമായി ഒന്നും നല്‍ക്കാത്ത ഈ ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ ഒരു വശത്ത് നല്‍കുന്ന അഡ്രിനാലിന്‍ റഷിനെ തണുപ്പിക്കുകയാണ് ചെയ്യുന്നത്.

  ഒരു നടൻ അത് ചെയ്യില്ല, സൽമാനെ ഒരു കാര്യം ഓർമിപ്പിച്ച് ഹൃത്വിക് റോഷൻ, പ്രശ്നങ്ങൾ വഷളായത് ഇങ്ങനെ...; ഇവിടെ വായിക്കാം

  Recommended Video

  Money Heist: Part 5 | Date Announcement | Netflix | FilmiBeat Malayalam


  അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിനായി ആകാംഷയോടെ കാത്തു നിന്ന ആരാധകരുടെ മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. നൈറോബിയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ടോക്കിയോയ്ക്കും കൂട്ടുകാര്‍ക്കും സാധിക്കുമോ? പ്രൊഫസര്‍ അലീസിയയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുമോ? ലിസ്ബണ്‍ എങ്ങനെ പ്രൊഫസറുടെ സഹായമില്ലാതെ സംഘത്തെ നയിക്കും? തമായോ എങ്ങനെയായിരിക്കും സംഘത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുക? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ആരാധകരുടെ മനസിലുണ്ട്. ഈ ചോദ്യങ്ങളില്‍ ചിലതിന് ആദ്യ ഭാഗത്തില്‍ ഉത്തരം ലഭിക്കുന്നുണ്ട്. ബാക്കി ചോദ്യങ്ങളുടേയേും പുതുതായി ഉടലെടുത്ത ചോദ്യങ്ങളുടേയും ഉത്തരങ്ങള്‍ ലഭിക്കാന്‍ ഡിസംബര്‍ മൂന്ന് വരെ കാത്തിരിക്കാം. Untill then, Bella Ciao, Bella Ciao!!

  Read more about: ott
  English summary
  Money Heist Season 5 Part One Review Professor And His Team Are In A War By All Means
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X