For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  By Aswini
  |

  വിജയ് സേതുപതി എന്ന നടനില്‍ സിനിമാ പ്രേമികള്‍ക്ക് പിസ എന്ന ചിത്രത്തിലൂടെ തന്നെ വിശ്വാസം വന്നതാണ്. നയന്‍താരയുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒടുവില്‍ പുറത്തിറങ്ങിയ തനി ഒരുവരന്‍, മായ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമകൂടെ നയന്‍താരയുടെ ഹിറ്റ് ലിസ്റ്റിലേക്ക് കടക്കുന്നു, നാനും റൗഡി താന്‍

  ഒരു റൗഡി ആകണം എന്ന ആഗ്രഹത്തോടെ നടക്കുന്ന ചെറുപ്പക്കാരനാണ് ചിത്രത്തില്‍ വിജയ് സേതുപതി. എന്നാല്‍ അമ്മയ്ക്ക് (രാധിക ശരത് കുമാര്‍) മകനെ ഒരു പൊലീസ് ആക്കാനാണ് ആഗ്രഹം. താനൊരു റൗഡിയാണെന്ന് സ്വയമങ്ങ് തീരുമാനിക്കുന്ന പാണ്ടിയുടേ ജീവിതത്തിലേക്ക് കാദാംബരി (നയന്‍താര) കടന്നുവരുന്നതോടെയാണ് കഥ ആരംഭിയ്ക്കുന്നത്.

  പാണ്ടി ഒരു റൗഡിയാണെന്ന് തെറ്റിദ്ധരിച്ച് കിള്ളിവാലവനെ കൊല്ലാന്‍ സഹായമഭ്യര്‍ത്ഥിച്ച് വരുന്നതാണ് കാദാംബരി. എന്നാല്‍ പാണ്ടി ശരിക്കുമൊരു റൗഡിയല്ലെന്ന് കാദാംബരി പിന്നീട് തിരിച്ചറിയും. അവരിഷ്ടത്തിലാകും. കിള്ളിവാലവനും കാദാംബരിയും തമ്മില്‍ എന്താണ് ബന്ധം, പാണ്ടി കിള്ളിവാലനെ കൊല്ലുമോ എന്നീ ചോദ്യങ്ങളാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്.

  അഭിനയത്തിലേക്ക് കടക്കുമ്പോള്‍ ഇതുമൊരു നയന്‍താര സിനിമയാണ് എന്ന് തോന്നിപ്പോകും. വിജയ് സേതുപതിയില്‍ നിന്നും വിട്ട് നയന്‍താരയിലൂടെയാണ് സിനിമ സഞ്ചരിയ്ക്കുന്നത്. അത് ഒരേ സമയം സിനിമയുടെ നെഗറ്റീവും പോസിറ്റീവുമാകുന്നു. നയന്‍താരയുടെയും വിജയ് സേതുപതിയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയ്ക്കും സംവിധായകന്‍ വിഘ്‌നേശ് പ്രാധാന്യം നല്‍കിയില്ല എന്നത് ഒരു പോരായ്മയാണ്.

  പാര്‍ത്തിപന്റെ അഭിനയം ചിത്രത്തില്‍ എടുത്തു പറയണം. ചിരിപ്പിയ്ക്കുന്ന വില്ലനാണ് പാര്‍ത്തിപന്‍. രാജേന്ദ്ര, ആര്‍ ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഹാസ്യ താരങ്ങള്‍. ആനന്ദ് രാജിന്റെ അഭിനയവും മികച്ചു നില്‍ക്കുന്നു.

  ഒന്നാം പകുതിയില്‍ നയന്‍താരയുടെയും വിജയ് സേതുപതിയുടെയും ആര്‍ട്ടിഫിഷ്യലായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രികൊണ്ട് തള്ളി നീക്കിയപ്പോള്‍ രണ്ടാം പകുതി പാര്‍ത്തിപന്‍ ഏറ്റെടുത്തു. ജോര്‍ജ് സി വില്യംസിന്റെ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങും ചിത്രത്തിന്റെ വിജയത്തിന് വലിയൊരു പങ്കു വഹിയ്ക്കുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് മറ്റൊരു പ്ലസ് പോയിന്റ്.

  തമിഴ് സിനിമയെ സംബന്ധിച്ച് നല്ലൊരു പുതുമയുണ്ട് ചിത്രത്തിലെ ഗാനങ്ങള്‍ക്ക്. ഇതിന്റെയൊക്കെ ആകെ തുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവ. ഒരു സാധാരണ കഥയെ നല്ലൊരു ആസ്വാദന മികവാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. രസിച്ചു കാണാന്‍ സാധിയ്ക്കുന്ന നല്ലൊരു എന്റര്‍ടൈന്‍മെന്റാണ് നാനും റൗഡി താന്‍. ഹാസ്യങ്ങളൊക്കെ മിതത്വത്തില്‍. അഞ്ചില്‍ മൂന്ന് മാര്‍ക്ക് കൊടുക്കാം

  നിര്‍മാതാക്കള്‍

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിച്ചത്. ലേസി പ്രൊഡക്ഷന്‍സാണ് വിതരണക്കാര്‍

  ലൊക്കേഷന്‍

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  പോണ്ടിച്ചേരിയിലും ചെന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

  നായികയും നായകനും

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  നേരത്തെ ചിത്രത്തിലെ നായകനായി അനിരുദ്ധിനെയും നായികയായി സമാന്തയെയുമാണ് തീരുമാനിച്ചിരുന്നത് എന്നൊരു വാര്‍ത്തയുണ്ട്

  പ്രൊഡ്യൂസര്‍ മാറ്റം

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  സംവിധായകന്‍ ഗൗതം മേനോനാണ് ചിത്രം നിര്‍മിയ്ക്കുന്നതെന്നും ഒരിടയ്ക്ക് വാര്‍ത്ത വന്നു. നായകനായി ഗൗതം കാര്‍ത്തിക്കിനെയും നായികയായി ലാവണ്യയെയുമാണ് അപ്പോള്‍ പരിഗണിച്ചത്

  ധനുഷ് ഏറ്റെടുത്തു

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  പിന്നീട് ചിത്രം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞ് ധനുഷ് രംഗത്തെത്തുകയാണുണ്ടായത്. തന്റെ സ്വന്തം ബാനറാണ് നിര്‍മിയ്ക്കുന്നതെന്നും നടന്‍ വ്യക്തമാക്കി

  60 ദിവസത്തെ ഷൂട്ട്

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  2014 ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പോണ്ടിച്ചേരിയില്‍ ആരംഭിച്ച ഷൂട്ടിഹ് 60 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

  ആര്‍ജെ ബാലാജി

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത് ആര്‍ജെ ബാലാജിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുതല്‍ ബാലാജി ടീമിനൊപ്പം ചേര്‍ന്നു

   വിജയ് സേതുതിയുടെ പ്രയത്നം

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടി വിജയ് സേതുപതി ശരീര ഭാരമൊക്കെ കുറച്ചു കൃത്യമായി ഡയറ്റ് ഫോളോ ചെയ്തു വരികയായിരുന്നു

  ഗാനങ്ങള്‍

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  പുതുമയുള്ള 6 പാട്ടുകളാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദറാണ് എല്ലാ പാട്ടുകള്‍ക്കും ഈണം നല്‍കിയത്. നീയും നാനും എന്ന പാട്ടൊഴികെ മറ്റെല്ലാം പാട്ടും എഴുതിയത് സംവിധായകന്‍ വിഘ്‌നേശ് തന്നെയാണ്.

   ബോക്‌സോഫീസ് വിധി?

  നിരൂപണം: നാനും റൗഡി താന്‍, ജഗജില്ലി താന്‍

  വിക്രമിന്റെ 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തെക്കാള്‍ മികച്ച അഭിപ്രായങ്ങളാണ് നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിന് കഴിയും എന്നാണ് വിശ്വാസം

  English summary
  Naanum Rowdydhaan has its moments. Though the movie blows hot and cold throughout, its fun filled climax and pre-climax portions will make you forget all its blemishes.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X