Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ലോജിക്കില്ലാത്ത കലഹം, നിയന്ത്രണമില്ലാത്ത ചിരി; സ്വന്തം വഴിയില്‍ സഞ്ചരിക്കുന്ന സിനിമ!
നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നത് പറഞ്ഞ് തേഞ്ഞ വാചകം ആണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാവര്ക്കും വേണ്ടിയുണ്ടാക്കിയിട്ടുള്ള ചായ അല്ല കനകം കാമിനി കലഹം. അസാധാരണമായൊരു സിനിമയാണ്. ടൈറ്റില്‍സ് മുതല്‍ മുതല്‍ എന്‍ഡ് ക്രെഡിറ്റ് വരെ നടപ്പു രീതികളൊന്നും പിന്തുരാടാത്ത, സ്വന്തമായി സൃഷ്ടിച്ചെടുത്ത വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന പരീക്ഷണ ചിത്രം. പൂര്‍ണമായ വിജയിച്ചൊരു പരീക്ഷണം എന്ന് പറയാന്‍ ഒരുപക്ഷെ സാധിച്ചില്ലെങ്കിലും വിശ്വസിക്കുകയും കൂടെ ചേരാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പൊട്ടിച്ചിരിയുടേയും ആസ്വാദനത്തിന്റേയും ഒരു റോളര്‍ കോസ്റ്റര്‍ റൈഡായി മാറും കനകം കാമിനി കലഹം.
ചുവപ്പണിഞ്ഞ് ഭാമ; താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍
ടെറ്റില്സ് എഴുതിക്കാണിക്കുന്നിടം തൊട്ട് ഇതൊരു സാധാരണ സിനിമയില്ലെന്ന് സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാള് വ്യക്തമാക്കുന്നുണ്ട്. സെല്‍ഫ് ട്രോളിലൂടെയാണ് അദ്ദേഹം ചിത്രത്തിലേക്ക് കൂട്ടിക്കെണ്ടു പോകുന്നത്. തുടക്കത്തില്‍ തന്നെ നാടകത്തിന്റെ സ്വഭാവമുള്ള സിനിമയാണ് കനകം കാമിനി കലഹം. നാടകത്തിലേത് പോലുള്ള അനൗണ്‍സ്മെന്റിലൂടെ ആരംഭിക്കുന്ന സിനിമ പിന്നീടങ്ങോട്ടും നാടകത്തിന്റെ ശൈലി പിന്തുടരുന്നത് കാണാം. ഹോട്ടല്‍ രംഗങ്ങളില്‍ അഭിനേതാക്കള്‍ ഡയലോഗ് പറയുന്നതും ഡയലോഗുകളോട് പ്രതികരിക്കുന്നതുമെല്ലാം നാടകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. പശ്ചാത്തലത്തിലെ കുട്ടിയുടെ കരച്ചിലും ആളുകളുടെ ശബ്ദവുമെല്ലാം ആ ഫീല്‍ നിലനിര്‍ത്തുന്നതാണ്.

ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്ന പവിത്രനും ഹരിപ്രിയയും തങ്ങള്‍ക്കിടയിലെ പ്രശ്ന പരിഹാരത്തിന്റെ ഭാഗമെന്നവണ്ണം മൂന്നാറിലേക്ക് തിരിക്കുന്നതും അവിടെയുള്ള ഹില്‍ ടോപ്പ് എന്ന ഹോട്ടലില്‍ എത്തുന്നതും തുടര്ന്നുണ്ടാാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരിപ്രിയ മുന്‍ സീരിയല്‍ നടിയും പവിത്രന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ്. ഇതിന്റേതായ ഇന്‍സെക്യൂരിറ്റികളും പ്രശ്നങ്ങളും അവര്‍ക്കിടയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്ന സിനിമ എന്ന ധ്വനി നല്കി തുടങ്ങുന്ന സിനിമ തീര്‍ത്തും വ്യത്യസ്തമായ പാതയിലേക്കാണ് പിന്നീട് കയറുന്നതും സഞ്ചരിക്കുന്നതും.

പക്ഷെ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കാള്‍ പ്രശ്നഭരിതമാണ് ഹില്‍ ടോപ് ഹോട്ടലും അവിടുത്തെ ജീവനക്കാരും. ദ ഷൈനിംഗ് റഫറന്‍സോടെ അതൊരു ഭ്രാന്തന് ഹോട്ടലാണെന്ന് പറയുന്നുണ്ട്. പക്ഷെ ഷൈനിംഗ് പോലൊരു ക്രൈം-സൈക്കോളജിക്കല്‍ ത്രില്ലറിന് പകരം ഭ്രാന്തമായ കോമഡികളാണ് ചിത്രം അവതരിപ്പിക്കുന്നത്. ലോജിക്കും കഥയുമൊന്നും തപ്പിയാല്‍ പോലും കണ്ടെത്താന്‍ സാധ്യതയില്ലാത്ത സിനിമ പക്ഷെ കഥാപാത്രങ്ങളുടെ മാനറിസങ്ങളിലൂടേയും പ്രതികരണങ്ങളിലൂടേയും അവര്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെ അബ്സേര്‍ഡിറ്റി കൊണ്ടും ചിരിയുണര്‍ത്തുകയാണ്.
വെസ് ആന്റേഴ്സണ് സിനിമകളുടേയും മറ്റും സെറ്റിംഗ്സിനെ ഓര്‍മ്മിപ്പിക്കുന്ന സിനിമ അതിന്റെ തന്നെ ഴോണറിനോട് പോലും പൂര്‍ണമായും സിങ്ക് ആകുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. ചില കോമഡികള്‍ കൃത്യമായി ലാന്റ് ചെയ്യാതെയോ മിസ് ഫയറായോ കടന്നു പോകുന്നു. അതേസമയം തന്റെ അഭിനേതാക്കളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരി വിടുന്നതിലൂടെ അസാധ്യമായ ആക്ഷന്‍-റിയാക്ഷന് കോമഡികള്‍ സൃഷ്ടിക്കാന്‍ രതീഷ് പൊതുവാളിന് സാധിച്ചിട്ടുണ്ട്.

തീര്‍ത്തും ബിസാര്‍ ആയ, കയോട്ടിക് ആയ തമാശ നിറഞ്ഞ രംഗങ്ങളാണ് ചിത്രം കരുതിവെക്കുന്നത്. ആദ്യ കാഴ്ചയില്‍ ഒരുപക്ഷെ ദഹിക്കതെ പോയ കോമഡികളും ഡയലോഗുകളും പിന്നീട് ഓര്‍ത്ത് ചിരിക്കുന്നതായി മാറുന്നതാണ്. മനാഫിന്റെ പ്രേം നസീര്‍ സ്മരണയും മൈ നെയിം ഈസ് ഖാന് ഡയലോഗുമെല്ലാം കണ്ട് കഴിഞ്ഞാലും രാജേഷ് മാധവന്റെ ഡയലോഗ് ഡെലിവറി കൊണ്ട് മനസില്‍ നിന്നും മായാതെ നില്‍ക്കുന്നുണ്ട്. ജോയ് മാത്യുവിന്റെ എഴുത്തുകാരന്റെ വേദനയുമൊക്കെ തുടര്ച്ചിരികളായി മാറുന്നവയാണ്.
്
പ്രകടനത്തില്‍ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജാഫര്‍ ഇടുക്കി. കുറച്ച് നാളുകളായി കളത്തിന് പുറത്തിരിക്കുകയായിരുന്നതിന്റെ എല്ലാ ക്ഷീണവും തീര്‍ക്കാനുള്ള വാശിയോടെയാണ് ജാഫര്‍ ഇടുക്കിയെന്ന ഹാസ്യ താരം സുരയായി മാറിയിരിക്കുന്നത്. മെയ് മാസത്തിലെവിടാ മഴയെന്ന എഴുത്താകരന്റെ കരിയറിനെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന ചോദ്യം മുതല്‍ അമേരിക്കയുടെ കുവൈത്ത് അധിനിവേശം വരെ ജാഫര്‍ ഇടുക്കി എടുത്തിട്ട് അലക്കുന്നുണ്ട്. നാടകത്തിന്റെ സെന്റര്‍ സ്റ്റേജിലേക്ക് കടന്നു വരുന്നത് പോലെ സ്ക്രീനിന്റെ മധ്യത്തിലേക്ക് സുര കടന്നു വരുമ്പോള്‍ ചുറ്റുമുള്ളവര്‍ പോലും എലിവേറ്റ് ചെയ്യപ്പെടുന്നു.

എടുത്ത് പറയേണ്ട പ്രകടനങ്ങളില്‍ മറ്റൊരു പേര് ഗ്രേസ് ആന്റണിയുടേതാണ്. കോമഡിയും വൈകാരിക രംഗങ്ങളുമെല്ലാം ഒരു നൂല് പിടിച്ചത് പോലെ സൂക്ഷ്മതയോടെ ഗ്രേസ് അവതരിപ്പിക്കുന്നു. ഓവര്‍ ആക്ട് ചെയ്യേണ്ടിടത്ത് ഓവര്‍ ആക്ട് ചെയ്തും സട്ടിലാകേണ്ടിടത്ത് സട്ടില്‍ ആയും ഗ്രേസുള്ള പ്രകടനം തന്നെയാണ് ഗ്രേസ് കാഴ്ചവെക്കുന്നത്. മലയാളത്തില്‍ ഇന്നുള്ള നായികമാരില്‍ കോമഡി കൈകാര്യം ചെയ്യുന്നതില്‍ ഗ്രേസിനുള്ള കഴിവ് വേറിട്ട് നില്ക്കുന്നു. ഒരു സിനിമ ഒറ്റയ്ക്ക് പുള്ള ഓഫ് ചെയ്യാനുള്ള കാലിബര്‍ ഗ്രേസിനുണ്ട്.

ഒരുപക്ഷെ തന്നെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റിയ കെയര്‍ലെസ് യൂത്തന്‍ ആകാന്‍ സാധ്യതയുണ്ടായിരുന്ന പവിത്രനെ രക്ഷിച്ചെടുക്കാന്‍ നിവിന്‍ പോളിയ്ക്കും സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നിവിന്‍ പോളി ഇതുപോലൊരു സിനിമയ്ക്ക് കൈ കൊടുക്കാന്‍ കാണിച്ച ധൈര്യത്തിനും കയ്യടിക്കേണ്ടതുണ്ട്. തന്റെ താരപരിവേഷം മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെ ബാധിക്കാതെ നോക്കാനും നിവിന്‍ സാധിച്ചിട്ടുണ്ട്. വിനയ് ഫോര്‍ട്ട്, വിന്‍സി അലോഷ്യസ്, ജോയ് മാത്യു തുടങ്ങിയവരെല്ലാം തന്നെ സംവിധായകന്റെ മനസറിഞ്ഞ് പ്രകടനം നടത്തിയ അഭിനേതാക്കളാണ്. ജോയ് മാത്യുവിന്റെ എഴുത്തുകാരന് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൡലൊന്നായിരിക്കും.
Recommended Video

കനകം കാമിനി കലഹം ഒരു പെര്‍ഫെക്ട് സിനിമയല്ലായിരിക്കും. പക്ഷെ അതിന്റെ ഴോണറിനെ തന്നെ വെല്ലുവിളിക്കാന്‍ തയ്യാറാകുന്നൊരു പരീക്ഷണമാണ്. അതുകൊണ്ട് തന്നെ പലയിടത്തും രംഗങ്ങളുടെ ആവര്ത്തനമുണ്ടാകുന്നുണ്ട്. ചിലയിടത്ത് ചിത്രം കാഴ്ചക്കാരില്‍ നിന്നും ഡിസ്കണക്ട് ആയി മാറുകയും ചെയ്യുന്നുണ്ട്. ചില കോമഡികള്‍ ചിരിയുണര്ത്താതെയും കടന്നു പോകുന്നു. പക്ഷെ ഇതൊക്കെ പെറുക്കാവുന്ന തെറ്റുകള്‍ മാത്രമാണ്. ഒരേ സമയം ധീരവും ഭ്രാന്തവുമായൊരു ശ്രമമണ് കനകം കാമിനി കലഹം. ലോജിക്കിനെ പടിക്ക് പുറത്ത് നിര്‍ത്തി, കയോട്ടിക് ആയൊരു സാഹചര്യം തീര്‍ക്കുന്ന പൊട്ടിച്ചിരികള്‍ ആസ്വദിക്കാന്‍ തയ്യാറാണെങ്കില്‍ കനകം കാമിനി കലഹം ഒരു ട്രീറ്റ് തന്നെയാണ്. ഇത്തിരി വട്ടുണ്ടെങ്കില്‍ ബഹുകേമം!
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ