twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സെല്‍ഫി വരുത്തിയ വിന

    By Nirmal Balakrishnan
    |

    കേരളത്തില്‍ നാളികേരത്തേക്കാള്‍ കൂടുതലാണ് എന്‍ജിനീയറിങ് ബിരുദധാരികള്‍. പത്തോ മുപ്പതോ സപ്ലി പേപ്പറില്ലാതെ പലരും കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്നില്ല. അക്കൂട്ടത്തിലൊരാളാണ് ഉമേഷ് (നിവിന്‍ പോളി) എന്ന തലശേരിയിലെ അണ്ടല്ലൂര്‍ക്കാരന്‍. 38 സപ്ലിയാണ് ഉമേഷിനുള്ളത്. കൂട്ടുകാരെല്ലാം പരീക്ഷയ്ക്കു തലപുകഞ്ഞുപഠിക്കുമ്പോള്‍ ഉമേഷ് നന്നായി ഉറങ്ങും.

    പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ഉമേഷിന്റെ കാര്യത്തിലായിരുന്നു അച്ഛന്‍ (വിജയരാഘവന്‍), അമ്മ (ലക്ഷ്മി) എന്നിരെുടെ ആശങ്ക. എന്നാല്‍ ഉമേഷിന് അത്തരം ആശങ്കയൊന്നുമില്ല. യാതൊരു ക്വാളിഫിക്കേഷനും വേണ്ടാത്ത സിനിമാ ഫീല്‍ഡിലേക്കു പോകാനാണ് അവന്‍ ആഗ്രഹിക്കുന്നത്. കൂട്ടുകാരനായ ഷാജി (അജു വര്‍ഗീസ്) പണമിറക്കി അവന്‍ ഷോട്ട് ഫിലിം നിര്‍മിക്കുന്നു. നായകന്‍ ഷാജി തന്നെ. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും കാമറയും നഷ്ടമായി. സപ്ലി പരീക്ഷയിലും തോറ്റതോടെ ഉമേഷിന് നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി.

    ovs

    ഈ സമയത്താണ് അടുത്ത വീട്ടില്‍ ഡയാന (മഞ്ജിമ മോഹന്‍), അച്ഛന്‍ (സുകുമാര്‍), അമ്മ (ദേവി) എന്നിവര്‍ അയലത്തെ വീട്ടില്‍ താമസിക്കാന്‍ വരുന്നത്. ചെന്നൈയിലേക്കു നാടുവിടുന്ന ഉമേഷ് ഇതേ ട്രയിനില്‍ ഡയാനയെ കാണുന്നു. അവളറിയാതെ അവള്‍ക്കൊപ്പുള്ള സെല്‍ഫിയെടുത്ത് ഷാജിക്ക് അയച്ചുകൊടുക്കുന്നു. സിനിമാ മോഹം ഒരാഴ്ചകൊണ്ട് ഇല്ലാതായി നാട്ടിലെത്തിയപ്പോഴാണ് പുതിയ പുക്കാറ് അറിയുന്നത്. ഡയാനയെ കാണുന്നില്ല. ഉമേഷിനൊപ്പം ഒളിച്ചോടിയതാണ് ഷാജി പറഞ്ഞപ്പോള്‍ നാട്ടുകാര്‍ വിശ്വസിച്ചു. തെളിവായി ഉമേഷിന്റെ സെല്‍ഫിയും.

    വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഉമേഷ് കുറ്റക്കാരനാകുന്നു. രണ്ടുപേരുടെയും വിവാഹം പാര്‍ട്ടി നടത്തിക്കൊടുക്കുമെന്ന് സെക്രട്ടറി ഉറപ്പുകൊടുക്കുന്നു. എങ്ങനെയും ഡയാനയെ കണ്ടുപിടിക്കാന്‍ ഉമേഷും ഷാജിയും ചെന്നൈയിലെത്തുന്നു. അവിടെ വച്ചാണ് പ്രൈവറ്റ് ഡിക്ടറ്റീവ് റെക്‌സ് (വിനീത് ശ്രീനിവാസന്‍)നെ കാണുന്നത്. അയാള്‍ ഡയാനയെ കണ്ടുപിടിക്കുന്നു. അവിടെ നിന്നു കഥയാകെ മാറുകയാണ്.

    ഡയാനയുടെ ഫേസ്ബുക്ക് കാമുകനെ തേടിയുള്ള യാത്രയാണ് പിന്നീട്. കേരളത്തിലെ പല പെണ്‍കുട്ടികളും വീട്ടമ്മമാരും ചെന്നുചാടുന്ന കെണിയുടെ അകത്തളത്തിലേക്കാണ് പിന്നീട് ഉമേഷും ഷാജിയും ഡയാനയും റെക്‌സും ചെന്നെത്തുന്നത്. ഫേസ്ബുക്കില്‍ മാത്രം കണ്ട്, നേരിട്ടു കാണുകപോലുമില്ലാത്ത സുഹൃത്തുക്കളെ പ്രണയിക്കുന്ന മലയാളികളെ ശരിക്കും കാര്യഗൗരവത്തോടെ വിഷയം പഠിപ്പിക്കുകയാണ് വടക്കന്‍ സെല്‍ഫി ചെയ്യുന്നത്.ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ യഥാര്‍ഥത്തില്‍ ഫേസ്ബുക്കിലെ കാമുകനാരാണെന്ന് ഉമേഷും റെക്‌സും കണ്ടെത്തുന്നു. അത് എല്ലാവരെയും ഞെട്ടിപ്പിക്കുന്നതു തന്നെയാണ്

    <strong>കേരളം സെല്‍ഫിക്കു പിന്നാലെ</strong>കേരളം സെല്‍ഫിക്കു പിന്നാലെ

    English summary
    Oru Vadakkan Selfie Movie Review: Laugh Your Heart Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X