കേരളം സെല്‍ഫിക്കു പിന്നാലെ

By Nirmal Balakrishnan

Rating:
4.0/5
Star Cast: Nivini Pauly,Aju Varghese,Vineeth Sreenivasan
Director: G Prajith

എത്രപെട്ടെന്നാണ് കേരളമാകെ ഒരു സെല്‍ഫിയെടുക്കാന്‍ കൂട്ടത്തോടെ എത്തുന്നത്. കോളജ് വിട്ടിറങ്ങുന്നവര്‍, സ്‌കൂള്‍ അടയ്ക്കുമ്പോള്‍ കുട്ടികള്‍ പരസ്പരെ ചോദിക്കുന്നത് ഒറ്റൊന്നു മാത്രം. വടക്കന്‍ സെല്‍ഫി കാണണ്ടേ.. നിവിന്‍പോളിയും അജുവര്‍ഗീസും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ വടക്കന്‍ സെല്‍ഫി ശരിക്കുമൊരു വൈറല്‍ ആയി എന്നു പറയാം. കേരളത്തില്‍ അടുത്തിടെയൊന്നും തിയറ്ററില്‍ ഇത്ര ജനസമുദ്രം ഉണ്ടായിട്ടില്ല. ദൃശ്യത്തിനു ശേഷം കേരളം ആസ്വദിക്കുന്ന മാസ് ഹിറ്റായിരിക്കും വടക്കന്‍ സെല്‍ഫി.

സാധാരയായൊരു വിഷയം, സാധാരണക്കാരുടെ ചിന്തയിലും ഭാഷയിലും കാഴ്ചപ്പാടിലും അവതരിപ്പിക്കുന്ന ആദ്യപകുതി, കുറ്റാന്വേഷകരുടെ ഭാവത്തില്‍ പോകുന്ന നായകനും കൂട്ടുകാരും. ഒടുവില്‍ ഫേസ്ബുക്കിലെ വ്യാജപ്രൊഫൈലില്‍ ഒളിച്ചിരിക്കുന്ന വ്യാജ കാമുകനെയും വില്ലനെയും തിരിച്ചറിയുന്നു. ഒരു സെല്‍ഫിയിലൂടെ കേരളത്തിലെ യുവാക്കള്‍ വഴിതെറ്റിപ്പോകുന്നതെങ്ങനെയെന്നു കാണിച്ചുകൊടുക്കുന്നു.

ovs

വടക്കന്‍ സെല്‍ഫിയെക്കുറിച്ച് പറയുമ്പോള്‍ ഇതിലും ചെറുതാക്കാന്‍ കഴിയില്ല. എന്നാല്‍ നിവിന്‍പോളി- അജുവര്‍ഗീസ് കൂട്ടുകെട്ടു തന്നെയാണ് ചിത്രത്തെ ശരിക്കും മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരുഘട്ടത്തില്‍ അജുവര്‍ഗീസ് തന്നെ. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തെ ജനശ്രദ്ധയാകര്‍ഷിപ്പിച്ചത് വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി- അജു വര്‍ഗീസ് കൂട്ടുകെട്ട് എന്ന പരസ്യവാചകമായിരുന്നു. അതു ശരിക്കും മുതലാക്കാന്‍ സംവിധായകനു സാധിച്ചു.

സൂപ്പര്‍സ്റ്റാറുകളെ കിട്ടിയിട്ടുപോലും നല്ലൊരുചിത്രം ചെയ്യാന്‍ കഴിയാത്ത മലയാളത്തിലെ സകല സംവിധായകരും ഈ ചിത്രമൊന്നു കാണുക തന്നെ വേണം. നമുക്കു മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ കോമഡിയിലൂടെ പറഞ്ഞ് ശരിക്കുമൊരു സാമൂഹിക വിമര്‍ശനം നടത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് തൂങ്ങിക്കിടക്കുന്നതും.

ചുരുക്കം: നമുക്കു മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ കോമഡിയിലൂടെ പറഞ്ഞ് ശരിക്കുമൊരു സാമൂഹിക വിമര്‍ശനം നടത്തുന്നതിലൂടെ മികച്ച ഒരു സിനിമാ അനുഭവമാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X