For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഹസ്യങ്ങള്‍ ഒളിപ്പിച്ച ഇല വീഴാ പൂഞ്ചിറയും അതിലും നിഗൂഢതയുള്ള മനുഷ്യരും!

  |

  Rating:
  3.0/5

  തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധായകനായി മാറുന്ന സിനിമയാണ് ഇല വീഴാ പുഞ്ചിറ. സമൂദ്രനിരപ്പില്‍ നിന്നും 3200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന വയര്‍ലെസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന മധുവും സുധി കോപ്പ അവതരിപ്പിക്കുന്ന സുധിയും. ചുറ്റിനും കാടും വന്യ മൃഗങ്ങളും എപ്പോഴും വരാന്‍ സാധ്യതയുള്ള മഴയും കാറ്റും ഇടിമിന്നലും നിറഞ്ഞതാണ് ഇല വീഴാ പുഞ്ചിറയിലെ ജീവിതം.

  Also Read: സമ്പന്നതയുടെ മടിത്തട്ടില്‍ ജനനം, ജീവിക്കാനായി മുംബൈയിലേക്ക് വണ്ടികയറി; സിനിമാക്കഥകളെ വെല്ലുന്ന ജീവിതം

  ജോസഫ്, നായാട്ട് എന്നീ പ്രശംസകള്‍ നേടിയ സിനിമകളുടെ രചയീതാവാണ് ഷാഹി കബീര്‍. ആദമായി ഷാഹി കബീര്‍ സംവിധാനം ചെയ്യുമ്പോഴും പോലീസ് പശ്ചാത്തലത്തിലുള്ള കഥ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാജി മാറാടും നിധിഷ് ജിയും ചേര്‍ന്നാണ്.

  സംവിധായകനായുള്ള അരങ്ങേറ്റം ഷാഹി മോശമാക്കിയിട്ടില്ല. മേക്കിംഗില്‍ പുതുമ കൊണ്ടു വരാനും, റിയലിസ്റ്റിക് ആയി തന്നെ കഥ പറയുവാനും ഷാഹിയ്ക്ക് സാധിച്ചിട്ടുണ്ട്. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമയാണ് ഇല വീഴാ പുഞ്ചിറ. പതിയെ പതിയെ ഒരോ സന്ദര്‍ഭങ്ങളും ക്ലൈമാക്‌സിലേക്ക് ബില്‍ഡ് ചെയ്ത് കൊണ്ടു വരുന്നതിലും മേക്കിംഗിലുടനീളം നിയന്ത്രണം പാലിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളം ത്രില്ലറുകളിലെ സ്ഥിരം ബഹളങ്ങളൊന്നുമില്ലാത്ത സിനിമയാണ് ഇല വീഴാ പൂഞ്ചിറ.

  തുടക്കം മുതല്‍ അവസാനം വരെ നിഗൂഢതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. സ്പൂണ്‍ ഫീഡിംഗിനൊന്നും നില്‍ക്കാതെ കഥ പറയുന്നതിനാല്‍ സിനിമ പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിക്കുന്നുണ്ട്. ഷാഹിയുടെ കഥ പറച്ചിലിനെ ഏറ്റവും കൂടുതല്‍ സഹായിച്ചിരിക്കുന്ന ഘടകങ്ങളിലൊന്ന് സിനിമയുടെ സാങ്കേതികവശമാണ്.


  ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടൊരു സവിശേഷതയാണ്. ആദ്യ കാഴ്ചയില്‍ അതിമനോഹരമെന്ന് തോന്നുകയും എന്നാല്‍ അതേസമയം തന്നെ എന്തൊക്കയോ വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, എന്തും സംഭവിക്കാം എന്ന് തോന്നിപ്പിക്കുന്ന കാടിന്റെ നിഗൂഢതയും ഛായാഗ്രഹകന്‍ മനേഷ് മാധവന് സാധിച്ചിട്ടുണ്ട്. ചുറ്റും മഞ്ഞും കോടയും കാടും പച്ചപ്പുമാണെങ്കിലും, മനസ് തണുപ്പിക്കേണ്ട ആ കാഴ്ച നിമിഷങ്ങള്‍ക്കകം തന്നെ ഭീതിപ്പെടുത്തുന്നതായി മാറുന്നുണ്ട്.

  അടുത്തിടെയിറങ്ങിയ തന്റെ സിനിമകളിലെ പ്രകടനത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന നടനാണ് സൗബിന്‍ ഷാഹിര്‍. ആവര്‍ത്തന വിരസതയും അമിതാഭിനയവുമൊക്കെ സൗബിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇല വീഴാ പൂഞ്ചിറ തന്റെ തിരിച്ചുവരവായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ സൗബിന്‍ പറഞ്ഞിരുന്നു. ആ ആത്മവിശ്വാസം വെറുതെയുണ്ടായതല്ലെന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്.


  തുടക്കം മുതല്‍ അവസാനം വരെ സൗബിന്‍ മധു എന്ന പോലീസ് കോണ്‍സ്റ്റബിളാണ്. അധികം സംസാരിക്കാതെ, മുഖത്ത് പ്രകടമാകുന്ന മൈന്യൂട്ടായ ഭാവങ്ങളിലൂടേയും ശരീരഭാഷയിലൂടേയും തന്റെ കഥാപാത്രത്തെ മനോഹരമാക്കാന്‍ സൗബിന് സാധിച്ചിട്ടുണ്ട്. ഈയ്യടുത്ത് ചെയ്ത മിക്ക കഥാപാത്രങ്ങളിലും വല്ലാതെ ലൌഡ് ആയിരുന്ന നടന്‍ വളരെയധികം കണ്‍ട്രോള്‍ഡ് ആയൊരു അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. സമീപകാലത്തെ സൗബിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇല വീഴാ പൂഞ്ചിറയിലേത്.

  കയ്യടി അര്‍ഹിക്കുന്ന മറ്റൊരു നടന്‍ സുധി കോപ്പയാണ്. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് കടക്കുമ്പോള്‍ സ്വയം പുതുക്കാനും, മറ്റൊരു വ്യക്തി തന്നെയായി മാറാനുമുള്ള സുധി കോപ്പയുടെ മികവ് അഭിനന്ദനാര്‍ഹമാണ്. നമുക്ക് ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള നടനാണ് സുധി കോപ്പ.

  Recommended Video

  ElaveezhaPoonchira Movie Theatre Response | സൗബിൻ തകർത്തു | *VOX


  അതേസമയം, ഇല വീഴാ പൂഞ്ചിറയെ നഷ്ടപ്പെട്ട അവസരമാക്കി മാറ്റുന്നത് ദുര്‍ബലമായ തിരക്കഥയും പ്രവചനീയമായ കഥയുമാണ്. സിനിമയുടെ ആദ്യ പകുതി പശ്ചാത്തലം ഒരുക്കാന്‍ വേണ്ടിയുള്ളതാണെങ്കിലും ടെന്‍ഷന്‍ ബില്‍ഡ് ചെയ്യാന്‍ സാധിക്കാതെ ഫ്‌ളാറ്റായി മാറുകയാണ്. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെയാണ് സിനിമ എന്‍ഗേജിംഗായി മാറുന്നത്. എന്നാല്‍ അപ്പോഴേക്കും രണ്ട് മണിക്കൂര്‍ മാത്രമുള്ളതായിരുന്നിട്ടു കൂടിയും സിനിമ വല്ലാതെ മെല്ലെയാണ് പോകുന്നതെന്ന തോന്നലുണ്ടാക്കുന്നുണ്ട്.

  ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ വലുതെന്തോ വരാനുണ്ടെന്നൊരു തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സിനിമ പക്ഷെ അവിടെ എത്തുമ്പോള്‍ നിരാശപ്പെടുത്തുകയാണ്. ചിത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള മൂഡ് സൃഷ്ടിക്കാന്‍ അനില്‍ ജോണ്‍സണ്‍ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും സാധിക്കാതെ വരുന്നുണ്ട്. ഒരു വാഹ് ഫാക്ടറിന്റെ കുറവ് കാഴ്ചയ്ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്നും സിനിമയെ തടയുന്നുണ്ട്.

  ക്ലൈമാക്‌സിലും തിരക്കഥയിലും കുറേക്കൂടി പുതുമ കൊണ്ടു വരാനും എന്‍ഗേജിംഗ് ആക്കാനും സാധിച്ചിരുന്നുവെങ്കില്‍ സൗബിന്റെ തിരിച്ചുവരവും ഷാഹിയുടെ പുതിയ ചുവടുവെപ്പും കുറേക്കൂടി ശക്തമായ ഒന്നായി മാറിയേനെ.

  Read more about: soubin
  English summary
  Soubin Makes A Strong Comeback In Ela Veezha Poonchira But Scirpt Lacks A Punch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X