For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെള്ളത്തിന് അടിയിലായിപ്പോയൊരു നാടും വയനാടിന്റെ 'സുവര്‍ണ' കാലവും; ചരിത്രം പറയുന്ന തരിയോട്!

  |

  കാടിന്റെ മനോഹാരിതയും ജീവന്റെ തുടിപ്പും പേറുന്ന നാടാണ് വയനാട്. ആരേയും മയക്കുന്ന പ്രകൃതി ഭംഗി. ജീവന്റെ പച്ചപ്പ്. അതേസമയം തന്നെ ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും കൂടി വയനാട് കാത്തുസൂക്ഷിക്കുന്നുണ്ട്. അതിലൊന്നാണ് വയനാടിന്റെ അടിത്തട്ടിലെ സ്വര്‍ണഖനികള്‍. ഒരുപക്ഷെ ഇന്നത്തെ തലമുറയില്‍ പെട്ട പലരും കേള്‍ക്കുക പോലും ചെയ്തിട്ടുണ്ടാകില്ല, വയനാടിന്റെ ആ സുവര്‍ണകാലത്തെക്കുറിച്ച്.

  ഡാമെടുത്ത് പോയ തരിയോട് എന്ന ഗ്രാമത്തെക്കുറിച്ചും ആ ഗ്രാമത്തിന് അടിയില്‍ ഉറങ്ങി കിടക്കുന്ന സ്വര്‍ണഖനിയുടേയും കഥ പറയുകയാണ് നിര്‍മ്മല്‍ ബേബി വര്‍ഗീസ്, കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ ഡോക്യൂമെന്ററിയായ തരിയോടിലൂടെ.

  Thariode

  പത്തൊമ്പതാം നൂറ്റാണ്ടിലാണ് വയനാട്ടിലെ മണ്ണില്‍ സ്വര്‍ണമുണ്ടെന്ന് കണ്ടൈത്തുന്നത്. വയനാട് ജില്ലയുടെ പല ഭാഗത്തും സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതില്‍ പലയിടങ്ങളും ഇന്ന് പ്ലാന്റേഷനുകളായി മാറിയപ്പോള്‍ തരിയോട് എന്ന അന്നത്തെ ടൗണ്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ബാണാസുര സാഗര്‍ ഡാമിന്റെ അടിത്തട്ടില്‍ ഉറങ്ങി കിടക്കുകയാണ് തരിയോട് ഇന്ന്.

  ഡാമെടുത്ത് പോയ തരിയോടിനേക്കുറിച്ചും തരിയോടുണ്ടായിരുന്ന സ്വര്‍ണഖനികളെക്കുറിച്ചുമൊക്കെ വിശദമായൊരു പഠനം തന്നെയാണ് നിര്‍മ്മല്‍ ബേബി തന്റെ ഡോക്യുമെന്ററിയിലൂടെ നടത്തുന്നത്. ചരിത്രത്തിന്റെ ചിതലെടുത്ത് പോയ താളുകള്‍ വീണ്ടെടുക്കാനുള്ള ഒരു ശ്രമം.

  സ്വര്‍ണഖനികളേയും സ്വര്‍ണം കുഴിച്ചെടുക്കാന്‍ വന്ന മുപ്പതിലധികം വിദേശ കമ്പനികളേയുമൊക്കെ കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം വയനാട് എന്ന ജില്ലയുടെ അധികമൊന്നും ചര്‍ച്ചയാകാതെ കിടക്കുന്നൊരു ചരിത്ര പഠനം കൂടെയാണ് ഈ ഡോക്യൂമെന്ററി. ഡെക്യൂമെന്ററി രംഗത്ത് വലിയ വിപ്ലവങ്ങള്‍ നടക്കുന്ന കാലമാണെങ്കിലും തീര്‍ത്തും ലളിതമായ രീതിയിലൂടെയാണ് നിര്‍മ്മല്‍ ചരിത്രത്തെ അനാവരണം ചെയ്യുന്നത്.

  തെളിവുകളും രേഖകളും മുന്നോട്ട് വച്ചു കൊണ്ട് അതിഭാവുകത്വമില്ലാതെ നരേറ്റ് ചെയ്ത് പോകുന്നതാണ് ഡോക്യൂമെന്ററി. എങ്ങനെയാണ് വയനാട്ടില്‍ സ്വര്‍ണമുണ്ടെന്ന് തിരിച്ചറിയുന്നതെന്നും തുടര്‍ന്ന നടന്ന ഗവേഷണങ്ങളും സ്വര്‍ണ ഖനനവും അതിലൂടെ വയനാട് എന്ന ജില്ലയും തരിയോടും മാനന്തവാടിയും എത്രത്തോളം വിദേശ സ്വാധീനമുണ്ടായിരുന്ന നാടുകളായിരുന്നുവെന്നുമെല്ലാം ഡോക്യൂമെന്ററിയിലൂടെ മനസിലാക്കാന്‍ സാധിക്കും.

  വയനാട്ടിലെ തേയില തോട്ടങ്ങള്‍ക്ക് പിന്നിലെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശാന്‍ നിര്‍മ്മല്‍ ശ്രമിക്കുന്നുണ്ട്. മറവിയിലാണ്ടു പോയ ചരിത്രത്തിന്റെ ശേഷിപ്പുകളായി അവശേഷിക്കുക തരിയോടിലെ ലേഡീസ് സ്മിത്ത് ബംഗ്ലാവ് പോലുള്ളവയും ഡോക്യൂമെന്ററില്‍ കാണിക്കപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് വയനാട്ടിലെ സ്വര്‍ണ ഖനനം നിര്‍ത്തിവെക്കേണ്ടി വന്നതെന്നും ഡോക്യുമെന്ററിയില്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

  വെള്ളത്തിനടയിലായിപ്പോയൊരു നാടിനെക്കുറിച്ചും ആ നാടിന്റെ ചരിത്രത്തെക്കുറിച്ചും മാത്രമല്ല വയനാടിന്റെ ഭൂതകാലത്തെക്കുറിച്ചും അറിവു പകരുകയും ചെയ്യുന്ന ഡോക്യൂമെന്റി കാണപ്പെടേണ്ട ഒന്ന് തന്നെയാണ്.

  Read more about: review
  English summary
  Thariode Takes Us Back To A Forgotten Golden Days Of Wayand And Its Mines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X