വയറും മനസ്സും നിറയ്ക്കുന്ന ഉസ്താദ് ഹോട്ടല്‍
ഒരാണ്‍കുഞ്ഞിന് വേണ്ടി ഏറെ മോഹിച്ചയാളാണ് ഫൈസിയുടെ വാപ്പ അബ്ദു. (സിദ്ദിഖ്). നാല് പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിന് ശേഷമാണ് അയാളുടെ ആ മോഹം പൂവണിഞ്ഞത്. ആറ്റുനോറ്റുണ്ടായ പുത്രന് ഫൈസിയെന്ന് അയാള്‍ പേരിട്ടു. ചെറുപ്പത്തിലെ തന്നെ ഉമ്മയെ നഷ്ടപ്പെട്ട ഫൈസിയെ അതിന്റെ അല്ലലുകളൊന്നുമില്ലാതെ വളര്‍ത്തിയത് നാല് സഹോദരിമാരും ചേര്‍ന്ന്. ഉസ്താദ് ഹോട്ടലിന്റെ പിന്നിലുള്ള കഥ തുടങ്ങുന്നതിങ്ങനെ.

സ്വിറ്റ്‌സര്‍ലന്റില്‍ എംബിഎ പഠിയ്ക്കാന്‍ വിട്ട ഫൈസി പക്ഷേ പഠിച്ചത് പാചകകലയാണ്. എംബിഎ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന മകനായി ഫൈവ് സ്റ്റാര്‍ ഹോട്ടലും നല്ലൊരു ബീവിയെയും കണ്ടുവെച്ച അബ്ദുവിന് ഇത് താങ്ങാനായില്ല. ഇതോടെ ഫൈസിയും വാപ്പയും അകലുന്നു ഈ പ്രശ്‌നങ്ങളെല്ലാം ഫൈസിയെ കൊണ്ടെത്തിയ്ക്കുന്നത് കോഴിക്കോട് ബീച്ചില്‍ പഴയൊരു ഹോട്ടല്‍ നടത്തി ജീവിയ്ക്കുന്ന ഉപ്പാപ്പ കരീമിന്റെ അടുത്താണ്.
ദുബയിലും സ്വിറ്റ്‌സര്‍ലന്റിലുമൊക്കെ ജീവിച്ച ഫൈസിയ്ക്ക് ആദ്യമൊന്നും ഉസ്താദ് ഹോട്ടലും അവിടുത്തെ ജീവിതരീതികളും ദഹിയ്ക്കുന്നില്ല. എന്നാല്‍ തന്റെ ഹോട്ടലിലെത്തുന്നവരുടെ വയറു മാത്രമല്ല, മനസ്സും നിറയ്ക്കുന്ന ഉപ്പുപ്പായെ പയ്യെ പയ്യെ ഫൈസി മനസ്സിലാക്കുന്നു. അവരുടെ ബന്ധം ദൃഢമാകുന്നതിനൊപ്പം മറ്റുചില കുരുക്കുകളിലും ഫൈസി വന്നു വീഴുകയാണ്. ഈ പ്രശ്‌നങ്ങള്‍ ഫൈസിയുടെ ജീവിതത്തെ മാത്രമല്ല ഉസ്താദ് ഹോട്ടലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിയ്ക്കുന്നു.
ഉസ്താദെന്നാല്‍ സുഹൃത്ത് സൗഹൃദം എന്നൊക്കെയാണ് അര്‍ത്ഥം. ഈ സിനിമയുടെ എല്ലാ ഫ്രെയിമിലും ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു. ഉപ്പുപ്പായും പേരക്കുട്ടിയും തമ്മിലുള്ള രക്തബന്ധം മാത്രമല്ല, സൗഹൃദവും പ്രണയവുമെല്ലാം ഉസ്താദ് ഹോട്ടിലൂടെ പ്രേക്ഷകന്റെ മുന്നിലെത്തിയ്ക്കാന്‍ അന്‍വര്‍ റഷീദ് ശ്രമിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍
പുതിയ ബ്രിഡ്ജിലൂടെ അന്‍വര്‍ മുന്നോട്ട്


Click it and Unblock the Notifications