twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രക്ഷപ്പെടാന്‍ ഓടുന്ന 'ഷേര്‍ണി'യും രക്ഷിക്കാന്‍ ഓടുന്ന 'ഷേര്‍ണി'യും; ചിന്തിപ്പിക്കുന്ന സിനിമാനുഭവം

    |

    Rating:
    3.0/5
    Star Cast: Vidya Balan, Mukul Chadda, Vijay Raaz
    Director: Amit Masurkar

    ''കാര്യം ലളിതമാണ് സര്‍, കടുവ ഉണ്ടെങ്കിലേ കാടുള്ളൂ, കാടുണ്ടെങ്കിലേ ഭൂമിയും നമ്മളുമൊക്കെയുള്ളൂ'' ഷേര്‍ണിയിലെ ഒരു രംഗത്തില്‍ പ്രൊഫസര്‍ നൂറാണിയോട് ഗ്രാമവാസിയായൊരു ചെറുപ്പക്കാരന്‍ പറയുന്നതാണ്.

    കിടിലന്‍ മേക്കോവറില്‍ തിളങ്ങി അനു സിത്താര; പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ന്യൂട്ടണ്‍ എന്ന ബ്രേക്ക് ഔട്ട് ചിത്രത്തിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിച്ച സംവിധായകന്‍ ആണ് അമിത് വി മസുര്‍ക്കര്‍. ഏതാണ്ട് സമനമായൊരു പശ്ചാത്തലത്തില്‍, കഴിഞ്ഞ തവണ സബ് പ്ലോട്ടായി പറഞ്ഞു പോന്നൊരു വിഷയത്തെ അഡ്രസ് ചെയ്യാനായി അമിത് വീണ്ടുമെത്തിയിരിക്കുകയാണ്. ന്യൂട്ടണില്‍ കേന്ദ്രകഥാപാത്രം രാജ്കുമാര്‍ റാവുവിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ഷേര്‍ണിയില്‍ വിദ്യ ബാലന്റെ ഡിഎഫ്ഒ ആണ് മുഖ്യകഥാപാത്രം. പശ്ചാത്തലത്തിലും കഥാപാത്രങ്ങളിലും സോഷ്യല്‍ കമന്ററിയുമെല്ലാം ന്യൂട്ടണിനെ ഓര്‍മ്മപ്പെടുത്തുന്നൊരു ചിത്രമാണ് ഷേര്‍ണി.

    വനം വകുപ്പ് ഉദ്യോഗസ്ഥയാണ്, പുലിമുരുകനല്ല

    പുതുതായി ചാര്‍ജെടുത്ത ഡിഎഫ്ഒയാണ് വിദ്യ ബാലന്‍ അവതരിപ്പിക്കുന്ന വിദ്യ വിന്‍സന്റ്. ഉദ്യോഗസ്ഥരേയും മറ്റും പരിചയപ്പെട്ടു വരികയാണ്. ആദ്യമായി ഫീല്‍ഡില്‍ വന്നതിന്റെ പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇതിനിടെ വനത്തില്‍ നിന്നുമൊരു കടുവ നാട്ടിലേക്ക് ഇറങ്ങുന്നു. ആദ്യം കന്നുകാലികളും പിന്നീട് മനുഷ്യരും കടുവയുടെ ആക്രമണത്തിന് ഇരകളാകുന്നു. ഈ സാഹചര്യത്തെ വിദ്യ എങ്ങനെ നേരിടുന്നുവെന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. രണ്ട് ലക്ഷ്യങ്ങളാണ് വിദ്യയ്ക്കും വനം വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മുന്നിലുള്ളത്, നാട്ടിലിറങ്ങിയ കടുവയെ പിടികൂടി നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവിടുക, ഗ്രാമത്തിലെ ജനങ്ങളെയും കന്നുകാലികളേയും കടുവയില്‍ നിന്നും രക്ഷിക്കുക.

    വിദ്യ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയാണ്, പുലിമുരുകനല്ല. അതുകൊണ്ട് പുലിയെ അതിന്റെ മടയില്‍ ചെന്ന് പിടിക്കാനൊന്നും സാധിക്കില്ല. ഇവിടെ കാര്യങ്ങളെ റിയലിസ്റ്റാക്കിയ മാത്രമേ നേരിടാന്‍ സാധിക്കുകയുള്ളൂ. ഇതിനിടെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം ഇറങ്ങി തിരിച്ച പികെ, ജികെ( പേരിലെ സാമ്യത ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് തോന്നിപ്പിക്കുന്നു) എന്നീ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരും അവരുടെ അണികളുണ്ട്. കടുവയെ വേട്ടയാടി കൊന്ന് തന്റെ സ്‌കോര്‍ബോര്‍ഡില്‍ ഒരു പോയന്റ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്ന വേട്ടക്കാരുണ്ട്. രാഷ്ട്രീയക്കാര്‍ക്കും മുതലാളിമാര്‍ക്കും വേണ്ടി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത്തരം വെല്ലുവിളികളില്‍ നിന്നെല്ലാം തനിക്കൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുടേയും ഗ്രാമവാസികളുടേയും സഹായത്തോടെ കടുവയേയും ഗ്രാമത്തേയും രക്ഷിക്കുകയാണ് വിദ്യയുടെ ജോലി.

    വന സംരക്ഷണം

    നിങ്ങള്‍ കാട്ടിലൂടെ നൂറ് തവണ നടക്കുമ്പോള്‍ കടുവയെ കണ്ടത് ഒരു തവണയായിരിക്കും. പക്ഷെ ബാക്കി 99 തവണയും കടുവ നിങ്ങളെ കണ്ടിട്ടുണ്ടെന്ന് ചിത്രത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. കാട് എന്താണെന്ന് അറിയാന്‍ ഒരിക്കലെങ്കിലും ശ്രമിച്ചവര്‍ക്ക് ഇത് ശരിയാണെന്ന് അറിയാന്‍ സാധിക്കും. വനം, വന്യജീവി, വന സംരക്ഷണം തുടങ്ങിയ വിഷയങ്ങളൊക്കെ സംസാരിക്കുമ്പോള്‍ പലപ്പോഴായി ചര്‍ച്ചകള്‍ രണ്ടായി തിരിയാറുണ്ട്. കാട്ടിലേക്ക് മനുഷ്യന്‍ അതിക്രമിച്ച് കയറിയതാണെന്നും അവരെ ഇറക്കി വിടണമെന്നും ചിലര്‍ പറയുമ്പോള്‍ മനുഷ്യനാണ് വലുത് മനുഷ്യനെ ശല്യം ചെയ്യുന്ന മൃഗങ്ങളെ കൊല്ലണമെന്ന് മറ്റ് ചിലര്‍ പറയുന്നു.

    പക്ഷെ ഷേര്‍ണി സംസാരിക്കുന്നത് കാടും മനുഷ്യനും പരസ്പരം സഹകരണത്തിലൂടെ അതിവസിക്കേണ്ടതിനെ കുറിച്ചാണ്. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ വേണമെന്ന ജനങ്ങളുടെ ന്യായമായ അവകാശത്തെ അംഗീകരിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്. അതേസമയം മൃഗങ്ങളും കാടുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വസ്തുതയും ചിത്രം വ്യക്തമായി തന്നെ അവതരിപ്പിക്കുന്നു. കാടിന്റേയും മനുഷ്യരുടേയും കോ-എക്‌സിസ്റ്റന്‍സിനെ കുറിച്ച് പലയിടത്തായി ചിത്രം അവതരിപ്പിക്കുന്നുണ്ട്.

    ഡോക്യൂമെന്ററിയുടെ സ്വഭാവത്തിലേക്ക്

    കാടിനും മനുഷ്യര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന വനപാലകരുടേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും ജോലി എത്രമാത്രം സങ്കീര്‍ണമാണെന്ന് ചിത്രം വളരെ വിശദമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ഈയൊരു ഘട്ടത്തിലാണ് സിനിമയുടെ സ്വഭാവത്തില്‍ നിന്നും ഡോക്യൂമെന്ററിയുടെ സ്വഭാവത്തിലേക്ക് ചിത്രം തെന്നിമാറുന്നത്. വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവിതം മുമ്പൊരിക്കലും കാണാത്ത തരത്തില്‍ അടയാളപ്പെടുത്തുന്ന മെയിന്‍ സ്ട്രീം ചിത്രം കൂടിയാണ് ഷേര്‍ണി. അതോടൊപ്പം തന്നെ മനുഷ്യരുടെ കടന്നു കയറ്റം എങ്ങനെ കാടിന്റെ സ്വാഭാവികതയ്ക്ക് വെല്ലുവിളിയാകുന്നുവെന്നും ചിത്രം പറയുന്നു.

    Recommended Video

    Mohanlal's Aaraattu release date announced
    വെല്‍ക്കം ബാക്ക് വിദ്യ ബാലന്‍!

    കടുവയെ വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നുള്ളൂ. എങ്കിലും തുടക്കം മുതല്‍ അവസാനം വരെ കടുവ അരികിലുണ്ടെന്ന ഭീതി നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം കാടിന് നടുവിലാണെന്ന് തോന്നുന്ന തരത്തിലാണ് ചിത്രത്തിന്റെ മേക്കിംഗ്. വളരെ സങ്കീര്‍ണമായൊരു ജോലിയാണ് ചിത്രത്തിന്റെ ശബ്ദ്രമിശ്രണ വിഭാഗവും ഛായാഗ്രാഹകനും ചെയ്തിരിക്കുന്നത്. കടുവയുടെ അലര്‍ച്ചയുടെ ശബ്ദമില്ലാതെ, കടുവ വാ തുറക്കുന്ന രംഗമില്ലാത, കടുവയുടെ ചുവടുകളുടെ സ്ലോ മോഷനില്ലാതെ തന്നെ കടുവ ഇറങ്ങിയ മേഖലയില്‍ ഉടലെടുക്കുന്ന ഭീതി പതിയെ കാഴ്ചക്കാരിലേക്ക് കടത്തിവിടാന്‍ സാധിച്ചിട്ടുണ്ട്. അലറാത്ത കടുവയും പൊട്ടിത്തെറിക്കാത്ത നായികയുമുള്ള സൂഷ്മമായി ഒന്നിലധികം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം. ഒരുപാട് ചര്‍ച്ചകള്‍ക്കുള്ള തുടക്കമാണ് ഷേര്‍ണി. വെല്‍ക്കം ബാക്ക് വിദ്യ ബാലന്‍!

    English summary
    Vidya Balan Starrer Sherni Movie Review In Malayalam, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X