For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  short filmഃ ഇതാണ് സ്ത്രീ!! സദാചാരവാദികളോട് ഇതു മാത്രമേ പറയാനുള്ളൂ!! ചതുരംഗങ്ങൾ കാണാം...

  |

  സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾക്ക് ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് നേരെ സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി ചോദ്യങ്ങളായിരിക്കും ഉയരുക. എവിടെ തിരിഞ്ഞാലും എന്ത് ചെയ്താലും അത് വീക്ഷിക്കാനായ സദാചാരത്തിന്റെ മുഖമൂടി ചൂടിയ കുറെ കഴുകൻമാർ കൂടെയുണ്ടാകും. 25 മിനിറ്റ് ദൈർഘ്യമുള്ള ചതുരംഗങ്ങൾ എന്ന ഹ്രസ്വചിത്രവും ഇതു തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

  കത്രീനയുടെ പാട്ട്, ഐശ്വര്യയുടെ ചുവട് കടമെടുത്ത് അഭിഷേക്!! വീഡിയോ കാണാം‌
  വിവാഹ മോചനത്തിനു ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന ചിന്ത എന്ന യുവതി സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയാണ് ചതുരംഗങ്ങൾ കടന്നു പോകുന്നത്. അവളുടെ സ്വകാര്യ സ്വാതന്ത്രയത്തിൽ അതിക്രമിച്ചു കയറുകയും അവളെ സമൂഹത്തിനു മുന്നിൽ താഴ്ത്തി കാണിക്കാൻ പറ്റുന്ന സാഹചര്യങ്ങൾ എല്ലാം തന്നെ ഇവർ മുതലെടുക്കുകയാണ്. ഒരു വ്യക്തിയുടെ സ്വകാര്യ സ്വതന്ത്ര്യമാണ് വസ്ത്രധാരണം. എന്ത് വസ്ത്രം ധരിക്കണം ആരോടെപ്പം എപ്പോൾ സഞ്ചരിക്കണം എന്നീ കാര്യങ്ങളിൽ വരെ ഇവർ അനാവശ്യമായി ഇടപെടുന്നുണ്ട്.

  chathuragam

  സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹ്രസ്വചിത്രമാണ് ചതുരംഗം. ചിന്ത എന്ന സ്ത്രീയെ ആക്രമിക്കപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചതുരംഗത്തിന്റെ പ്രമേയം. ഒരു സ്ത്രീ ജീവിതത്തിൽ ഒന്നു വീണു കഴിഞ്ഞാൽ എങ്ങനെ ശക്തമായി ഉയർത്തെഴുന്നേറ്റു വരാം എന്നതിന്റെ ഉത്തമ ഉദഹരണമാണ് ഈ ഹ്രസ്വ ചിത്രം. സ്ത്രീകളുടെ ജീവിത വഴി മുൻക്കൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ ജീവിച്ചു തീർക്കാനുള്ളതല്ല. സമൂഹത്തിൽ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക തന്നെ വേണം. തെറ്റുകൾ എല്ലാവർക്കും സംഭവിക്കാം അതു തിരുത്തപ്പെടുമെന്നുള്ള ശുഭ പ്രതീക്ഷയിലാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

  ബഹുമാനം നഷ്ടപ്പെട്ടു! നിങ്ങളും നിര്‍മാതാക്കളുടെ അടിമ തന്നെ! സരോജ് ഖാനെതിരെ നടി

  ചിന്നു കുരുവിളയാണ് ചിന്ത എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിജോയ് പി. ആര്‍, പി. മണികണ്ഠന്‍, രജിത് കുമാര്‍, അരവിന്ദ് വാര്യര്‍, സനാജ് കുമാര്‍, തങ്കപ്പന്‍ പള്ളിപ്പാട്ട്, ബിജോയ് പി. ആര്‍., മിഥുന്‍ തോമസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ആൽഫ്രഡോ ആൻഡ് ടോട്ടോ ക്രിയേഷന്റെ ബാനറിൽ അനീസ് മൊയ്ദീൻ , വിനി ജോസഫ് ബിന്‍ ജോസ്, ഷിന്‍സി മാത്യൂസ്, ശ്യാമ വാര്യര്‍, രജിത് കുമാര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജിത് കുമാറാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അഷ്‌കര്‍ അലി ഛായാഗ്രാഹകൻ. പശ്ചാത്തല സംഗീതം വരുൺ ഉണ്ണി, ചിത്രസസംയോജനം സിദ്ദിഖ് പി ഹൈദർ. സഹസംവിധായകൻ വിവേക്.

  ഹ്രസ്വ ചിത്രം കാണാം

  English summary
  malayalam short filim Chathurangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X