»   »  അമ്പലങ്ങളിൽ ആരാധനയ്ക്ക് പകരം അനാചാരങ്ങളാണ് വാഴുന്നതെങ്കിൽ തീ കൊടുക്കുക! മാസിഫ ഹ്രസ്വചിത്രം കാണാം

അമ്പലങ്ങളിൽ ആരാധനയ്ക്ക് പകരം അനാചാരങ്ങളാണ് വാഴുന്നതെങ്കിൽ തീ കൊടുക്കുക! മാസിഫ ഹ്രസ്വചിത്രം കാണാം

Written By:
Subscribe to Filmibeat Malayalam
കത്വയിലെ ബാലികയുടെ പേരിൽ ഒരു ഷോർട് ഫിലിം, മാസിഫ എന്ന പേരിൽ | filmibeat Malayalam

ഇന്ത്യൻ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ജമ്മു കശ്മീരിൽ എട്ടു വയസുകാരി ക്രൂരമായ പീഡനത്തിനിരയായി മരിച്ചത്. കുട്ടിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ജനത ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത് അവൾക്ക് വേണ്ടി എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ മാസിഫ എന്ന ഹ്രസ്വചിത്രമാണ്. ക്രൂരതയ്ക്ക് ഇരയായ എട്ട് വയസുകാരിയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഈ ഹ്രസ്വചിത്രം. മാസിഫ എന്ന വാക്കിനർത്ഥം നേർവഴിയെന്നാണ്.

 mashifa

ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

അമ്പലങ്ങളിൽ ആരാധനയ്ക്ക് പകരം അനാചാരങ്ങളാണ് വാഴുന്നതെങ്കിൽ തീ കൊടുക്കുക തന്നെ വേണം എന്ന വിടി ഭട്ടതിരിപ്പാടിന്റെ വാക്കുകളോടെയാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. വിടിയെ കൂടാതെമഹാത്മാഗാന്ധിയുടെയും സഹോദരന്‍ അയ്യപ്പന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും മാധവികുട്ടി എന്നിവരുടെ വാക്കുകളും ഉൾപ്പെടുത്തിയാണ് ചിത്രം പുരോഗമിക്കുന്നത്.

Sri: ഉപദേശത്തിന് നന്ദി!! സ്ത്രീകളോട് മാന്യത കാണിക്കൂ, സൂപ്പര്‍താരത്തിന് മറുപടിയുമായി നടി
ഒരു ക്ഷേത്രവും , ബിംബങ്ങളും, കരിക്കല്ല് തൂണുകളും പിന്നെ എല്ലാത്തിനും സാക്ഷിയായി ഒരു ഓന്തുമാണ് മാഫിയുടെ കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. കുട്ടിയ്ക്കുണ്ടായ ദാരുണ മരണത്തിന്റെ സാക്ഷികൾ ഇവർ മാത്രമാണ്. വിഷു ദിനത്തിൽ യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നു ഈ ആശയം പറഞ്ഞു തന്ന മോൾക്ക് ഇത് സമർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

English summary
mashifa malayalam short film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X