»   » Sri: ഉപദേശത്തിന് നന്ദി!! സ്ത്രീകളോട് മാന്യത കാണിക്കൂ, സൂപ്പര്‍താരത്തിന് മറുപടിയുമായി നടി

Sri: ഉപദേശത്തിന് നന്ദി!! സ്ത്രീകളോട് മാന്യത കാണിക്കൂ, സൂപ്പര്‍താരത്തിന് മറുപടിയുമായി നടി

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമ മേഖലയെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരിന്നു നടി ശ്രീ റെഡ്ഢി നടത്തിയ ടോപ്പ് ലെസ് പ്രതിഷേധം. തെലുങ്ക് നടിമാർക്ക് സിനിമയിൽ അവസരങ്ങൾ കുറയുന്നെന്നും കൂടാതെ നടിമാരെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്നുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീ ഉന്നയിച്ചത്. എന്നാൽ താരത്തിന്റെ ആരോപണം അടിസ്ഥാന രഹിതാമാണെന്നും ഇത്തരത്തിലുള്ള ടോപ്പ് ലെസ്സ് പ്രകടനം അനുവദിക്കില്ലെന്നും അറിയിച്ച് തെലുങ്ക് സിനിമ ലോകം രംഗത്തെത്തിയിരുന്നു.

Nivetha: സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

എന്നാൽ ഇവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് വിഷയത്തിൽ ശ്രീ നൽകിയത്. ഉടുവിൽ താരത്തിനു മുന്നിൽ താര സംഘടനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. സിനിമയിൽ ഒതുങ്ങി നിന്നിരുന്ന പ്രശ്നം സമൂഹത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ മനുഷ്യവകാശ കമ്മീഷൻ ഇടപ്പെട്ടരുന്നു. വിവാദത്തിൽ ശ്രീയ്ക്ക് പിന്തുണയുമായി തെലുങ്ക് താരവും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ രംഗത്തെത്തിയിരുന്നു.

Mammootty: കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി!! താരത്തിനോടൊപ്പം ലാലു അലക്സും അനു സിത്താരയും

നിയമ നടപടി സ്വീകരിക്കണം

തെലുങ്ക് സിനിമയിൽ നടക്കുന്ന കൊള്ളരുതായ്മയ്ക്കെതിരെ രംഗത്തു വന്ന നടി ശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു പവൻ കല്യാൺ. ഈ വിഷയത്തിൽ താരം ടെലിവിഷൻ ചാനലുകൾക്ക് മുന്നിലല്ല അതിവൈകാരികമാകാനുള്ളത് പകരം നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും പവൻ കല്യാൺ പറഞ്ഞു. വിഷയത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. അതേസമയം പവൻ കല്യാണിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു.

നിയമ നടപടി സ്വീകരിക്കണം

തെലുങ്ക് സിനിമയിൽ നടക്കുന്ന കൊള്ളരുതായ്മയ്ക്കെതിരെ രംഗത്തു വന്ന നടി ശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു പവൻ കല്യാൺ. ഈ വിഷയത്തിൽ താരം ടെലിവിഷൻ ചാനലുകൾക്ക് മുന്നിലല്ല അതിവൈകാരികമാകാനുള്ളത് പകരം നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും പവൻ കല്യാൺ പറഞ്ഞു. വിഷയത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. അതേസമയം പവൻ കല്യാണിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു.

പരാതിപ്പെട്ടിട്ട് കാര്യമില്ല

ഈ വിഷയത്തിൽ തനിയ്ക്ക് പിന്തുണ നൽകിയതിൽ വളരെ സന്തേഷമുണ്ടെന്ന് ശ്രീ പറഞ്ഞു. സ്ത്രീകൾക്കെതിരെ അതിക്രം കാട്ടുന്നവർക്കെതിരെ നടപടി എടുക്കുന്നതിൽ അദ്ദേഹത്തിനെ പോലെയുള്ളവർ ഫലപ്രദമായി ഇടപ്പെടാൽ വളരെ നന്നയിരിക്കും. ഈ വിഷയത്തിൽ വളരെ വേഗം തന്നെ പരിഹാരമുണ്ടാകുമെന്നും താരം പറ‍ഞ്ഞു. കൂടാതെ ഈ വിഷയത്തിൽ താൻ പോലീസിനു പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

താങ്കൾക്കും ബാധകം

പവൻ കല്യാണിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയും താരം കൊടുത്തിട്ടുണ്ട്. താങ്കൾ എന്തിനു വേണ്ടിയാണ് ആന്ദ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പോലീസ് സ്റ്റേഷനിലൊ കോടതിയിലെ പോയാൽ മതിയാരുന്നല്ലോ. ഞങ്ങളും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പേരാടുകയാണ്. പെൺക്കുട്ടികൾക്കും അവരുടെ സ്വതന്ത്ര്യത്തിനു വേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ പേരാടുന്നവരോട് അൽപം മാന്യദ കാണിക്കു. നിങ്ങളുടെയൊക്കെ പിന്തുണ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കവും ആവശ്യപ്പെട്ടിട്ടില്ല. ഇത് സിനിമ മേഖലയ്ക്ക്തന്നെ നാണക്കേടാണെന്ന് ശ്രീ ഫേസ്ബുക്കിൽ കുറിച്ചു.

തെലുങ്ക് സിനിമ പുകയുന്നു

ശ്രീയുടെ വെലിപ്പെടുത്തൽ തെലുങ്ക് സിനിമയെ പിടിച്ചുലച്ചിട്ടുണ്ട്. ടോപ്പ് ലെസ്സ് പ്രതിഷേധത്തിനു ശേഷം സിനിമ മേഖലയിലെ പല വമ്പൻമാരുടേയും അശ്ലീല ചാറ്റും , ഫോട്ടോയും പുറത്തു വിട്ടിരുന്നു. സംവിധായകൻ കൊണ വെങ്കിട്ട്, നിർമ്മാതാവ് സുരേഷ് ബാബുവിന്റെ മകൻ അഭിറാം, താരം റാണ ദഗ്ഗബട്ടിയുടെ സഹോദരൻ എന്നിവരുടെ ചാറ്റും ചിത്രങ്ങളുമാണ് പുറത്തു വിട്ടത്.

വീട് ഒഴിയണം

ടോപ്പ് ലെസ് പ്രതിഷേധത്തിനെ തുടർന്ന് താരത്തിനോട് വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് അവശ്യപ്പെട്ട് വീട്ടുടമസ്ഥൻ രംഗത്തെത്തിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'' ഹൈദരാബാദിൽ താൻ താമസിക്കുന്ന വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വീട് ഉടമസ്ഥൻ തന്നെ വിളിച്ചിരുന്നു. തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ആദ്ദേഹം ഭീക്ഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്തഗതിയാണ് ഇത്- ശ്രീ ഫേസ്ബുക്കിൽ കുറിട്ടു.

നഗ്ന വീഡിയോ

‌സിനിമയിൽ അവസരത്തിന് വേണ്ടി സിനിമ മേഖലയിലുള്ള പല നിർമ്മാതാക്കൾക്കും സംവിധായകന്മാർക്കും നഗ്നവീഡിയോകൾ അയച്ചു കൊടുത്തിരുന്നുവെന്നും താരം തുറന്നു പറ‍ഞ്ഞിരുന്നു. എന്നാൽ ഇതുവരെ തനിയ്ക്ക് ആരും റോൾ തന്നിട്ടില്ല. എന്നാൽ ചിലർ പെൺക്കുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്നും താരം പറ‍ഞ്ഞു. പലരും തന്നോട് ലൈവ് ന്യൂഡ് വീഡിയോ വരെ ചോദിച്ചിരുന്നുവെന്നും താരം തുറന്നടിച്ച.

English summary
Sri Reddy’s Reply to Pawan Kalyan Makes A Bit of Sense

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X