സൂപ്പർ സീറോ സൂപ്പർ തന്നെ...!! തിരഞ്ഞെടുപ്പ് ചൂടിൽ ജനങ്ങൾക്കായി ഒരു ഹ്രസ്വചിത്രം...
ഇന്ത്യയിലെ സംസ്ഥാനങ്ങൾ പോളിബൂത്തിലേയ്ക്ക നീങ്ങുകയാണ്. പലയിടത്തും ഒന്നാം ഘട്ടം പോളിങ്ങ് കഴിഞ്ഞിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ പോളിങ് ബൂത്തിലേയ്ക്ക് കടക്കുകയാണ്. രാജ്യത്താകമാനം തിരഞ്ഞെടുപ്പ് ചൂട് കത്തിപ്പടരുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സൂപ്പർ സീറോ എന്ന ഹ്രസ്വചിത്രം. ഇലക്ഷൻ പശ്ചാത്തലത്തിൽ പുറത്തു വന്ന ഹ്രസ്വചിത്രം ഇതുവരെ കണാത്ത പ്രമേയത്തിലാണ് എത്തുന്നത്.

ഏതൊരു പൗരന്റേയും അടിസ്ഥാന അവകാശമാണ് തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തുക എന്നത്. വോട്ടിന്റെ പേരിൽ ജനങ്ങളെ ഒരിക്കലും വിഡ്ഡികളാക്കരുതെന്നുള്ള പ്രമേയമാണ് സൂപ്പർ സീറോ ചർച്ച ചെയ്യുന്നത്. സമൂഹിക പ്രസക്തിയുളള പ്രമേയം മികച്ച രീതിയിൽ തന്നെ ജനങ്ങൾക്ക് മുന്നിൽ ഇവർ അവതരിപ്പിച്ചിട്ടുമുണ്ട്.
ഒരു മാധ്യമ സ്ഥാപനത്തെ പശ്ചാത്തലമാക്കിയാണ് കഥ തുടങ്ങുന്നത്. ഇലക്ഷൻ ക്യാംപെയ്നിലൂടെ ജനങ്ങളെ പറ്റിക്കാൻ മേളധികാരി ആവശ്യപ്പെടുകയും ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന യുവാവിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ട് പോകുന്നത്. സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് സൂപ്പർ സീറോയ്ക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications