For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കംപ്ലീറ്റ് അല്ലു അര്‍ജുന്‍ ഷോയായി പുഷ്പയിലെ ആദ്യ ഗാനം; ഫഹദിനായി കണ്ണുനട്ട് മലയാളികള്‍!

  |

  സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്‍ ഇതുവരെ കാണാത്ത ലുക്കിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. അതേസമയം മലയാളികള്‍ക്ക് പുഷ്പയ്ക്കായി കാത്തിരിക്കാന്‍ വേറേയും ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫഹദ് ഫാസില്‍ എന്നതാണ്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലനായിട്ടാണ് ഫഹദിന്റെ അരങ്ങേറ്റം എന്നതാണ് മറ്റൊരു കാരണം. അതുകൊണ്ട് തന്നെ പുഷ്പയ്ക്കായി മറ്റാരേക്കാളും ആവേശത്തിലാണ് മലയാളികള്‍ കാത്തിരിക്കുന്നത്. തെലുങ്ക് നായകന്മാരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അല്ലു. അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ ഒരുകാലത്ത് മലയാളത്തിലെ താരങ്ങളുടെ ചിത്രങ്ങളേക്കാള്‍ വലിയ വിജയമായിരുന്നു.

  പുഷ്പയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഡി. എസ്. പിയാണ്.

  മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.

  രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

  മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. പുഷ്പയുടെ റിലീസിനായി കാത്തിരിക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണ്.

  ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | FilmiBeat Malayalam

  നേരത്തെ മലയാളത്തിന് പുറമെ തമിഴില്‍ മാത്രമാണ് ഫഹദ് അഭിനയിച്ചിട്ടുള്ളത്. തനിക്ക് ചിന്തിക്കാന്‍ കഴിയുന്നത് മലയാളത്തിലാണെന്നതായിരുന്നു മറ്റു ഭാഷകളിലേക്ക് പോകാത്തതിനെക്കുറിച്ച് ഫഹദ് പറഞ്ഞത്. അങ്ങനെയുള്ള ഫഹദ് തന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി അല്ലു അര്‍ജുന്‍ ചിത്രത്തിലെ വില്ലന്‍ വേഷം തിരഞ്ഞെടുക്കുമ്പോള്‍ അത് ഹെവിയായിരിക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണ്. കഴിഞ്ഞദിവസം ഫഹദിന്റെ പിറന്നാള്‍ ദിവസം പുഷ്പ ടീം പ്രത്യേക പോസ്റ്ററും പുറത്തിറക്കിയിരുന്നു.

  Also Read: വിവാഹത്തിനൊരുങ്ങി സീരിയല്‍ നടന്‍ വിഷ്ണു; വധുവായ കാവ്യയുടെ വീട്ടില്‍ വിവാഹത്തിന്റെ തിരക്ക് തുടങ്ങിയെന്ന് താരം

  ഇതേസമയം ഫഹദിന്റെ തമിഴ് ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. കമല്‍ഹാസന്‍, വിജയ് സേതുപതി എന്നിവര്‍ക്കെപ്പാം അഭിനയിക്കുന്ന വിക്രം ആണ് ചിത്രം. ലോകേഷ് കനകരാജാണ് സിനിമയുടെ സംവിധാനം. തെന്നിന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങളും ഹിറ്റ് മേക്കറും ഒരുമിക്കുന്ന സിനിമയെന്ന നിലയില്‍ വിക്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  വീഡിയോ കാണാം

  Read more about: allu arjun fahadh faasil
  English summary
  First Song Of Pushpa Starring Allu Arjun And Fahadh Faasil Is Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X