മൂന്നാം നിലയിലേക്ക് ഓടിക്കയറി, അച്ഛന് നെഞ്ചു വേദന വന്നു; ആദ്യമായി സ്‌ക്രീനില്‍ പേര് കണ്ട ഓര്‍മ്മയില്‍ ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ചിത്ര ചേച്ചി മലയാളികള്‍ പ്രായ ഭേദമന്യേ വിളിക്കുന്ന ഗായികയുടെ ശബ്ദം എത്ര വര്‍ഷം കഴിഞ്ഞിട്ടും മാധുര്യം ഒട്ടും കുറയാതെ ആരാധകരെ സന്തോഷിപ്പിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സജീവമാണ് ചിത്ര. ചെറുപ്പക്കാരെ പോലും പിന്നിലാക്കി കൊണ്ട് ഇന്നും ഹിറ്റുകള്‍ സമ്മാനിക്കുകയാണ് ചിത്ര. ഇപ്പോഴിതാ തന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചിത്ര. പാടിത്തുടങ്ങിയ കാലത്ത് തന്റെ പേര് സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നത് കാണാനായി തീയേറ്ററിലേക്ക് ഓടിക്കേറിയ കഥയാണ് ചിത്ര പങ്കുവെക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മന്‌സ തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പേരെഴുതി കാണിക്കുന്നത് കാണാന്‍

പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. ഇങ്ങനെ പേരെഴുതി കാണിക്കുന്നത് കാണാനായി സിനിമയ്ക്ക് പോയപ്പോഴുണ്ടായ അനുഭവവും ചിത്ര പങ്കുവെക്കുന്നുണ്ട്. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രം റിലീസ് ചെയ്ത കാലം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു തിയറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. എന്നാണ് ചിത്ര പറയുന്നത്. സിനിമ തുടങ്ങും മുന്‍പ് എത്തില്ല എന്നോര്‍ത്ത് താന്‍ ആകെ പരിഭ്രമിച്ചിരുന്നുവെന്നാണ് ചിത്ര പറയുന്നത്. ആ സമയത്ത് തന്റെ പേര് സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിലെന്നാണ് ചിത്ര ഓര്‍ക്കുന്നത്.

സിനിമ തുടങ്ങാറായിരുന്നു

തങ്ങള്‍ ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേയ്ക്കും സിനിമ തുടങ്ങാറായിരുന്നുവെന്നാണ് ചിത്ര പറയുന്നത്. അന്ന് തങ്ങള്‍ മുകളിലെ നില വരെ ഓടിക്കയറുകയായിരുന്നു. അന്ന് തന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് സമ്മര്‍ദ്ദമുണ്ടായാല്‍ നെഞ്ചു വേദന വരുമായിരുന്നുവെന്നാണ് ചിത്ര പറയുന്നത്. എന്നാല്‍ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും തങ്ങളുടെ കൂടെ ഓടിയെന്നും അങ്ങനെ ഞങ്ങള്‍ അകത്തു കയറി എന്റെ പേരെഴുതി കാണിച്ചതൊക്കെ കണ്ടുവെന്നാണ് ചിത്ര ഓര്‍ക്കുന്നത്. എന്നാല്‍ സിനിമ പകുതി ആയപ്പോഴേയ്ക്കും അച്ഛന് ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി. ആ സമയത്ത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പേടിച്ചു പോയെന്ന് ചിത്ര പറയുന്നു. ഇതോടെ സിനിമ കാണാനോ ആസ്വദിക്കാനോ ഒന്നും സാധിച്ചില്ലെന്നും താരം പറയുന്നു. അതേസമയം ഭാഗ്യം കൊണ്ട് അച്ഛന് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും ഈ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നാണ് ചിത്ര പറയുന്നത്.

Recommended Video

ആശാനെ തബല കൊട്ടാന്‍ പഠിപ്പിച്ച് ചിത്ര
സിനിമാ പ്രേമി

താന്‍ ഒരു സിനിമാ പ്രേമിയാണെന്നാണ് ചിത്ര പറയുന്നത്. അന്നും ഇന്നും തനിക്ക് സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും തിരക്കുകള്‍ കാരണം സമയം കിട്ടാറില്ലെന്നാണ് ചിത്ര പറയുന്നത്. നാട്ടിലുള്ളപ്പോള്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു വല്ലപ്പോഴും സിനിമയ്ക്കു പോകും. തിയറ്ററില്‍ പോയി സിനിമ കാണാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നുമാണ് ചിത്ര പറയുന്നത്. സാധിക്കുമ്പോഴൊക്കെ പോകാറുണ്ട്. പക്ഷേ റെക്കോര്‍ഡിങ്ങിന്റെ സാഹചര്യങ്ങളൊക്കെ നോക്കി മാത്രമേ പോകാറുള്ളൂവെന്നും ചിത്ര വ്യക്തമാക്കുകയാണ്. പാട്ട് റെക്കോര്‍ഡിങ്ങിന്റെ തലേദിവസം ഒരുകാരണവശാലും ഞാന്‍ സിനിമയ്ക്കു പോകില്ലെന്നാണ് ചിത്ര പറയുന്നത്. തിയറ്ററിലെ അന്തരീക്ഷം ചിലപ്പോള്‍ എന്റെ ശബ്ദത്തെ ദോഷകരമായി ബാധിച്ചേക്കാം എന്നതാണ് പോകാത്തതിന് പിന്നിലെ കാരണമെന്നാണ് ചിത്ര പറയുന്നത്.

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X