For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോപ്പിയെന്ന് കാണുമ്പോള്‍ നോക്കും ഏത് പാട്ടുമായാണ് എന്ന്; ആദരാഞ്ജലികള്‍ കടുംകൈ ആകുമോയെന്ന് പേടിച്ചു!

  |

  മലയാളത്തിന്റെ ഹിറ്റ് സംഗീത സംവിധായകന്‍ ആണ് സുഷിന്‍ ശ്യാം. ഒരു സിനിമയുടേയും അതിലെ സന്ദര്‍ഭത്തിന്റേയും മൂഡറിഞ്ഞ് പാട്ടും സംഗീതവും ഒരുക്കാന്‍ സുഷിനെ കഴിഞ്ഞേ ആളുള്ളൂ. മെലഡി ആയാലും ഒന്ന് ചുവടുവെക്കാന്‍ തോന്നുന്ന പെപ്പി സോംഗുകളായാലും ശരി, എല്ലാം സുഷിന്റെ കരങ്ങളില്‍ ഭദ്രമാണ്. കുമ്പളങ്ങി നൈറ്റ്‌സിലും മാലിക്കിലും ഭീഷ്മയിലുമൊക്കെ സുഷിന്റെ സംഗീതത്തിന്റെ മാജിക്ക് നമ്മള്‍ കേട്ടതാണ്.

  Also Read: മമ്മൂട്ടി ആ കാലഘട്ടത്തിൽ പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചു, പിന്നീട് നിർത്തി; 71ാം വയസ്സിലെ സൗന്ദര്യ സംരക്ഷണമിങ്ങനെ

  ഇപ്പോഴിതാ പുതിയ സിനിമയായ രോമാഞ്ചത്തിലെ സുഷിന്‍ ഒരുക്കിയ പാട്ടുകളും ഹിറ്റായി മാറിയിരുക്കുകയാണ്. സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദരാഞ്ജലികള്‍ എന്ന പാട്ട് ഇപ്പോള്‍ യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. പിന്നാലെ ഇതാ തന്റെ സംഗീതത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് സുഷിന്‍ ശ്യാം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  മരിച്ചുപോകുന്നത് ഒരു തമാശയായിട്ടുള്ള കാര്യമല്ലെങ്കിലും ചിത്രത്തിന്റെ രീതിയില്‍ നോക്കുമ്പോള്‍ തമാശയാണ് എന്നാണ് സുഷിന്‍ പറയുന്നത്. പക്ഷേ, ഈ പാട്ട് കുറച്ച് കടുംകൈ ആയി പോകുമോ, പ്രേക്ഷകര്‍ തമാശയായി തന്നെ എടുക്കുമോ എന്നതില്‍ പേടിയുണ്ടായിരുന്നുവെന്നും താരം തുറന്ന് പറയുന്നുണ്ട്. വരികള്‍ ശ്രദ്ധിച്ചാലറിയാം പ്രേക്ഷകരോട് പറയുകയോ മരണവീട്ടില്‍ പാടുകയോ അല്ല മറിച്ച് കഥാപാത്രങ്ങളോടു പറയുന്നതാണ്. സിനിമയ്ക്കുള്ളില്‍ ഈ പാട്ട് വരുമ്പോള്‍ സിറ്റുവേഷന്‍ മനസ്സിലാകുമെന്നും സുഷിന്‍ പറയുന്നുണ്ട്. ഹൊറര്‍ കോമഡിയായി ഒരുക്കിയിരിക്കുന്ന സിനിമയാണ് രോമാഞ്ചം.

  Also Read: 'ഒരുപാട് വേദന അനുഭവിച്ചു, ആരോടും പറഞ്ഞിട്ടില്ല, ശേഷം സന്തോഷിക്കാൻ സുകുമാരനെ ദൈവം തന്നു'; നടി മല്ലിക!

  ആദരാഞ്ജലികള്‍ പാട്ടില്‍ സുഷിന്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. പ്രൊമോഷനായി പോകുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് ഇതേക്കുറിച്ചാണെന്നാണ് സുഷിന്‍ പറയുന്നത്. തനിക്ക് ഒട്ടും കംഫര്‍ട്ടബിളല്ലാത്ത ഒന്നാണ് ഡാന്‍സ്. ഒന്ന് മുഖം കാണിക്കാമെന്നു പറഞ്ഞാണ് എന്നെ കൊണ്ടുപോയത്. റംസാന്റെതായിരുന്നു കൊറിയോഗ്രഫി. ചെന്നപ്പോള്‍ റംസാന്‍ പറഞ്ഞു ചെറിയൊരു സ്റ്റെപ്പുണ്ടെന്ന്.. പക്ഷേ, ആ സ്റ്റെപ്പ് പഠിക്കാന്‍ തന്നെ എനിക്ക് ഒരു ദിവസം വേണ്ടി വന്നു. കുറച്ച് ബുദ്ധിമുട്ടി. ഇപ്പോള്‍ റംസാന്‍ ഗസ്റ്റും ഞാന്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നതും പോലെയുമാണെന്നാണ് സുഷിന്‍ അഭിപ്രായപ്പെടുന്നത്.

  തന്റെ ചില പാട്ടുകള്‍ കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ക്കും സുഷിന്‍ മറുപടി പറയുന്നുണ്ട്. ചില പാട്ടുകള്‍ വേറെ പാട്ടുകളെ പോലെയുണ്ട്, കോപ്പിയാണ് എന്നൊക്കെ ചില കമന്റുകള്‍ കാണാറുണ്ട്. ഞാന്‍ പോയി നോക്കും ഏത് പാട്ടുമായാണ് എന്നത്. പക്ഷേ, എനിക്ക് അത് കണ്‍വിന്‍സിങ് അല്ലെങ്കില്‍ ഞാന്‍ സീരിയസ് ആക്കാറില്ലെന്നാണ് സുഷിന്‍ പറയുന്നത്. എന്റെ പാട്ടുകള്‍ തമ്മിലും ചിലര്‍ സാമ്യം പറയാറുണ്ട്. എന്റെയുള്ളിലുള്ളത് പുറത്തുവിടുകയാണല്ലോ. എനിക്ക് ഒരു ശൈലിയുണ്ട്. അത് എന്റെ പാട്ടുകളില്‍ കാണാം. ഏതൊരു ആര്‍ട്ടിസ്റ്റിനും അവരുടേതായ ശൈലിയുണ്ടാകുന്നത് നല്ല കാര്യമാണ്. 'ആത്മാവേ പോ' 'പകലിരവുകളു'മായി സാമ്യമുണ്ടെന്ന് കമന്റ് കണ്ടു. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും സുഷിന്‍ പറയുന്നു.

  ചില സംവിധായകര്‍ റഫറന്‍സ് തരുമ്പോള്‍ ഒരു ഫ്രഷ് ഐഡിയ വരുന്നതിന് മുന്‍പ് തന്നെ അത് നമ്മുടെ തലയില്‍ കയറും. ചിലപ്പോള്‍ റഫറന്‍സിന്റെ ഒരു എസന്‍സ് വന്നേക്കാമെന്നും സുഷിന്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ചില മെലഡികള്‍ അതേ പോലെയെടുക്കുന്നത് അടിച്ചുമാറ്റല്‍ തന്നെയാണ്. അതില്‍ എനിക്ക് ഒട്ടും താല്പര്യമില്ലെന്നും എനിക്ക് റഫറന്‍സില്ലാതെ വര്‍ക്ക് ചെയ്യാനാണിഷ്ടമെന്നും സുഷിന്‍ പറയുന്നു. പക്ഷേ, അത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

  എന്തെങ്കിലും കേട്ടിട്ട് കോപ്പിയാണെന്ന് പറയാന്‍ എളുപ്പമാണ്, ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും സുഷിന്‍ പറയുന്നുണ്ട്. തന്റെ ഹിറ്റ് പാട്ടുകളെക്കുറിച്ചും സുഷിന്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ ഒട്ടും ഹിറ്റാവില്ലെന്ന് കരുതിയ പാട്ടും ഹിറ്റായിട്ടുണ്ട്. തീരമേ എന്ന പാട്ട് എല്ലാവര്‍ക്കും കണക്ടാകുമെന്നു ഞാന്‍ കരുതിയതല്ല. പ്രത്യേകിച്ച് യങ് ക്രൗഡിന്, പക്ഷേ കണക്ടായെന്നാണ് സുഷിന്‍ പറയുന്നത്. കുമ്പളങ്ങിയില്‍ ഉയിരില്‍ തൊടും ഹിറ്റാണ്, പക്ഷേ, ചെരാതുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്. എനിക്ക് സൂപ്പര്‍ഹിറ്റുകളോടു വലിയ താല്പര്യമില്ല, അതിനു താഴെ ഒരു മീഡിയം ഹിറ്റ് ആണ് എന്റെ ടൈപ്പെന്നും അദ്ദേഹം പറയുന്നു.

  Read more about: sushin shyam
  English summary
  Music DIrector Sushin Shyam About His Hit Song From Romancham Movie And Songs Being Copied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X