പ്രണയത്തിന്റേയും വിരഹത്തിന്റേയും വഴികളിലൂടെ; ഹൃദയം തൊട്ട് 'ദൂരിക'
സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് തമിഴ് മ്യൂസിക് വീഡിയോ ദൂരിക. പ്രണയത്തിന്റേയും വിരഹത്തിന്റേയേും നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രമുഖ ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. തമിഴ് ഗാനത്തിന്റെ പിന്നണിയില്‍ മലയാളിക്കൂട്ടായ്മയാണ്.
അയാസ് ഇസ്മയിലാണ് ഈ മനോഹരമായ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആത്മാവിനെ സ്പര്‍ശിക്കുന്ന ഗാനാണെന്നാണ് കേള്‍വിക്കാര്‍ പറയുന്നത്. ഐ തിങ്ക് സ്റ്റുഡിയോയാണ് മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. അഫിനാണ് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

മേക്കോവറില്‍ കലക്കി തമന്ന; കിടിലന്‍ ചിത്രങ്ങളിതാ
വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രമായ 83 തുടങ്ങിയവയില്‍ അഭിനയിച്ച ശ്വേത വിനോദും മോഡലും നടനുമായ ഷബീബ് ഷഹീറുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഹിമല്‍ മോഹനാണ് ഗാനത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരി ദേവകിയുടേതാണ് എഡിറ്റിംഗ്. മലയാളിക്കൂട്ടായ്മയാണ് ഈ വീഡിയോ ഗാനത്തിന്റെ പിന്നിലെന്നത് മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്.


Click it and Unblock the Notifications











