Just In
- 37 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 43 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 46 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 53 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; രാത്രി 11 ന് മുമ്പ് ഒഴിയണമെന്ന് പൊലീസ്, സാധ്യമല്ലെന്ന് കര്‍ഷകര്‍
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാള സിനിമയിലെ ലാല്‍ യുഗം
പ്രിയദര്ശന്, സത്യന് അന്തിക്കാട് ചിത്രങ്ങളുടെ ഇഷ്ടനായകന് ലാല്‍ മാത്രമായിരുന്ന അവസ്ഥ. ഹാസ്യത്തിന്റെ ചുവടുപിടിച്ച് വികസിച്ച കഥാപാത്രങ്ങളിലെ ലാല്‍ രൂപങ്ങള്‍ എക്കാലത്തും പ്രേക്ഷകന് ഉള്ളില്‍ കൊണ്ടുനടക്കുന്നതാണ്. ഉള്ളടക്കം, അമൃതംഗമയ, മായാമയൂരം തുടങ്ങിയ ചിത്രങ്ങളിലൂടെ ലാല്‍ പ്രേക്ഷകന്റെ മനസ്സ് പിടിച്ചുവാങ്ങുകയായിരുന്നു.
അഭിനേതാവിന്റെ വാക്കിലും നോക്കിലും നടത്തത്തിലും കഥാപാത്രത്തിന്റെ തനിമയിലേക്കുള്ള അനുസ്യൂതമായ ആ ഒഴുക്ക് ശരിക്കും മലയാള സിനിമ ആഘോഷമാക്കി. സ്ഫടികം,ദേവാസുരം, ആസുരഭാവങ്ങള്‍ എത്ര പെട്ടെന്നാണ് ഗാന്ധി നഗറിലെ സേതുവിനേയും ബാലഗോപാലനേയും (ടിപി.ബാലഗോപാലന്) ഗോപാലകൃഷ്ണപ്പണിക്കരേയും (സന്മനസ്സുള്ളവര്ക്ക് സമാധാനം) അപ്രസക്തമാക്കിയത്.
കാലാപാനി, മണിചിത്രത്താഴ്, വാനപ്രസ്ഥം വലിയ സാദ്ധ്യതകളുടെ കലവറ തന്നെയാണ് പ്രേക്ഷകര്‍ക്കുമുമ്പില്‍ അനാവൃതമാക്കപ്പെട്ടത്. എന്നാല്‍ അവതാരങ്ങള്‍ ലാലിനായി കാത്തു നില്‍ക്കുകയായിരുന്നു. ഇന്ദുചൂഢനും (നരസിംഹം) ജഗന് (ആറാം തമ്പുരാന്) പഴയ ലാല്‍ കഥാപാത്രങ്ങള്‍ പുതിയ മീശ പിരിച്ച സവര്‍ണ്ണ ലാല്‍ ബിംബങ്ങളെ കണ്ട് ഭയന്നു.
അസുരഭാവങ്ങളുടെ വരവോടെ ലോഹിതദാസ് തീര്‍ത്ത ഹൃദയഭാഷ സംസാരിക്കുന്ന ലാല്‍ കഥാപാത്രങ്ങളും ഓരം ചേര്‍ന്നുപോയി. ഇക്കാലത്തിനിടെ പുതിയ രൂപവും ഭാവവും ലാല്‍ എന്ന അഭിനയത്തികവിന്റെ ശാരീരിക ഘടനകളെ തകിടം മറിച്ചു.നഅതോ പുതിയ കഥാപാത്രങ്ങളെ തന്നിലേക്കാവാഹിച്ചലാല് ആഘോഷങ്ങളുടെ ഒടുങ്ങാത്ത രാവുകളുടെ നടത്തിപ്പുകാരനോ
കൂട്ടിരിപ്പുകാരനോ ആയി.
മമ്മൂട്ടിയെ മനസ്സിലാക്കുന്ന ലാല്‍