»   » മുഖം മൂടിയില്ലാത്ത മേനോന്‍ നടനം

മുഖം മൂടിയില്ലാത്ത മേനോന്‍ നടനം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/15-biju-menon-under-used-actor-in-malayalam-2-aid0166.html">Next »</a></li></ul>
Biju Menon
ആശ്വസിപ്പിക്കുന്ന ചിരിയും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംഭാഷണ രീതിയും കൊണ്ട് ആരേയും ആകര്‍ഷിക്കുന്ന ബിജു മേനോന്‍ മലയാളസിനിമയുടെ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ഇത് മുതലാക്കാന്‍ നമ്മുടെ സിനിമയ്ക്ക് സാധിക്കാത്തത് ഒരു വലിയ പരാജയവുമാണ്.

ജൂഡ് അട്ടിപേറ്റി സംവിധാനം ചെയ്ത മിഖായലിന്റെ സന്തതികള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ വന്ന ഈ തൃശൂര്‍ക്കാരനെ അന്നേ ചിലരൊക്കെ അടിവരയിട്ടുവെച്ചു. പക്വവും മിതത്വമേറിയതുമായ അഭിനയ ശൈലി, സംഭാഷണങ്ങളുടെ മോഡുലേഷന്‍ ഒരുപുതിയ അനുഭവമായിരുന്നു.

മണ്‍മറഞ്ഞ പ്രശസ്ത നടന്‍ എന്‍.എഫ് .വര്‍ഗ്ഗീസും ഈ സീരിയലിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സംഭാഷണ ചതുരനായ എന്‍.എഫ് ,ബിജുമേനോന്റെ ഡയലോഗ് പ്രസന്റേഷന്റെ ഭംഗിയെ പറ്റി പറയുമായിരുന്നു. ഈ സീരിയല്‍ പുത്രന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ പുത്രനായെത്തിയത് ബിജു തന്നെ.

ബിഗ് സ്‌ക്രീനിന് പെട്ടെന്ന് ബിജുമേനോനെ ഉള്‍ക്കൊള്ളാന്‍ ആയില്ലെങ്കിലും പുത്രന്റെ വരവ് അടയാളപ്പെടുത്തലായി. പുത്രനിലെ കഥാപാത്രത്തിന്റെ ഉള്ളടക്കം ബിജുമേനോന്റെ പ്രകൃതത്തിന് ചേര്‍ന്നതുമായിരുന്നു. പിന്നീട് സാവകാശം ഈ നടന്‍ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറി.

അടുത്ത പേജില്‍
മമ്മൂട്ടിയുടെ ബദലെന്നത് ബിജുവിന് തിരിച്ചടി?

<ul id="pagination-digg"><li class="next"><a href="/starpage/15-biju-menon-under-used-actor-in-malayalam-2-aid0166.html">Next »</a></li></ul>
English summary
Marykkundoru Kunjadu’, indeed, has worked wonders for Biju Menon, who has been around carrying the tag ‘the most under-used actor in the Malayalam film industry’ like a burden for many years now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam