twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ബദലെന്നത് ബിജുവിന് തിരിച്ചടി?

    By Ravi Nath
    |

    Biju Menon
    അലസതയുടെ കൂട്ടിരിപ്പുകാരനായ ബിജുമേനോന്‍ തേടി വന്ന കഥാപാത്രങ്ങളിലൂടെ തന്റെ സാദ്ധ്യതകളെ പരിപോഷിപ്പിച്ചു. ആരേയും സുഖിപ്പിക്കാനും, മണിയടിക്കാനും അറിയില്ല.താല്പര്യവുമില്ല. കുറ്റപ്പെടുത്തലുകളും പരിഭവങ്ങളുമില്ല. ഒരൊഴുക്കന്‍ മട്ട്. ലൈംലൈറ്റിന്റെ ഹൈവോള്‍ട്ടേജില്‍ തലയെടുപ്പവും തലക്കനവുമില്ലാതെ ഹൃദ്യമായ് ചിരിച്ച് ഒതുങ്ങികൂടിയ ബിജുമേനോന് ഇനിയും അയാളുടെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുന്നകഥാപാത്രമാവാന്‍ സാധിച്ചിട്ടില്ല.

    സൂപ്പര്‍ താരങ്ങളുടെ നിഴലില്‍ ഒതുങ്ങിപ്പോയവരല്ല മലയാള സിനിമയിലെ പല നടന്‍മാരെങ്കിലും ഇടിച്ചുകയറി വരാന്‍ പാകത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും നിരന്തരം ലഭിച്ചാല്‍ മാത്രമേ ഈ ഒരു സത്യത്തെ നേരിടാനാവൂ. അതിന് മോളിവുഡില്‍ വലിയ സാദ്ധ്യതകളുംം കുറവാണ്. മമ്മൂട്ടിയ്‌ക്കൊരു ബദല്‍ ബിജുമേനോന്‍ എന്ന ഒതുക്കിപ്പിടിച്ച സംസാരവും ബിജുമേനോന്റെ കരിയറിനെ ചെറുതായെങ്കിലും ബാധിച്ചുവെന്ന് വ്യക്തമാണ്.

    നായകനായും ,വില്ലനായും,സഹനടനായും ബിജുമേനോന്‍ എത്രയോ വേഷങ്ങള്‍ ചെയ്തിരിക്കുന്നു.നല്ല ശരീരഭാഷയുള്ള ബിജുമേനോന് എല്ലാ വേഷങ്ങളും ഇണങ്ങുന്നു എന്നത് ഒരനുഗ്രഹമാണ്. പോലീസും,പട്ടാളവും, അദ്ധ്യാപകനും ക്രിമിനലും, ബുദ്ധിജീവിയും ,മുതലാളിയും ഭോഷ്‌കനും വേഷങ്ങളേതായാലും കഥാപാത്രമാരായാലും ബിജുമേനോനെ ധൈര്യമായ് ഏല്പിക്കാം.

    ഏറ്റവും പുതിയ സിനിമയായ സീനിയേഴ്‌സ് ,മേരിക്കുണ്ടൊരു കുഞ്ഞാട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, കണ്ണെഴുതി പൊട്ടുംതൊട്ട്, പട്ടാളം,
    നസ്രാണി, പത്രം, ടി.ഡി. ദാസന്‍ (ആഷിക്അബു) ഇങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ബിജുമേനോന്‍ വളര്‍ത്തിയെടുത്ത മികവിനെ മികവില്‍ മികച്ചതാക്കാന്‍ ഇനിയും ഒരു നായക കഥാപാത്രം തന്നെ വേണ്ടിയിരിക്കുന്നു.

    പട്ടാളം, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളിലൊക്കെ പരുക്കനായ മനുഷ്യന്‍ ചെറുതായ് ചിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ സ്‌നേഹത്തിന്റെ പ്രകാശം, ഹാസ്യം വിളയിക്കാന്‍ പാടുള്ള രൂപം തിരിച്ചറിയുന്ന ബിജുമേനോന്‍ കൈകാര്യം ചെയ്തത് നാം കണ്ടതാണല്ലോ. മേരിക്കുണ്ടൊരുകുഞ്ഞാടിലെ അജ്ഞാതന്‍ ഒരു വലിയ
    മൈലേജാണ് ബിജുവിന് നല്കിയിരിക്കുന്നത്. പിന്നിട്ട വഴിയിലെ ഏറെ അഭിപ്രായങ്ങള്‍ കിട്ടിയ കഥാപാത്രം. കൃഷ്ണഗുഡിയിലെ അഖില ചന്ദ്രനും കിട്ടിയിരുന്നു സംസ്ഥാനത്തിന്റെ ബഹുമതി. ആകാരം, ഏതുവേഷവും ഇണങ്ങുമെന്ന പ്രത്യേകത,ഇതൊക്കെ ബിജുമേനോന്റെ പ്‌ളസ് പോയിന്റാണ്.

    ചില കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഉയരം, വണ്ണം, പ്രായം ഇതൊക്കെ പലപ്പോഴും യോജിക്കാത്ത വിധം സൂപ്പര്‍ താരങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ പരാജയം ഏറ്റുവാങ്ങിയാലും, വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ പോലും ബിജുമേനോനെപ്പോലുള്ള വരുടെ സാധ്യതകള്‍ തേടുന്നില്ല എന്നത് ഒരു നഗ്‌നസത്യമാണ്.

    സത്യന്‍അന്തിക്കാടിന്റെ സിനിമാകുടുംബത്തിലേക്കു ക്ഷണം കിട്ടിയ ബിജുവിന് ഇനി ഒരില ഉറപ്പായിരിക്കുന്നു. പ്രമേയം നായകനാവുന്ന ഘട്ടങ്ങളില്‍ പ്രസക്തമായ ഒരിടം ബിജുമേനോന് നല്കാതെ മലയാളസിനിമയ്ക്കു മുന്നോട്ട് പോവാനാവില്ല. നായകനാവുക എന്നതല്ല ഒരിക്കലും ഒരു നടനുള്ള അഭിനയസാദ്ധ്യതയുടെ അളവുകോല്‍.കിട്ടിയ കഥാപാത്രത്തിലൂടെ നായകത്വം പിടിച്ചെടുക്കുക എന്നതാണ്.

    ബിജുമേനോന്‍ അഭിനയിച്ച കാമ്പുള്ള സിനിമകളിലെ കഥാപാത്രങ്ങളൊക്കെ നായകത്വ സാദ്ധ്യതകള്‍ തെളിയിച്ചിട്ടുള്ളവയാണ്. അതുകൊണ്ട് തന്നെ വേറിട്ട കഥാപാത്രങ്ങളിലൂടെ നാട്യങ്ങളില്ലാതെ ജാടകളില്ലാതെ ഓരം പറ്റിനടന്നു നീങ്ങുന്ന ഈ അതുല്യ നടനെ കാലം കരുതിവെക്കുന്ന ഒരുവേഷം കാത്തിരിക്കുന്നുണ്ട്.

    സ്വതസിദ്ധമായ സിനിമാ ഭാഷകള്‍ക്കപ്പുറം ജന്മസിദ്ധമായ വ്യക്തിവൈശിഷ്ട്യത്തോടെ ആശ്വസിപ്പിക്കുന്ന ചിരിയുമായ് ബിജുമേനോന്‍ കാത്തിരിക്കുന്നു മലയാള സിനിമയുടെ നല്ല പുത്രനാവാന്‍.

    മുന്‍പേജില്‍

    മുഖം മൂടിയില്ലാത്ത മേനോന്‍ നടനം

    English summary
    Marykkundoru Kunjadu’, indeed, has worked wonders for Biju Menon, who has been around carrying the tag ‘the most under-used actor in the Malayalam film industry’ like a burden for many years now.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X