»   » ഫാന്‍സുകാരെ താത്പര്യമില്ല: ആസിഫ് അലി

ഫാന്‍സുകാരെ താത്പര്യമില്ല: ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/26-asif-ali-says-about-marriage-plans-2-aid0032.html">Next »</a></li></ul>
Asif Ali
തന്റെ പേരില്‍ ഇപ്പോഴുള്ള ഫാന്‍സ് അസോസിയേഷനുകളെയൊന്നും താത്പര്യമില്ലെന്ന് നടന്‍ ആസിഫ് അലി. ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നത്.

എന്റെ പേരിലിപ്പോള്‍ എറണാകുളത്തും തിരുവനന്തപുരത്തും തൃശൂരിലുമെല്ലാം ഫാന്‍സ് അസോസിയേഷനുകളുണ്ട്. എന്നാല്‍ അവര്‍ക്കു വേണ്ടി ഒരിയ്ക്കലും സിനിമ ചെയ്യില്ലെന്ന് മലയാളത്തിലെ പുത്തന്‍ താരോദയമായ ആസിഫ് ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള തന്റെ മാനദണ്ഡങ്ങളും ആസിഫ് അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്. കഥ പറയാന്‍ വരുന്നവരോട് സിനിമയുടെ മുഴുവന്‍ തിരക്കഥയും പറയാന്‍ ആവശ്യപ്പെടാറുണ്ട്. അത് ചെയ്യാത്തവരുടെ സിനിമകളില്‍ അഭിനയിക്കില്ല. അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ കഥയുടെ പൂര്‍ണരൂപവും കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളും മനസ്സിലാക്കുന്നത് ചെയ്യുന്ന ജോലിയോട് നീതി പാലിയ്ക്കാന്‍ സഹായിക്കും.

തന്റെ ഈ നിലപാട് അഹങ്കാരമായി വ്യഖ്യാനിയ്ക്കപ്പെടേണ്ട കാര്യമില്ല. അഭിനയിക്കുന്ന സിനിമയുടെ കഥയറിയുക നടന്റെ അവകാശമാണ്. അതില്‍ ഉറച്ചുനില്‍ക്കും. ലൊക്കേഷനുകളില്‍ ചെന്നാല്‍ മൊബൈല്‍ ഉപയോഗിക്കില്ലെന്നും നടന്‍ വ്യക്തമാക്കി. സിനിമയില്‍ ശല്യമാവുന്ന ഉപകരണമാണ് മൊബൈലെന്നും അതിനാലാണ് ഉപകരണം അകറ്റി നിര്‍ത്തുന്നതെന്നും സോള്‍ട്ട് ആന്റ് പെപ്പര്‍ താരം പറയുന്നു.

അടുത്തപേജില്‍
അര്‍ച്ചന കവി കാമുകിയല്ല, വധു മലബാറുകാരി-ആസിഫ്

<ul id="pagination-digg"><li class="next"><a href="/starpage/26-asif-ali-says-about-marriage-plans-2-aid0032.html">Next »</a></li></ul>
English summary
Asif Ali says When someone narrates a script or a storyline, I usually try to visualise it and think if it would suit me. Of course, I have gone wrong at times. But then that is how it happens in films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam