അസിന് പിറന്നാളാഘോഷം പാരീസില്‍

By Aswathi

1999 ല്‍ 'നിറം' എന്ന ചിത്രത്തിന് പുതുമുഖങ്ങളെ തേടുമ്പോള്‍, ലണ്ടനില്‍ പഠിക്കുകയായിരുന്ന ഒരു താരപുത്രനെയും സിനിമയുമായി ബന്ധമില്ലാത്ത ഒരു പെണ്‍കുട്ടിയെയും അണിയറപ്രവര്‍ത്തകര്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരനാണ് ആ താരപുത്രന്‍. അസിന്‍ തോട്ടുമുക്കാല്‍ ആ പെണ്‍കുട്ടിയും. സത്യമാണോ എന്തോ അങ്ങനെ ഒരു പഴങ്കത കേട്ടതായി ഓര്‍ക്കുന്നു. പക്ഷെ അന്നതിന് കഴിഞ്ഞില്ല. കുഞ്ചാക്കോ ബോബനും ശാലിനിയും ആ വേഷം ഏറ്റെടുത്ത് വിജയ്പ്പിച്ചു.

പിന്നീട് 2001 അസിന്‍ മലയാളത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന ചിത്രത്തിലെ അസിനെ അന്ന് എത്രപേര്‍ ശ്രദ്ധിച്ചിരുന്നു എന്നറിയില്ല. പക്ഷെ തമിഴില്‍ മിന്നിക്കയറിയപ്പോള്‍ മലയാളികള്‍ പറഞ്ഞു, ഇത് മലയാളത്തില്‍ നിന്ന് പോയ പെണ്ണല്ലേ എന്ന്. അതെ, കോളിവുഡ് കീഴടക്കിയ അസിന്‍ ഇപ്പോള്‍ ബോളിവുഡിനും പ്രിയങ്കരിയാണ്.

asin

പക്ഷെ കുറച്ചുകാലമായി ബോളിവുഡിലെന്നല്ല, ക്യാമറയ്ക്ക് മുന്നിലേ അസിനെ കാണാനില്ല. സിനിമയ്ക്ക് പൂര്‍ണമായും നീണ്ട ഒരിടവേള നല്‍കി വിദേശ യാത്രയിലാണ് അസിന്‍. പാരീസിലാണ് അസിന്‍ തന്റെ 29 ആം പിറന്നാള്‍ ആഘോഷിക്കുന്നത്. കുടുംബത്തോടൊപ്പമാണ് ആഘോഷം.

തമിഴിലാണ് ഒരു നടിയെന്ന നിലയില്‍ അസിന്‍ വ്യക്തിമുദ്ര പതിപ്പിച്ചത്. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴരുടെ മനം കീഴടക്കി. ആമീര്‍ ഖാനൊപ്പം 'ഗജിനി'യുടെ റീമേക്ക് ചെയ്തുകൊണ്ടാണ് അസിന്‍ ബോളിവുഡിന്റെ വാതില്‍ കടക്കുന്നത്. 'റെഡി' എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചു. ഇപ്പോള്‍ അഭിഷേക് ഭച്ചന്‍ നായകനാകുന്ന 'ഓള്‍ ഈസ് വെല്‍' റിലീസിനൊരുങ്ങുകയാണ്. അസിനും വണ്‍ഇന്ത്യയുടെ പിറന്നാള്‍ ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X