ദിലീപിന് പകരം ദിലീപ് മാത്രം!
സാധാരണ മിമിക്രിക്കാരനായി തുടങ്ങി മിമിക്രിയിലൂടെ തന്നെ നാച്ചുറാലിറ്റിയിലേക്കെത്തിയ ദിലീപിന്റെ അഭിനയയാത്ര സിനിമയ്ക്കകത്തുള്ളവര്‍ക്കുപോലും അത്ഭുതമാണ്. കൊച്ചിന്‍ കാലാഭവനിലേക്കും അവിടെ നിന്ന് ഹരിശ്രീയിലേക്കുമുള്ള യാത്രയിലാണ് ദിലീപിനെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. ജയറാം അടക്കമുള്ള മിമിക്രി കലാകാരന്മാരെ പിന്തുടര്‍ന്ന് ദിലീപും സിനിമയെന്ന മാന്ത്രിക ലോകത്തെത്തി.
രാധകൃഷ്ണനെന്ന രാധയെയും കുഞ്ഞിക്കൂനനെയും മായാമോഹിനിയെയും, പച്ചക്കുതിരയെയും സൗണ്ട് തോമയെയുമൊക്കെ ദിലീപിനെല്ലാതെ മറ്റാര്‍ക്ക് ഇത്രയും ജീവസ്സുറ്റതാക്കാന്‍ സാധിയ്ക്കും. ഗോപാലകൃഷ്ണനായാണ് ദിലീപ് സിനിമയിലെത്തുന്നത്. കലാഭവനില്‍ വച്ച് ദിലീപ് എന്ന പേര് സ്വീകരിച്ചു. ജയറാം വഴി കമലിന്റെ അസിസ്റ്റന്റായി സിനിമയില്‍ കൂടി. 'വിഷ്ണു ലോകം', 'എന്നോടിഷ്ടം കൂടാമോ' എന്നീ ചിത്രങ്ങളില്‍ സംവിധായകനായ ദിലീപിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചതും കമല്‍ തന്നെയാണ്.

'മാനത്തെ കൊട്ടാര'ത്തില്‍ ആദ്യ നായകവേഷം നല്‍കി. സുന്ദര്‍ ദാസിന്റെ 'സല്ലാപ'ത്തിലൂടെ ദിലീപ് ആദ്യത്തെ സൂപ്പര്‍ഹിറ്റ് വിജയത്തിന് തുടക്കം കുറിച്ചു. ഇടക്കാലത്ത് ചില തകര്‍ച്ചകള്‍ നേടിയെങ്കിലും പിന്നീട് ആരും പരീക്ഷിക്കാത്ത കഥാപാത്രങ്ങളിലൂടെ ദിലീപ് മുന്നേറി, ഇന്നു കാണുന്ന സൂപ്പര്‍സ്റ്റാര്‍ നിരയിലെത്തി. മഞ്ജു, കാവ്യ, നവ്യ, ദിവ്യ, മന്യ, നിത്യ, മീര, ഭാവന, ജ്യോതിര്‍മയി, അഖില, സംവൃത തുടങ്ങി മലയാളത്തിലെ മിക്ക നായികമാരും തുടക്കം കുറിച്ചത് ദിലീപിന്റെ നായികയായാണ്.
അഭിനയത്തിന് പുറമെ നിര്‍മാണത്തിലും ബിസ്‌നസിലും തിളങ്ങുന്ന ദിലീപിനെ ഗോസിപ്പുകള്‍ക്കൊണ്ട് തകര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് പരാജയമായിരുന്നു ഫലം. തന്നെക്കൊണ്ട് സാധിക്കില്ലെന്ന് മറ്റുള്ളവര്‍ പറയുന്നതെല്ലാം ദിലീപ് ചെയ്തുകാണിച്ച് വിജയ്പ്പിച്ച് കൈയ്യില്‍ കൊടുത്തു. ചിരിയാണ് സ്ഥായിയായഭാവം. മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ നായകന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.


Click it and Unblock the Notifications