ദിലീപിനും അസിനും പിറന്നാള്‍
ഒക്ടോബര്‍ 27, ഇന്ന് സിനിമാ മേഖലയില്‍ രണ്ട് പ്രമുഖര്‍ക്ക് വിശേഷ ദിവസമാണ്. മറ്റാരുമല്ല, ജനപ്രിയ നയാകന്‍ ദിലീപിനും മലയാളിയെന്ന വിശേഷണത്തോടെ തെന്നിന്ത്യയില്‍ വിലസുന്ന അസിന്‍ തോട്ടുമുക്കാലിനും. ഇരുവര്‍ക്കും ഇന്ന് ജന്മദിനമാണ്. ദിലീപ് 46 ആം വയസ്സ് ആഘോഷമാക്കുമ്പോള്‍ 29 ല്‍ എത്തിനില്‍ക്കുയാണ് അസിന്‍.
സഹസവിധായകനായി സിനിമയിലെത്തിയ ദിലീപ്പ് ജനപ്രിയ നായകന്‍ എന്ന് പദവി തന്റേത് മാത്രമായി കൈയ്യടക്കി വച്ചിരിക്കുകയാണിപ്പോള്‍. സൂപ്പര്‍സ്റ്റാര്‍ നിരയിലേക്ക് ആരും കടന്നുവരാം. പക്ഷെ മലയാളികള്‍ ദിലീപിനെ കഴിഞ്ഞിട്ടേ മറ്റൊരു ജനപ്രിയന് സ്ഥാനം നല്‍കൂ. കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി അഭിനയിക്കുന്ന നടന്‍. മിമിക്രിയിലൂടെയാണ് നടനെന്ന നിലയില്‍ ദിലീപ് സ്ഥാനമുറപ്പിയ്ക്കുന്നത്.

എന്തും ആദ്യം അംഗീകരിക്കാന്‍ മടിയുള്ളവരാണ് മലയാളികള്‍. അതുകൊണ്ടാണല്ലോ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന ചിത്രത്തില്‍ അസിനെ കണ്ടിട്ട് അംഗീകരിക്കാന്‍ മടിച്ചത്. പക്ഷെ കോളിവുഡില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് എന്റേതാണെന്ന് പറഞ്ഞ് വെറുതെ വീരവാദം മുഴക്കി. കോളിവുഡും കീഴടക്കി ബോളിവുഡില്‍ വിലസുന്ന അസിനും ഇന്ന് പിറന്നാള്‍ ആഘോഷത്തിലാണ്.


Click it and Unblock the Notifications