»   » പ്രണയിക്കുമ്പോള്‍ ജാള്യത തോന്നുന്നു: രജനി

പ്രണയിക്കുമ്പോള്‍ ജാള്യത തോന്നുന്നു: രജനി

Posted By:
Subscribe to Filmibeat Malayalam
Rajnikanth
പ്രായം മറന്ന് ഇപ്പോഴും ചോക്ലേറ്റ് പ്രണയ നായകന്മാരായി അഭിനയിച്ച് തകര്‍ക്കുന്ന നമ്മുടെ നായകന്മാരെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ അവരുടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്, തമിഴില്‍ നോക്കൂ അവിടെ രജനീകാന്ത് എന്താണ് ചെയ്യുന്നതെന്ന്.

കാര്യം ശരിതന്നെ മക്കള്‍ രണ്ടിന്റെയും കല്യാണം കഴിഞ്ഞ് കൊച്ചുമക്കളായിട്ടും രജനീകാന്ത് നായികമാരെ പ്രണയിച്ചു സ്റ്റൈലന്‍ തല്ലുകള്‍ നടത്തിയും വെള്ളിത്തിരയില്‍ കറങ്ങിയടിക്കുകയാണ്.

എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും തനിക്കിപ്പോള്‍ അത്ര പിടിക്കുന്നില്ലെന്നാണ് രജനി പറയുന്നത്. അതേ രജനി ആ സത്യം തുറന്നുപറഞ്ഞുകഴിഞ്ഞു.

പ്രായത്തിന് നിരക്കാത്ത കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് ജാള്യത തോന്നുന്നുണ്ടെന്ന്. ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറുന്നുപറഞ്ഞിരിക്കുന്നത്.

പ്രായത്തില്‍ കാര്യമില്ലെന്ന് പറയരുത്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുക തന്നെ വേണം. എന്നെക്കുറിച്ച് സംവിധായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമറിയാം. എങ്കിലും, പ്രണയ രംഗങ്ങള്‍ അഭിനയിക്കാനിപ്പോള്‍ മടിയാണ്- രജനി പറയുന്നു.

ചിലപ്പോള്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രായം തടസമാകാറുണ്ട് . ചിലപ്പോള്‍ നൃത്ത രംഗങ്ങളിലും ഇത് പ്രശ്‌നമാകും- തുറന്നുപറയാന്‍ രജനി മടിയ്ക്കുന്നില്ല.

ഞാന്‍ അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ് . സിനിമയില്‍ ഞാന്‍ ഹീറോയാകാം. ജനങ്ങള്‍ അതാഗ്രഹിക്കുന്നതു മൂലമാണ് കാണാനെത്തുന്നത് . എന്നാല്‍ വ്യക്തി ജീവിതത്തില്‍ മേക്കപ്പിനും വേഷത്തിനും പ്രാധാന്യമില്ല. ഞാനെന്താണെന്ന് ജനങ്ങള്‍ക്കറിയാം- മേക്കപ്പില്ലാതെ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ.

ആരോഗ്യമാണ് എന്റെ മൂലധനമെന്നും യോഗയാണ് പ്രധാന ആയുധമെന്നും പറയുന്ന സ്റ്റൈല്‍ മന്നന്‍ ഹര എന്ന അടുത്ത ചിത്രം കഴിഞ്ഞാല്‍ പിന്നീടത്തെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.

നല്ല സിനിമകള്‍ ലഭിച്ചാല്‍ അഭിനയിക്കും. ഇത്രയും സിനിമയില്‍ അഭിനയിച്ചതില്‍ തൃപ്തനാണെന്ന് പറഞ്ഞ താരം ഇനി ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam