യന്തിരനില്‍ രജനിയ്‌ക്കൊപ്പം കലാഭവന്‍ മണി
വില്ലന്വേഷങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവര്ന്ന കലാഭവന് മണിയ്ക്ക് തമിഴില് വീണ്ടും തിരക്കേറുന്നു. മണി അഭിനയിക്കുന്ന മൂന്നു ചിത്രങ്ങളാണ് തമിഴില് ഒരുങ്ങുന്നത്.
സ്റ്റൈല് മന്നന് രജനീകാന്തിനെ നായകനാക്കി സംവിധാനയകന് ശങ്കര് ഒരുക്കുന്ന യന്തിരനാണ് ഇതിലൊന്ന്. രജനിയ്ക്കൊപ്പം അഭിനയിക്കുകയെന്ന ഭാഗ്യത്തിനൊപ്പം യന്തിരന് എന്ന വന് പ്രൊജക്ടിന്റെ ഭാഗമാവുകയെന്ന ഇരട്ട ഭാഗ്യമാണ് ഈ ചിത്രത്തിലെ വേഷത്തിലൂടെ മണിയ്ക്ക് കൈവന്നിരിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു ആകര്ഷണ കേന്ദ്രം ബോളിവുഡ് സുന്ദരി ഐശ്വര്യറായിയാണ്. ഗോവയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇതിനായി കലാസംവിധായകന് സാബു സിറിള് കൂറ്റന് സെറ്റാണ് ഗോവയില് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില് പന ചെത്തുന്ന തൊഴിലാളിയുടെ വേഷമാണത്രേ മണി അവതരിപ്പിക്കുന്നത്.
സരിത്തിരം, മോതവിളയാട് എന്നീ ചിത്രങ്ങളില് മണി വില്ലന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യന് മാദക റാണി നമിത വേഷമിടുന്ന ബ്ലാക് സ്റ്റാലിയനാണ് മലയാളത്തില് മണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം, ഇതിന് പിന്നാലെ മലയാളിയെന്ന ചിത്രത്തിലും മണി നായകവേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications