»   » ശാസ്ത്രജ്ഞന്റെ വേഷമെന്നറിഞ്ഞപ്പോള്‍ പകച്ചു: രജനി

ശാസ്ത്രജ്ഞന്റെ വേഷമെന്നറിഞ്ഞപ്പോള്‍ പകച്ചു: രജനി

Posted By:
Subscribe to Filmibeat Malayalam
Enthiran
രജനീകാന്ത് ചിത്രം യന്തിരന്റെ ട്രോയിലര്‍ റിലീസ് ചെയ്തു. ചെന്നൈയിലെ സത്യം തിയേറ്ററില്‍ നടന്ന ചടങ്ങില്‍ രജനീകാന്ത് തന്നെയാണ് ട്രെയിലര്‍ പ്രകാശനച്ചടങ്ങിന് തുടക്കം കുറിച്ചത്. സംവിധായകന്‍ ശങ്കര്‍, കലാനിധിമാര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

ചിത്രത്തില്‍ തനിക്കും സംവിധായകനും നിര്‍മാതാവിനും ഏറെ പ്രതീക്ഷയാണുള്ളതെന്ന് രജനീകാന്ത് വ്യക്തമാക്കി.

യന്തിരന്‍' തമിഴ് സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അഭിമാനമായി മാറുമെന്ന് രജനി പറഞ്ഞു. ഈ ചിത്രം തമിഴകത്തെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തും. യന്തിരന്റെ ട്രെയിലര്‍ നേരത്തേ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.

റിലീസിങ്ങിന് ഇനി നാളുകള്‍ ഏറെയുള്ളതിനാല്‍ പുറത്തിറങ്ങുന്നത് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഷങ്കറിന്റെ അഭിപ്രായമായിരുന്നു ഇത്. നിര്‍മാതാവ് കലാനിധിമാരനും ഇത് ശരിവെച്ചു. 'യന്തിര'നുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് കൂടുതല്‍ ചടങ്ങുകള്‍ നടക്കാന്‍- രജനീകാന്ത് പറഞ്ഞു.

സംവിധായകന്‍ ഷങ്കറിന്റെ വലിയ സ്വപ്നമാണ് യന്തിരനിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. എന്നില്‍ വിശ്വാസമുള്ളതിനാലാണ് ഷങ്കര്‍ യന്തിരനില്‍ അഭിനയിക്കാനായി അഭ്യര്‍ഥിച്ചത്.

ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തയാളാണ് ഞാന്‍. ഓട്ടോ െ്രെഡവറായും റൗഡിയായുമൊക്കെയാണ് ഞാന്‍ ഇതുവരെ കൂടുതലായും സിനിമയില്‍ തിളങ്ങിയത്. യന്തിരനില്‍ ശാസ്ത്രജ്ഞന്റെ വേഷമാണെന്നറിയിച്ചപ്പോള്‍ ആദ്യം ഞാനൊന്ന് പകച്ചു.

നാലുദിവസം ഷൂട്ടിങ്ങില്‍ പങ്കെടുത്തപ്പോള്‍, കഥാപാത്രത്തിനെ പെട്ടെന്ന് മനസ്സിലേക്കാവാഹിച്ചെടുക്കാന്‍ കഴിഞ്ഞു. റോബോട്ടായി അഭിനയിച്ചു ഫലിപ്പിക്കുന്നതിനും സംവിധായകന്റെ പരിശീലനം എനിക്ക് ഏറെ ഉപകാരപ്പെട്ടു-താരം വിശദീകരിച്ചു.


Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam