»   » യന്തിരന്‍ ഒക്ടോബര്‍ 1ന്; 2000 തിയറ്ററുകളില്‍

യന്തിരന്‍ ഒക്ടോബര്‍ 1ന്; 2000 തിയറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam
Endhiran
ഒടുവില്‍ യന്തിരന്റെ വരവ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിന് യന്തിരനും ചിത്രത്തിന്റെ ഹിന്ദി-തെലുങ്ക് പതിപ്പുകളായ റോബോട്ടും ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരിയ്ക്കുന്നത്.

സെപ്റ്റംബര്‍ 15ന് സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. 150 കോടി മുടക്കി നിര്‍മ്മിച്ചിരിയ്ക്കുന്ന യന്തിരന്‍ രാജ്യത്തേറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. രജനീകാന്ത് എന്ന ഒറ്റ വ്യക്തിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചാണ് സണ്‍ പിക്‌ചേഴ്‌സ് ഈ ഭീമന്‍ മുതല്‍മുടക്കിന് തയാറായത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാനാണ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ ലേഖനവും സാബു സിറിളിന്റെ കലാ സംവിധാനവുമാണ് യന്തിരന്റെ മറ്റു ആകര്‍ഷക ഘടകങ്ങള്‍.

ലോകവ്യാപകമായി 2000 തിയറ്ററുകളിലെങ്കിലും യന്തിരന്‍ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam