»   » യന്തിരന് കേരളത്തിലും പൊന്നുവില

യന്തിരന് കേരളത്തിലും പൊന്നുവില

Posted By:
Subscribe to Filmibeat Malayalam
Endhiran
സണ്‍ പിക്‌ചേഴ്‌സിന്റെ യന്തിരന്‍ തിയറ്ററുകളിലെത്തും മുമ്പെ ചരിത്രമെഴുതുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ശങ്കറും ഒന്നിയ്ക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തെ കാത്തിരിയ്ക്കുന്നവര്‍ തമിഴ് ജനത മാത്രമല്ല, ഇന്ത്യന്‍ ജനത ആകെയാണ്. ഒരു തമിഴ് ചിത്രമെന്ന നിലയില്‍ നിന്നും ഇന്ത്യന്‍ സിനിമയായി യന്തിരന്‍ മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ വിതരണവകാശം നേടിയെടുക്കാന്‍ നടക്കുന്ന മത്സരം അതാണ് വ്യക്തമാക്കുന്നത്.

മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേത് സമാനമായി കേരളത്തിലും വന്‍ മത്സരത്തിന് ശേഷമാണ് യന്തിരന്റെ വിതരണവകാശം വിറ്റുപോയത്. പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ജിപി വിജയകുമാറാണ് യന്തിരന്റെ കേരള റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

4-5 കോടി മുടക്കിയാണ് സെവന്‍ ആര്‍ട്‌സ് യന്തിരനെ സ്വന്തമാക്കിയെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തില്‍ ലഭിയ്ക്കുന്ന ഏറ്റവും വലിയ തുകയാണിത്. വിജയ് ചിത്രങ്ങള്‍ക്ക് വരെ 1.5-2.5 കോടി വരെ ഇവിടെ ലഭിയ്ക്കാറുള്ളൂ.

കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ വിപണിയിലാകെ യന്തിരന്‍ പുതിയ റെക്കാര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കര്‍ണാട, ആന്ധ്രാപ്രദേശ്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വിതരണാവകശാത്തില്‍ നിന്ന് മാത്രമായി 40 കോടിയോളം രൂപ സണ്‍ പിക്‌ചേഴ്‌സിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി യന്തിരന്‍ സ്വന്തം നാട്ടില്‍ എത്രവാരുമെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam