»   » കോടികള്‍ മുടക്കുമ്പോള്‍ സര്‍പ്രൈസ് ഇല്ലാതിരിക്കുമോ? എന്തിരന്റെ രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരാണ്?

കോടികള്‍ മുടക്കുമ്പോള്‍ സര്‍പ്രൈസ് ഇല്ലാതിരിക്കുമോ? എന്തിരന്റെ രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരാണ്?

Posted By:
Subscribe to Filmibeat Malayalam

റോബര്‍ട്ടുകളുടെ കഥയുമായി തെന്നിന്ത്യയില്‍ നിന്നും നിര്‍മ്മിച്ച സിനിമയായിരുന്നു എന്തിരന്‍. ബിഗ് ബജറ്റിലെത്തിയ ചിത്രത്തില്‍ രജനികാന്തായിരുന്നു നായകന്‍. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുയാണ്. അതിനിടെ കഴിഞ്ഞ ദിവസം സിനിമയിലെ ഓഡിയോ ദുബായില്‍ നിന്നും പുറത്തിറക്കിയിരുന്നു. ബൂര്‍ജ് ഖലീഫയില്‍ നിന്നും ആഘോഷമാക്കിയാണ് ഓഡിയോ റിലീസ് ചെയ്തിരുന്നത്.

ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല, പ്രണയം മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ബാബു ആന്റണി!!

തെന്നിന്ത്യന്‍ സ്‌റ്റൈയില്‍ മന്നന്‍ രജനികാന്തും ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന 2.0 എന്ന സിനിമ 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വിട്ട പോസ്റ്ററുകളില്‍ നിന്നും അക്ഷയ് കുമാറിന്റെ ലുക്ക് കണ്ട് എല്ലാവരും കരുതിയിരുന്നത് ചിത്രത്തിലെ വില്ലന്‍ അക്ഷയ് ആണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകരാം വില്ലന്‍ അക്ഷയ് അല്ലെന്നാണ് പറയുന്നത്.

2.0

എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 27 ന് സിനിമയില്‍ നിന്നും ഓഡീയോ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

അക്ഷയ് കുമാര്‍ വില്ലനല്ല

2.0 യില്‍ വില്ലനായി അഭിനയിക്കുന്നത് അക്ഷയ് കുമാറാണെന്നായിരുന്നു ആദ്യം മുതല്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ താരമല്ല സിനിമയിലെ വില്ലനെന്നാണ് ഡെക്കാന്‍ ക്രോണിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കമല്‍ ഹാസനായിരുന്നു..

ഇപ്പോള്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന് കഥാപാത്രം ചെയ്യുന്നതിനായി ആദ്യം കമല്‍ ഹാസനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതിന് അക്ഷയ് കുമാറിനെ സമീപിക്കുകയായിരുന്നു.

രജനികാന്തിന് പകരം?


ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ നായകനാവുന്നത് വേണ്ടി രജനികാന്തിന് പകരം ആമിര്‍ ഖാനെയും സംവിധായകന്‍ സമീപിച്ചിരുന്നു. ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

എമി ജാക്‌സനാണ് നായിക

എന്തിരന്റെ ആദ്യ ഭാഗത്ത് നായികയായി അഭിനയിച്ചത് ഐശ്വര്യ റായിയായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എമി ജാക്‌സനാണ് നായികയാവുന്നത്.

ഓഡിയോ ലോഞ്ച് ഞെട്ടിച്ചു


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയില്‍ നിന്നുമായിരുന്നു സിനിമയുടെ ആദ്യത്തെ ഓഡിയോ ലോഞ്ച് നടത്തിയത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പതിനഞ്ച് ഭാഷകള്‍

ലോക സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ 2.0 പതിനഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാന്‍ പോവുന്നത്.

English summary
Akshay Kumar might not play an out and out villain in Rajinikanth’s 2.0.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X