ദളപതിയുടെ റെക്കോര്‍ഡിന് വെറും 22 ദിവസത്തെ ആയുസ്, സര്‍ക്കാറിനെ വീഴ്ത്തി 2.0!

Recommended Video

സര്‍ക്കാറിനെ വീഴ്ത്തി തലൈവരുടെ 2.0 | filmibeat malayalam

തമിഴകത്തെ സൂപ്പര്‍ താര റിലീസുകള്‍ പുത്തന്‍ റെക്കോര്‍ഡുകളാണ് ഓരോ ദിവസവും സൃഷ്ടിക്കുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസിലെ ഏറ്റവും പ്രധാന ഏരിയയായ ചെന്നൈ ഏവരും ഉറ്റുനോക്കുന്ന സ്ഥലമാണ്. ആദ്യദിന കളക്ഷനില്‍ ചെന്നൈ നഗരത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടിലെത്തിയ 2.0.

കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായി എത്തിയ വിജയ് ചിത്രം മെര്‍സല്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നത് തലൈവര്‍ ചിത്രം കാല ആയിരുന്നു. 1.52 കോടി നേടിയ മെര്‍സലിനെ 1.76 കോടി നേടിയാണ് കാല പിന്നിലാക്കിയത്. തലൈവരെ പിന്നിലാക്കിയത് ദീപാവലി റിലീസായി നവംബര്‍ ഏഴിന് ദളപതി ചിത്രം സര്‍ക്കാറാണ്. സര്‍ക്കാര്‍ നേടിയ 2.37 കോടിയുടെ റെക്കോര്‍ഡിന് കേവലം 22 ദിവസത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വ്യാഴാഴ്ച റിലീസിനെത്തിയ 2.0 ചെന്നൈ നഗരത്തില്‍ നിന്നും നേടിയത് 2.64 കോടി രൂപയാണ്.

0movie


ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡുമായി പ്രദര്‍ശനത്തിനെത്തിയ 2.0 മികച്ച പ്രതികരണമാണ് നേടുന്നത്. 2010ല്‍ പുറത്തിറങ്ങി തരംഗം സൃഷ്ടിച്ച എന്തിരന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രത്തില്‍ ഡോ. വസീഗരന്‍, ചിട്ടി, ചിട്ടി 2.0, കുട്ടി 3.0 എന്നിങ്ങനെ നാല് വേഷങ്ങളിലാണ് രജനികാന്ത് എത്തുന്നത്. പക്ഷിരാജന്‍ എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് നായകന്‍ അക്ഷയ് കുമാറും എത്തുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ പക്ഷിരാജന്റെ വില്ലന്‍ ഗെറ്റപ്പ് ചര്‍ച്ചയായി മാറിയിരുന്നു. ഈ ലോകം മനുഷ്യര്‍ക്ക് മാത്രമല്ല എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. എമി ജാക്‌സനാണ് ചിത്രത്തിലെ നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X