തലൈവരേയും വെറുതെ വിടാതെ വ്യാജന്മാര്‍, 2.0 വ്യാജന്‍ ഇന്റര്‍നെറ്റില്‍!

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ത്രിഡി ദൃശ്യവിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ശങ്കര്‍-രജനികാന്ത് ചിത്രത്തിന് പുതിയ വെല്ലുവിളി. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കി മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തെത്തിയിരിക്കുകയാണ്. തമിഴ് ചിത്രങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന പ്രമുഖ വ്യാജ പോര്‍ട്ടല്‍ തന്നെയാണ് 2.0യ്ക്കും വെല്ലുവിളിയായി മാറിയിരിക്കുന്നത്.

2.0 റിലീസ് പ്രഖ്യാപിച്ചത് പിന്നാലെ തന്നെ റിലീസിന് പിന്നാലെ വ്യാജനും പുറത്തിറക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വ്യാജ സൈറ്റിനെതിനെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രിന്റ് ലഭ്യമാകുന്ന ടെലിഗ്രാം ലിങ്കാണ് ഇവര്‍ സൈറ്റിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എച്ച്ഡി പ്രിന്റ് പുറത്ത് വിടുന്ന ഈ സംഘം സിനിമ വ്യവസായത്തിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്.

2.0

ആമിര്‍- അമിതാഭ് ബച്ചന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, വിജയ് ചിത്രം സര്‍ക്കാര്‍, അനുരാഗ് കശ്യപിന്റെ സീക്രഡ് ഗെയിമും ഈ സംഘം ചോര്‍ത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡായി 10500 സ്‌ക്രീനുകളിലാണ് 2.0 റിലീസ് ചെയ്തിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലിറങ്ങുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ഇതിനോടകം 2.0 സ്വന്തമാക്കി കഴിഞ്ഞു. മുതല്‍ മുടക്ക് തിരിച്ചുപിടിക്കാനുള്ള ചിത്രത്തിന്റെ ശ്രമത്തിന് വ്യാജ പതിപ്പ് വില്ലനാകുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായിട്ടാണ് 2.0 എന്ന ചിത്രം ഒരുക്കിയത്. ശങ്കര്‍ രചന നിര്‍വഹിച്ച ചിത്രത്തിന് സംഭാഷണമൊരുക്കിയത് ജയമോഹനാണ്. രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ക്കൊപ്പം മലയാളി താരം കലാഭവന്‍ ഷാജോണും ചിത്രത്തിലെത്തുന്നുണ്ട്. കാലിക പ്രസ്‌കതമായ ഒരു പ്രമേയമാണ് 2.0യിലൂടെ ശങ്കര്‍ സംസാരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ രജനികാന്ത് ചിത്രമാണ് 2.0. ആദ്യ ചിത്രമായ കാല ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X