twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2.0'യില്‍ ഉപയോഗിച്ചത് യഥാര്‍ത്ഥ മൊബൈല്‍ ഫോണുകള്‍; ഒന്നും രണ്ടുമല്ല!

    |

    Recommended Video

    2.0യില്‍ ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ | filmibeat Malayalam

    പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ച ദൃശ്യവിസ്മയമാണ് ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോര്‍ഡ് 580 കോടി മുടക്കിയ 2.0 ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. കാലിക പ്രസ്തകമായ പ്രമേയമാണ് ഇക്കുറി ശങ്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ബഡ്ജറ്റിനേപ്പോലെ തന്നെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ കണക്ക് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് പുറത്ത് വിട്ടിരിക്കുകയാണ്.

    മൊബൈല്‍ ഫോണിന്റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പറവകള്‍ ഇല്ലാതായാല്‍ അത് മനുഷ്യരു ഇല്ലാതാകുമെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന പ്രധാന പ്രോപ്പര്‍ട്ടി. അക്ഷയ് കുമാറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ മൊബൈല്‍ ഫോണിന്റെ പ്രാധാന്യം പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്.

    0rajani


    ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്ക് വാങ്ങി. ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. അതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ മുത്തുരാജ് പറഞ്ഞു.

    ഒന്നാം ഭാഗമായ എന്തിരന്റെ കലാസംവിധാനം നിര്‍വഹിച്ചത് സാബു സിറിള്‍ ആയിരുന്നു. ബാഹിബലി ദ കണ്‍ക്ലൂഷന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് അദ്ദേഹത്തിന് 2.0'യുമായി സഹകരിക്കാന്‍ സാധിക്കാതിരുന്നത്. 2ഡി, 3ഡി ഫോര്‍മാറ്റുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യദിനം തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

    English summary
    Lakhs of mobile phones used in 2.0 shooting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X